twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിയും മോഹന്‍ലാലും ലോക്കലായാല്‍ മറ്റുള്ളവരുടെ കാര്യമോ? താരജാഡകളില്ലാതെ ഒന്നാണ് നമ്മള്‍! കാണൂ!

    |

    അപ്രതീക്ഷിതമായെത്തിയ പ്രളയക്കെടുതിയില്‍ കേരളം ഒന്നടങ്കം വിറുങ്ങലിച്ചിരുന്നു. ദുരിതക്കയത്തില്‍പ്പെട്ടവരെ സഹായിക്കാനായി സിനിമാലോകവും മുന്നിട്ടിറങ്ങിയിരുന്നു. സര്‍വ്വം നഷ്ടപ്പെട്ട് കഴിഞ്ഞവരെ ആശ്വസിപ്പിക്കാനായി സിനിമാലോകവും മുന്നിട്ടിറങ്ങിയിരുന്നു. പ്രളയത്തിന് ശേഷമുള്ള തിരിച്ചുപോക്ക് പഴയ കേരളത്തിലേക്കായിരുന്നില്ല. നവകേരള നിര്‍മ്മാണത്തിനായി താരസംഘടനയായ എഎംഎംഎ പ്രത്യേക പരിപാടി നടത്തിയിരുന്നു. ഒന്നാണ് നമ്മളെന്ന് പേരിട്ടിരിക്കുന്ന പരിപാടിക്കായി മലയാള സിനിമ ഒന്നടങ്കം ഒരുമിച്ചെത്തിയിരുന്നു. വേദിയെത്തന്നെ ഇളക്കി മറിക്കുന്ന തരത്തിലുള്ള കാലവിരുന്നുമായാണ് അമ്മയെത്തിയത്.

    യാത്രയ്ക്കിടയില്‍ പൃഥ്വിരാജ് ഓടിയെത്തിയത് ഇതിനായിരുന്നോ? എന്തായിരിക്കും ആ സര്‍പ്രൈസ്? കാണൂ!യാത്രയ്ക്കിടയില്‍ പൃഥ്വിരാജ് ഓടിയെത്തിയത് ഇതിനായിരുന്നോ? എന്തായിരിക്കും ആ സര്‍പ്രൈസ്? കാണൂ!

    കേരളത്തെ വീണ്ടെടുക്കുകയെന്ന ദൗത്യവുമായി അമ്മ ഇറങ്ങിയപ്പോള്‍ ഏഷ്യാനെറ്റും പിന്തുണയ്ക്കുകയായിരുന്നു. അബുദാബിയില്‍ വെച്ചായിരുന്നു പരിപാടി നടത്തിയത്. ഡിസംബറില്‍ നടത്തിയ പരിപാടിയുടെ പ്രമോ വീഡിയോ നേരത്തെ തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ശനി, ഞായര്‍ ദിവസങ്ങളിലായി ഒന്നാണ് നമ്മള്‍ ചാനലില്‍ സംപ്രേഷണം ചെയ്യുകയാണ്. ശനിയാഴ്ച സംപ്രേഷണം ചെയ്ത പരിപാടിയിലെ കാഴ്ചകളെക്കുറിച്ചറിയാന്‍ തുടര്‍ന്നുവായിക്കൂ.

    പ്രണയാതുരനായി പ്രണവ് മോഹന്‍ലാല്‍! താരപുത്രന്‍ രണ്ടും കല്‍പ്പിച്ചുള്ള വരവാണ്! അച്ചായന്‍ വിയര്‍ക്കും!പ്രണയാതുരനായി പ്രണവ് മോഹന്‍ലാല്‍! താരപുത്രന്‍ രണ്ടും കല്‍പ്പിച്ചുള്ള വരവാണ്! അച്ചായന്‍ വിയര്‍ക്കും!

    മോഹന്‍ലാലും മമ്മൂട്ടിയും

    മോഹന്‍ലാലും മമ്മൂട്ടിയും

    അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാലാണെങ്കിലും പരിപാടിയില്‍ അതൊന്നും പ്രതിഫലിച്ചിരുന്നില്ല. മലയാളത്തിന്റെ അഭിമാന താരങ്ങള്‍ വേദിയില്‍ ഒരുമിച്ചെത്തുകയായിരുന്നു. നവകേരള നിര്‍മ്മാണ ദൗത്യത്തെക്കുറിച്ച് സംസാരിച്ചതിന് ശേഷമാണ് ഇരുവരും സ്വാഗത പ്രസംഗം നടത്തിയത്. നൈല ഉഷയും മറ്റ് താരങ്ങളും ചേര്‍ന്നായിരുന്നു അവതാരകരായി എത്തിയത്. പതിവില്‍ നിന്നും വ്യത്യസ്തമായ കലാപ്രകടനവുമായാണ് ഓരോ താരവും എത്തിയത്.

    ചട്ടമ്പികളായി എത്തിയപ്പോള്‍

    ചട്ടമ്പികളായി എത്തിയപ്പോള്‍

    കള്ളി ലുങ്കിയും വ്യത്യസ്ത കളര്‍ ഷര്‍ട്ടുമായി തനി കവലച്ചട്ടമ്പികളായും മമ്മൂട്ടിയും മോഹന്‍ലാലും എത്തിയിരുന്നു. രണ്ട് ടീമായി എത്തിയാണ് ഇവര്‍ സദസ്സിനെ ചിരിപ്പിച്ചത്. നോബി, മണിയന്‍പിള്ള രാജു, ഷാജോണ്‍ തുടങ്ങിയവരും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. കവലച്ചട്ടമ്പികളായി പക്കാല ലോക്കലായാണ് താരരാജാക്കന്‍മാര്‍ എത്തിയത്.

    സിനിമയില്‍ അഭിനയിപ്പിക്കാം

    സിനിമയില്‍ അഭിനയിപ്പിക്കാം

    സിനിമാഷൂട്ടിങ്ങ് തടസ്സപ്പെടുത്താനായെത്തിയ മമ്മൂട്ടിയേയും മോഹന്‍ലാലിനേയും വരുതിയില്‍ നിര്‍ത്താനായി ഷാജോണും ഇന്ദ്രന്‍സും നടത്തിയ ശ്രമങ്ങളും രസകരമായിരുന്നു. ഇരുവര്‍ക്കും അഭിനയിക്കാനുള്ള അവസരം നല്‍കുന്നതായി ഭാവിക്കാമെന്നും പിന്നീട് അതിന്റെ പേരില്‍ ഇരുവരും തല്ലിപ്പിരിഞ്ഞോളൂമെന്നുമായിരുന്നു സിനിമാക്കാരുടെ കണക്കുകൂട്ടല്‍. അത് തന്നെയായിരുന്നു പിന്നീട് സംഭവിച്ചതും.

    ഹണി റോസിന്റെ വരവ്

    ഹണി റോസിന്റെ വരവ്

    യുവതാരനിരയില്‍ ശ്രദ്ധേയായ ഹണി റോസാണ് ഈ സ്‌കിറ്റില്‍ നായികയായി എത്തിയത്. ഹണിയാണ് സിനിമയിലെ നായകനെന്നറിഞ്ഞപ്പോള്‍ നൃത്തം ചെയ്യാനും പറമ്പ് കിളയ്ക്കാനുമൊക്കെയായി മത്സരിക്കുകയാണ് താരരാജാക്കന്‍മാര്‍. എന്നാല്‍ പിന്നീടുള്ള സംവിധായകന്‍രെ ട്വിസറ്റില്‍ ഇരുവരും തൃപ്തരായിരുന്നില്ല. ഹണിക്കൊപ്പം അഭിനയിക്കാന്‍ മത്സരിക്കുകയായിരുന്നു രണ്ടുപേരും.

    മമ്മൂട്ടിയുടെ ഡാന്‍സ്

    മമ്മൂട്ടിയുടെ ഡാന്‍സ്

    ഡാന്‍സിന്റെ പേരില്‍ ഇത്രയധികം പഴി കേട്ട മറ്റൊരു താരമുണ്ടോയെന്ന കാര്യം തന്നെ സംശയമാണ്. മാനേ മധുരക്കരിമ്പേ എന്ന ഗാനത്തിനൊപ്പമാണ് ഇരുവരും ചുവട് വെച്ചത്. ഇടയ്ക്ക് വെച്ച് മോഹന്‍ലാലും ഇവര്‍ക്കിടയിലേക്കെത്തിയിരുന്നു. എന്നാല്‍ കഥയില്‍ ഇപ്പോള്‍ റോളില്ലെന്ന് പറഞ്ഞ് അദ്ദേഹത്തെ ഓടിക്കുകയായിരുന്നു സംവിധായകന്‍.

    താരങ്ങളുടെ പാട്ട്

    താരങ്ങളുടെ പാട്ട്

    മധു ബാലകൃഷ്ണന്‍, റിമി ടോമി, ഹരിശങ്കര്‍, ജ്യോത്സന തുടങ്ങിയ ഗായകര്‍ക്കൊപ്പം ചേര്‍ന്ന് താരങ്ങളും ഗാനം ആലപിച്ചിരുന്നു. സിദ്ദിഖ്, മനോജ് കെ ജയന്‍, ബിജു മേനോന്‍, കലാഭവന്‍ ഷാജോണ്‍, ദുല്‍ഖര്‍ സല്‍മാന്‍, തുടങ്ങിയവര്‍ ആലാപനത്തിലും തങ്ങള്‍ മിടുക്കരാണെന്ന് തെളിയിച്ചിരുന്നു. ആസ്വാദകര്‍ എന്നെന്നും കേള്‍ക്കാനാഗ്രഹിക്കുന്ന തരത്തിലുള്ള ഗാനങ്ങളുമായാണ് ഇവരെത്തിയത്.

    നൃത്തവിസ്മയങ്ങളും

    നൃത്തവിസ്മയങ്ങളും

    വിനീത്, മാളവിക, ആശ ശരത്ത് പ്രയാഗ മാര്‍ട്ടിന്‍, അനു സിത്താര, മോഹന്‍ലാല്‍, ശ്വേത മേനോന്‍ തുടങ്ങിയവരായിരുന്നു നൃത്തത്തിലൂടെ അത്ഭുതപ്പെടുത്തിയത്. തിരുവാവണിരാവിനൊപ്പമായിരുന്നു പ്രയാഗയും മാളവികയും ചുവട് വെച്ചത്. വിനീതും ഇവര്‍ക്കൊപ്പം ചേര്‍ന്നതോടെ നൃത്തവിസ്മയമായി മാറുകയായിരുന്നു അത്. ലക്ഷ്മി ഗോപാലസ്വാമിയുടെ നൃത്തമായിരുന്നു മറ്റൊരു വിരുന്ന്.

    മഞ്ജു വാര്യരും മോഹന്‍ലാലും

    മഞ്ജു വാര്യരും മോഹന്‍ലാലും

    പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളിലൊന്നാണ് മോഹന്‍ലാലും മഞ്ജു വാര്യരും. അടുത്തിടെ പുറത്തിറങ്ങിയ സിനിമയായ ഒടിയനിലെ ഗാനവുമായാണ് ഇരുവരും എത്തിയത്. ഒരേ നിറത്തിലുള്ള വസ്ത്രങ്ങളിഞ്ഞായിരുന്നു ഇരുവരും വേദിയിലേക്കെത്തിയത്. ഒടിയനിലെ കൊണ്ടോരാം എന്ന ഗാനമായിരുന്നു ഇരുവരും ചേര്‍ന്ന മനോഹരമാക്കിയത്. ഈ ഗാനം കൂടാതെ ഒറ്റയ്ക്ക് ഗാനം ആലപിച്ചും താരമെത്തിയിരുന്നു. തളിര്‍വലയോ എന്ന ഗാനമായിരുന്നു മോഹന്‍ലാല്‍ ആലപിച്ചത്.

    നീരവ് ബവ്‌ലേചയുടെ നൃത്തം

    നീരവ് ബവ്‌ലേചയുടെ നൃത്തം

    മലയാളികള്‍ക്ക് സുപരിചിതനായ നൃത്ത സംവിധായകനായ നീരവ് ബവ്‌ലേചയുടെ നൃത്തവും പരിപാടിക്ക് മാറ്റുകൂട്ടിയിരുന്നു. അജു വര്‍ഗീസ്, നിവിന്‍ പോളി, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയ താരങ്ങള്‍ക്കൊപ്പവും അദ്ദേഹവും നൃത്തം ചെയ്തിരുന്നു. നൃത്തത്തിനായി തന്നെ സമീപിച്ചവരെ അദ്ദേഹം നിരാശരാക്കിയിരുന്നില്ല. അദ്ദേഹം കോറിയോഗ്രാഫ് ചെയ്ത നൃത്തവുമായും താരങ്ങളെത്തിയിരുന്നു.

    ദുല്‍ഖറിന്റെ പാട്ട്

    ദുല്‍ഖറിന്റെ പാട്ട്

    മധു ബാലകൃഷ്ണനൊപ്പമായിരുന്നു ദുല്‍ഖര്‍ സല്‍മാനെത്തിയത്. താരപുത്രന്റെ പാട്ടിന്റെ വീഡിയോ നേരത്തെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. പുതുമഴയായ് എന്ന ഗാനമായിരുന്നു ഇവര്‍ ആലപിച്ചത്. സദസ്സിലിരുന്ന് മമ്മൂട്ടി പാട്ടിന് താളം പിടിക്കുന്നുണ്ടായിരുന്നു. ഇതാദ്യമായാണ് ദുല്‍ഖര്‍ പഴയകാല ഗാനവുമായെത്തിയത്.

    ശ്വേത മേനോന്റെ നൃത്തം

    ശ്വേത മേനോന്റെ നൃത്തം

    അഭനേത്രിയായും അവതാരകയായും നിറഞ്ഞുനിന്ന ശ്വേത മേനോനും ഇത്തവണ നൃത്തവുമായി എത്തിയിരുന്നു. മോഹന്‍ലാലിനൊപ്പമായിരുന്നു താരം ചുവട് വെച്ചത്. ചന്ദനമണി സന്ധ്യകളെന്ന ഗാനത്തിനൊപ്പമാണ് ഇരുവരും ആടിയത്.

    English summary
    onnanu nammal First part in Asianet
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X