ഒരു വർഷത്തെ മാഡ്‌നെസ്സ്, ഇനിയും വർഷങ്ങൾ വരാനിരിക്കുന്നു, ആൺ സുഹൃത്തിന് ആശംസയുമായി രഞ്ജിനി

വ്യത്യസ്തമായ അഭിനയ ശൈലിയിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് രഞ്ജിനി ഹരിദാസ്. 2000 ലെ മിസ് കേരള മത്സരാർഥിയായിരുന്ന രഞ്ജിനി ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെയാണ് പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടത്. ഇംഗ്ലീഷും മലയാളവും കലർന്ന സംസാര ശൈലിയും ഗെറ്റപ്പുമായിരുന്നു രഞ്ജിനിയെ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധേയയാക്കിയത്. താരപദവി ലഭിച്ച അവതാരക കൂടിയായിരുന്നു രഞ്ജിനി.

ഐഡിയ സ്റ്റാർ സിംഗർ അവതാരക എന്നതിൽ ഉപരി സ്വന്തമായി ഒരു സ്ഥാനം സമൂഹത്തിൽ സൃഷ്ടിക്കാൻ രഞ്ജിനിക്ക് കഴിഞ്ഞിരുന്നു. തന്റെ അഭിപ്രായങ്ങളും നിലപാടുകളും മുഖം നോക്കാത രഞ്ജിനി തുറന്നടിക്കുമായിരുന്നു. ഇത് വലിയ വിമർനങ്ങളും വിവാദങ്ങളും സൃഷ്ടിച്ചിരുന്നു. എല്ലാ കാര്യത്തിലും കൃത്യമായ നിലപാടുള്ള വ്യക്തിയാണ് രഞ്ജിനി.

രഞ്ജിനിയുടെ പോസ്റ്റ്

സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് രഞ്ജിനി. തന്റെ വിശേഷങ്ങളും പുതിയ ചിത്രങ്ങളും നടി സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിത സമൂഹമാധ്യമങ്ങളിലും പ്രേക്ഷകരുടെ ഇടയിലും വൈറവലാകുന്നത് രഞ്ജിനി സോഷ്യൽ മീഡിയയയിൽ പങ്കുവെച്ച ചിത്രവും അതിന് നൽകിയിരിക്കുന്ന കുറിപ്പുമാണ്. നിരവധി സംശയങ്ങളുമായി ആരാധകർ രംഗത്തെത്തിയിട്ടുണ്ട്.

രഞ്ജിനിക്കൊപ്പമുള്ള  സുഹൃത്ത്

ആൺസുഹൃത്തിനോടൊപ്പമുള്ള ആഘോഷ ചിത്രമായിരുന്നു രഞ്ജിനി പങ്കുവെച്ചത്.ഒരു വർഷത്തെ മാഡ്‌നെസ്സ്, ഇനിയും വർഷങ്ങൾ വരാനിരിക്കുന്നു ശരത് പുളിമൂട് എന്ന കുറിപ്പോടെ സുഹൃത്തിനോടൊപ്പമുള്ള ചിത്രം രഞ്ജിനി പങ്കുവെച്ചിരിക്കുന്നത്. എന്നാൽ പ്രേക്ഷകർക്ക് ഇദ്ദേഹം അത്ര സുപരിചിതനല്ല. ഇരുവരും തമ്മിലുള്ള ബന്ധം രഞ്ജിനി വെളിപ്പെടുത്തിട്ടില്ല. അതേസമയം ഈ വ്യക്തി നടി പൂർണിമ ഇന്ദ്രജിത്തിന്റേയും അടുത്ത സുഹൃത്താണ്. ശരത് പുളിമൂടിൻരെ ഇൻസ്റ്റഗ്രാം പേജിൽ പൂർണിമക്കും കുടുംബത്തോടൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്. ലവ്, ലൈഫ്, ലോക്ക്ഡൗൺ സ്റ്റോറി, ഹാപ്പിനസ്സ്, ഗുഡ് ബൈബ്, ആൻഗ്രി, ഹാപ്പി പീപ്പിൾസ് തുടങ്ങിയ ഹാഷ്ടാഗോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. സന്തോഷ വാർത്ത രഞ്ജിനി ഉടനെ പുറത്തുവിടുമോ എന്നാണ് ആരാധകർ ചോദിക്കുന്നത്.

രഞ്ജിനിയുടെ  ഇമേജ് മാറി

ബിഗ് ബോസ് റിയാലിറ്റി ഷോയുടെ ആദ്യ സീസണിലും രഞ്ജിനി മത്സരാർഥിയായിരുന്നു. അതുവരെയുണ്ടായിരുന്നു നെഗറ്റീവ് ഇമേജ് ഷോയിലൂടെ മാറുകയായിരുന്നു. ഷോയിൽ നിന്ന് പുറത്തിറങ്ങിയതിന് ശേഷം മികച്ച പ്രേക്ഷകാഭിപ്രായമായിരുന്നു രഞ്ജിനിക്ക് ലഭിച്ചത്.അധിക വിമർശനങ്ങൾ നടിക്ക് കേൾക്കേണ്ടി വന്നിരുന്നില്ല.ലോക്ക് ഡൗണിന് ശേഷം വീണ്ടും ടെലിവിഷൻ രംഗത്ത് നടി സജീവമായിരിക്കുകയാണ്.

Recommended Video

Ranjini Haridas Shared Her Old Memories With Brother Goes Viral | FilmiBeat Malayalam
ഇങ്ങനെയൊരു ഭാര്യയും ഭർത്താവും

നിലവിൽ ഫ്ലവേഴ്സ് ടിവി സംപ്രേക്ഷണം ചെയ്യുന്ന ഇങ്ങനെയൊരു ഭാര്യയും ഭർത്താവും എന്ന റിയാലിറ്റി ഷോയുടെ അവതരിപ്പിക്കുകയാണ് രഞ്ജിനി. രമേഷ് പിഷാരാടിയും ര‍ഞ്ജിനിക്കൊപ്പം ഷോയിലുണ്ട്. ഈ അടുത്ത എപ്പിസോഡുകളിൽ രഞ്ജിനി അമ്മയുമായി ഷോയിൽ എത്തിയിരുന്നു രഞ്ജിനിയുടെ വിവാഹത്തെ കുറിച്ചോ പ്രണയത്തെ കുറിച്ചോ അമ്മയും ആ ഷോയിൽ പറഞ്ഞിരുന്നില്ല. രഞ്ജിനിയെ പോലെ തന്നെ അമ്മയും പ്രേക്ഷകർക്കിടയിൽ സുപരിചിതയാണ്.

Read more about: biggboss ranjini haridas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X