സംഗതി കളറാക്കി സ്റ്റാർ മാജിക്! യമണ്ടൻ ഓണം സർപ്രൈസുമായി കുഞ്ചാക്കോ ബോബൻ, വീഡിയോ കാണൂ
മലയാളി മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട ടെലിവിഷൻ പരിപാടിയാണ് ഫ്ലവേഴ്സ് ടിവി സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർ മാജിക്. പ്രേക്ഷകരുടെ പ്രിയപ്പെട്ട മിനി സ്ക്രീൻ താരങ്ങളാണ് സ്റ്റാർ മാജിക്കിൽ പങ്കെടുക്കാൻ എത്തുന്നത്. പാട്ടും, ഡാൻസും , സ്കിറ്റും ചെറിയ ഗെയിമുകളുമായിട്ടാണ് ഒരോ എപ്പിസോഡിലും താരങ്ങൾ എത്തുന്നത്. റേറ്റിങ്ങി മികച്ച സ്ഥാനത്ത് നിൽക്കുന്ന സ്റ്റാർ മാജിക് ഗംഭീര ഓണം സർപ്രൈസുമായി പ്രേക്ഷകരുടെ മുന്നിൽ എത്തുകയാണ്. ഓണം എപ്പിസോഡിന്റെ പ്രെമോ സോഷ്യൽ മീഡിയയിൽ ചർച്ച വിഷയമായിട്ടുണ്ട്.

ഇക്കുറി സ്റ്റാർ മാജിക്കിന്റെ ഓണം അൽപം കളറാണ്.ഇനി മുതൽ സ്റ്റാർ മാജിക്ക് വിസ്താര വിഷ്വൽ മാപ്പിങ് പ്രൊഡക്ഷനിലാണ് പ്രേക്ഷകരുടെ മുന്നിലേക്കെത്തുക. ഇന്ത്യയിൽ ആദ്യമായി ഈ വിഷ്വൽ ക്വാളിറ്റിയിൽ മിനിസ്ക്രീൻ പരിപാടി അവതരിപ്പിക്കുന്നു എന്ന വിശേഷണത്താടെയാണ് സ്റ്റാർ മാജിക് എത്തുന്നത്. ഈ എപ്പിസോഡ് ടെലികാസ്റ്റ് ചെയ്യുന്നത് ഉത്രാടദിനത്തിലാണ്. മറ്റൊരു പ്രത്യേകത കൂടി ഉത്രദിന സ്പെഷൽ സ്റ്റാർ മാജിക്കിൽ. അതിമനോഹരമായ ഫ്ലോർ ഉത്ഘാടനം ചെയ്യുന്നത് പ്രേക്ഷകരുടെ പ്രിയപ്പെട്ട ചോക്ലേറ്റ് ഹീറോ കുഞ്ചാക്കോ ബോബനാണ്. അതീവ സ്റ്റൈലീഷ് ഗെറ്റപ്പിലാണ് താരത്തിന്റെ എൻട്രി. പുതിയ എപ്പിസോഡിന്റെ പ്രെമോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുമുണ്ട്.
Recommended Video
മാവേലിമണ്ണിലും മലയാളി മനസ്സിലും പൊന്നോണ പൂക്കളമിടാൻ ചാക്കോച്ചൻ എത്തുന്നു എന്ന വിവരണത്തോടെയാണ് പ്രെമോയിൽ ചാക്കോച്ചന്റെ എൻട്രി.ബുള്ളറ്റിലാണ് താരം ഫ്ലോറിൽ എത്തുന്നത്. ഫ്ലവേഴ്സിൻ്റെ സെറ്റപ്പം ഗംഭീരമാണെന്നും ഉദ്ഘാടനം ചെയ്യാൻ അവസരം നൽകിയ ചാനൽ അധികൃതരോട് നന്ദിയും പറയുന്നുണ്ട്. ഒരു രാജ മല്ലി എന്ന് തുടങ്ങുന്ന ചാക്കോച്ചന്റെ എവർഗ്രീൻ ഗാനത്തിന്റെ പശ്ചാത്തലത്തിലാണ് പ്രെമോ ഒരുക്കിയിരിക്കുന്നത്.
എല്ലാ എപ്പസോഡിലേയും പോലെ രസകരമായ ഗെയിമുകളാണ് ഓണം സ്പെഷൽ എപ്പിസോഡിൽ സ്റ്റാർ മാജിക്കിൽ ഒരുക്കിയിരിക്കുന്നത്. വടം വലി, ഉറിയടി പോലുള്ള ഗെയിമുകൾ പ്രെമോ വീഡിയോയിൽ കാണാം സാധിക്കുന്നുണ്ട്. ചാക്കോച്ചനും സ്റ്റാർ മാജിക് ഗെയിമിന്റെ ഭാഗമാകുന്നുണ്ട്. ലക്ഷമി നക്ഷത്രയും മറ്റ് താരങ്ങളും കേരള വേഷത്തിലാണ് പരിപാടിയിൽ എത്തുന്നത്.ഭാര്യയ്ക്ക് ശേഷം കൂടുതൽ സുന്ദരിമാരെ ഒന്നിച്ച് കണ്ടതിൻ്റെ സന്തോഷമുണ്ടെന്ന് കുഞ്ചാക്കോ ബോബൻ പറഞ്ഞത് കേട്ട് ഷോയിലെ സുന്ദരിമാരെല്ലാം ആർത്ത് ചിരിക്കുന്നതോടെയാണ് പ്രെമോ അവസാനിക്കുന്നത്. പ്രേക്ഷകരുടെ ഇടയിൽ വൈറലായിരിക്കുകയാണ് വീഡിയോ. ഓണം എപ്പിസോഡിനായി പ്രേക്ഷകർ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.


Click it and Unblock the Notifications