'ബഷീറിനായി മഷൂറയുടെ നിരാഹാരം, പേരുദോഷം മാറ്റാൻ വീണ്ടും വിവാഹം, താൽപര്യമില്ലെങ്കിൽ സുഹാനയ്ക്ക് പോകാം'; വീഡിയോ

By Desk

ബഷീർ ബഷി തന്റെ ആദ്യ ഭാര്യ സുഹാന എങ്ങനെയാണ് തന്റെ ജീവിതത്തിലേക്ക് വന്നതെന്നും ഇന്നത്തെ ഫെയിം കിട്ടുന്നതിന് മുമ്പുള്ള സ്ട്ര​​ഗിൾസിനെ കുറിച്ചും പലപ്പോഴായി അവരുടെ തന്നെ വീഡിയോകളിലൂടെയും അല്ലാതെ നൽകിയ അഭിമുഖങ്ങളിലൂടെയും തുറന്ന് പറഞ്ഞിട്ടുണ്ട്. എന്നാൽ‌ മഷൂറയുമായി എങ്ങനെ പരിചയം ഉടലെടുത്തുവെന്നോ പ്രണയത്തിലായി എന്നോ എവിടേയും പൂർണ്ണമായി തുറന്ന് പറച്ചിട്ടില്ല. ലവ് സ്റ്റോറി പറയാൻ പലപ്പോഴായി മഷൂറയോടും പ്രേക്ഷകർ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും മഷൂറയും അതിന് മുതിർന്നിട്ടില്ല.

ബഷീറുമായി മഷൂറയുടെ ആദ്യ വിവാഹമാണ്. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ ബഷീറിനെ മകൾ വിവാഹം ചെയ്യുന്നതിനോട് മഷൂറയുടെ കുടുംബത്തിന് ആദ്യം എതിർപ്പായിരുന്നു. അവസാനം നിരാ​ഹാരം കിടന്നാണ് വീട്ടുകാരുടെ സമ്മതം മഷൂറ വാങ്ങിയത്. തിന്നാതെയും കുടിക്കാതെയും രണ്ട്, മൂന്ന് ദിവസം മുറിയിൽ തന്നെ ഇരുന്നു.

Mashura Basheer
Photo Credit: Mashura / suhana

വെള്ളം പോലും കുടിച്ചില്ല. വീട്ടിൽ എല്ലാവർക്കും എന്നോട് ഭയങ്കര സ്നേഹമാണ്. ഞാൻ എന്ന് പറഞ്ഞാൽ പപ്പയ്ക്ക് ജീവനാണ്. അതുകൊണ്ട് ഞാൻ പട്ടിണി കിടക്കുന്നത് കണ്ടുകൊണ്ട് ഇരിക്കാൻ പപ്പയ്ക്ക് പറ്റിയില്ല. എന്നോട് പപ്പ ചോദിച്ചത്... എന്ത് കണ്ടിട്ടാണ്..? എന്താണ് അവൻ ചെയ്തത് എന്നാണ്. എനിക്കും ഒന്നും അറിയില്ല. പക്ഷെ ആൾക്ക് എന്നെ ഭയങ്കര ഇഷ്ടമാണ്.

എന്നെ നന്നായി നോക്കുമെന്ന് എനിക്ക് അറിയാമെന്ന് പപ്പയോട് ഞാൻ പറഞ്ഞു എന്നാണ് ഒരിക്കൽ ഒരു അഭിമുഖത്തിൽ മഷൂറ പറഞ്ഞത്. ബഷീർ ബി​ഗ് ബോസ് ഹൗസിൽ വെച്ച് ഒരിക്കൽ സഹമത്സരാർത്ഥികളോട് രണ്ട് ഭാര്യമാരേയും കുറിച്ച് സംസാരിച്ചിരുന്നു. തന്റെ വിവാഹം കഴിഞ്ഞിട്ട് അധിക നാളുകളായിട്ടില്ലെന്ന് ദീപൻ മുരളി പറഞ്ഞപ്പോഴാണ് രണ്ടാം ഭാര്യയെ കുറിച്ച് ബഷീർ സംസാരിച്ചത്.

അതുവരെ ഹൗസിൽ ആർക്കും ഇക്കാര്യം അറിയില്ലായിരുന്നു. രണ്ട് ഭാര്യമാർ ബഷീറിനുണ്ടെന്നത് ശ്രീനിഷിന് അടക്കം എല്ലാവർക്കും ഞെട്ടലുണ്ടാക്കി. എന്റെ അവസ്ഥയും ഇതുപോലെ തന്നെയാണ്. ഞാൻ രണ്ട് കെട്ടിയിട്ടുണ്ട്. ഇക്കഴിഞ്ഞ മാർച്ചിലായിരുന്നു രണ്ടാമത്തെ കല്യാണം. എന്റേതും ഞാൻ ഇങ്ങോട്ട് പോരാൻ തുടങ്ങിയപ്പോൾ കരച്ചിലും ബഹളവുമൊക്കെയായിരുന്നു.

ആദ്യത്തെ ഭാര്യ എന്റെ ബെസ്റ്റ് ഫ്രണ്ടാണ്. എന്തുണ്ടെങ്കിലും ഓപ്പണായി സംസാരിക്കാം. അങ്ങനെ മഷൂറയുടെ വീട്ടിൽ സംസാരിച്ച് അവരുടെ ഫാമിലി തന്നെ വിവാഹം നടത്തി തന്നു. രണ്ട് ഭാര്യമാരും എനിക്കൊപ്പം ഇപ്പോൾ ഉണ്ട്. മാം​ഗ്ലൂരിൽ ബിഫാം പഠിക്കുകയാണ് മഷൂറ. രണ്ടാമത് വിവാഹം കഴിക്കാൻ പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ല. വേറൊരാളുമായി ചെറിയൊരു പ്രോബ്ലം ഉണ്ടായിരുന്നു.

Mashura Basheer
Photo Credit: Mashura / suhana

അതുകൊണ്ട് തന്നെ ഞാൻ രണ്ട് കല്യാണം കഴിച്ചിട്ടുണ്ടെന്ന പേര് നേരത്തെയുണ്ട്. എന്നാൽ പിന്നെ അന്തസായി ഒരെണ്ണത്തിനെ അങ്ങ് കെട്ടാമെന്ന് വിചാരിച്ചു. ആ​ദ്യ ഭാര്യയ്ക്ക് തുടക്കത്തിൽ വിഷമം ഉണ്ടായിരുന്നു. പിന്നീട് പുള്ളിക്കാരി ആ ബന്ധത്തിന് സമ്മതിച്ചു എന്നാണ് ബഷീർ പറഞ്ഞത്. ആദ്യത്തെ ഭാര്യ വേറെ വിവാഹം കഴിക്കാൻ താൽപര്യമുണ്ടെന്ന് പറഞ്ഞാൽ അതിന് സമ്മതിക്കുമോ എന്നായിരുന്നു ശ്രീനിഷ് കഥ കേട്ടശേഷം ബഷീറിനോട് ചോദിച്ചത്.

ഞാൻ അതിന് ഒരിക്കലും സമ്മതിക്കില്ല. അഥവ പുള്ളിക്കാരിക്ക് വേണ്ടെന്ന് പറഞ്ഞാൽ പോയ്ക്കോളാൻ പറയും എന്നും ബഷീർ പറയുന്നത് വീഡിയോയിൽ കേൾക്കാം. അടുത്തിടെ രണ്ട് ഭാര്യമാർക്കൊപ്പമുള്ള ബഷീറിന്റെ ദാമ്പത്യ ജീവിതം വീണ്ടും സോഷ്യൽമീഡിയയിൽ ചർച്ചയായപ്പോഴാണ് മഷൂറയുടേയും ബഷീറിന്റെയും പഴയ ക്ലിപ്പുകൾ വീണ്ടും പ്രേക്ഷകർ കുത്തിപ്പൊക്കിയത്.

മഷൂറ ഇപ്പോൾ രണ്ടര വയസുകാരൻ എബ്രാന്റെ അമ്മയാണ്. മാത്രമല്ല കേരളത്തിൽ അറിയപ്പെടുന്ന സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറും സംരംഭകയുമെല്ലാമാണ്. സുഹാനയ്ക്കും മക്കൾക്കും വരെ ബഷീറിനെപ്പോലെ യുട്യൂബ് ചാനലുണ്ട്.

Read more about: basheer bashi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X