മമ്മൂട്ടിയും മോഹന്‍ലാലും പൊതുവേദിയില്‍ പരസ്യമായി കൊമ്പുകോര്‍ത്തപ്പോള്‍! വീഡിയോ വൈറലാവുന്നു കാണൂ!

താരങ്ങളെല്ലാം ഒരുമിച്ചെത്തിയ പരിപാടിയായിരുന്നു ഒന്നാണ് നമ്മള്‍. അപ്രതീക്ഷിതമായെത്തിയ പ്രളയത്തില്‍ നിന്നും കരകയറുന്നതിനായുള്ള തീവ്രശ്രമത്തിലാണ് കേരളം. പ്രളയക്കെടുതിയില്‍പ്പെട്ടവരെ സഹായിക്കുന്നതിനായി സിനിമാലോകവും മുന്നിട്ടിറങ്ങിയിരുന്നു. നേരിട്ട് ക്യാംപുകളിലേക്കെത്തിയും രക്ഷാപ്രവര്‍ത്തനത്തിനുമായി അണിനിരന്നവരിലുമൊക്കെ സിനിമാപ്രവര്‍ത്തകരുമുണ്ടായിരുന്നു. ഭാഷാഭേദമില്ലാതെ സിനിമാലോകം ഒന്നടങ്കം മുന്നിട്ടിറങ്ങിയിരുന്നു. താരസംഘടനയായ എഎംഎംഎയുടെ സംഭാവന കുറഞ്ഞുപോയെന്ന തരത്തിലുള്ള വിമര്‍ശനമായിരുന്നു തുടക്കത്തില്‍ ലഭിച്ചിരുന്നത്. ആദ്യഘട്ട സഹായമാണിതെന്ന് ഭാരവാഹികള്‍ വ്യക്തമാക്കിയിരുന്നു. പിന്നീട് 50 ലക്ഷം കൂടിയതോടെയാണ് പലരും സംഘടനയുടെ നിലപാടിനെ അംഗീകരിച്ചത്.

നവകേരള നിര്‍മ്മാണത്തിനായി ധനശേഖരണം നടത്തുകയെന്ന ലക്ഷ്യവുമായാണ് അമ്മയുടെ നേതൃത്വത്തില്‍ ഒന്നാണ് നമ്മള്‍ എന്ന പരിപാടി നടത്തിയത്. യുവതാരങ്ങളും മുതിര്‍ന്ന താരങ്ങളുമെല്ലാം ഒരുമിച്ചെത്തിയ പരിപാടിയായിരുന്നു ഇത്. പരിപാടിക്ക് മുന്നോടിയായി ചില ആശയക്കുഴപ്പങ്ങള്‍ ഉയര്‍ന്നുവന്നിരുന്നുവെങ്കിലും അവയെ എല്ലാം വേണ്ടവിധത്തില്‍ പരിഹരിച്ചാണ് പരിപാടി മുന്നേറിയത്. പരിപാടിയോടനുബന്ധിച്ച് വനിതകള്‍ക്കായി പ്രത്യേക പ്രശ്‌ന പരിഹാര സമിതിയും രൂപീകരിച്ചിരുന്നു. വനിത സംഘടനയിലെ താരങ്ങളുടെ ആവശ്യപ്രകാരമായാണ് സമിതി രൂപീകരിച്ചത്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യാനിരിക്കുന്ന പരിപാടിയുടെ പ്രമോ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ഒന്നാണ് നമ്മള്‍

ഒന്നാണ് നമ്മള്‍

പ്രളയക്കെടുതിയില്‍പ്പെട്ടവരെ സഹായിക്കുകയെന്ന ലക്ഷ്യവുമായാണ് അമ്മ സ്റ്റേജ് ഷോ നടത്തിയത്. നേരത്തെ സുനാമി ദുരന്തം സംഭവിച്ചപ്പോള്‍ ഇത്തരത്തില്‍ ഷോ നടത്തി ധനസമാഹരണം നടത്തിയിരുന്നു. അതിന് പിന്നാലെയായാണ് അടുത്ത ദൗത്യവുമായി താരസംഘടനയെത്തിയത്. നിലവിലെ തിരക്കുകളെല്ലാം മാറ്റി വെച്ച് താരങ്ങളെല്ലാം പരിപാടിയുമായി സഹകരിച്ചിരുന്നു. നേരത്തെയുണ്ടായ വിമര്‍ശനങ്ങളേയും വിവാദങ്ങളേയുമൊക്കെ കാറ്റില്‍ പറത്തി വലിയൊരു ലക്ഷ്യത്തിനായി മലയാള സിനിമ ഒന്നടങ്കം ഒരുമിച്ചെത്തുകയായിരുന്നു ഈ പരിപാടിക്കായി.

മോഹന്‍ലാലും മമ്മൂട്ടിയും

മോഹന്‍ലാലും മമ്മൂട്ടിയും

മലയാളത്തിന്റെ അഭിമാന താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും തന്നെയായിരുന്നു പരിപാടിയെ നയിച്ചത്. ആമുഖ പ്രസംഗത്തിനായി ഇരുവരും ഒരുമിച്ച് വേദിയിലേക്കെത്തിയിരുന്നു. അമ്മയുടെ പ്രസിഡന്റായ മോഹന്‍ലാലിന് ശക്തമായ പിന്തുണയായായിരുന്നു മമ്മൂട്ടി നല്‍കിയത്. ഇരുവരും മുന്നില്‍ നിന്നായിരുന്നു പരിപാടിയെ നയിച്ചത്. ഭാരവാഹി സ്ഥാനമില്ലെങ്കിലും പ്രധാന കാര്യങ്ങളെക്കുറിച്ചെല്ലാം ഇരുവരും ചര്‍ച്ച നടത്തിയിരുന്നു. സിനിമാതിരക്കുകള്‍ക്കിടയില്‍ സംഘടനാ ഭാരവാഹിത്വം നന്നായി കൊണ്ടുപോവാനാവില്ലെന്ന് മനസ്സിലാക്കിയതിന് പിന്നാലെയായാണ് മമ്മൂട്ടി നിലപാട് വ്യക്തമാക്കിയത്.

സ്‌കിറ്റ് പ്രമോ വീഡിയോ വൈറല്‍

സ്‌കിറ്റ് പ്രമോ വീഡിയോ വൈറല്‍

സിനിമകള്‍ക്കായി ഒരുമിച്ചെത്തുന്നില്ലെങ്കിലും താരരാജാക്കന്‍മാര്‍ ഒരുമിച്ചെത്തുന്നതിനായി കാത്തിരിക്കാറുണ്ട് ആരാധകര്‍. ഇക്കാര്യത്തെക്കുറിച്ച് കൃത്യമായി മനസ്സിലാക്കിയ താരങ്ങളാവട്ടെ സ്റ്റേജ് ഷോകളില്‍ അക്കാര്യം കൃത്യമായി ശ്രദ്ധിക്കാറുമുണ്ട്. നേരത്തെ അമ്മമഴവില്ലിന് വേണ്ടിയായിരുന്നു ഇരുവരും ഒരുമിച്ചെത്തിയത്. ഇത്തവണ സ്‌കിറ്റിലൂടെും ഇരുവരും ഒരുമിക്കുന്നുണ്ട്. മോഹന്‍ലാലിന്‍രെ മാസ് ഡയലോഗ് മമ്മൂട്ടിയും മമ്മൂട്ടിയുടേത് ലാലും പറയുന്ന സ്‌കിറ്റിന്റെ പ്രമോവീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

മുഴുവന്‍ താരങ്ങളും ഒരുമിച്ച് വേദിയിലേക്ക്

മുഴുവന്‍ താരങ്ങളും ഒരുമിച്ച് വേദിയിലേക്ക്

വെളുത്ത വസ്ത്രമണിഞ്ഞ് സ്വാഗത ഗാനം ആലപിച്ചാണ് മുഴുവന്‍ താരങ്ങളും വേദിയില്‍ അണിനിരന്നത്. ഷോയ്ക്കിടയിലെ പ്രസക്ത ഭാഗങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. മഞ്ജു വാര്യര്‍ക്കും മമ്മൂട്ടിക്കുമൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് യുവതാരങ്ങളും രംഗത്തെത്തിയിരുന്നു. സ്ിനിമയ്ക്കപ്പുറത്ത് സ്റ്റേജ് പരിപാടിക്കായി താരങ്ങള്‍ ഒരുമിക്കുന്നുവെന്ന് കേള്‍ക്കുമ്പോള്‍ മുതല്‍ ആരാധകര്‍ക്ക് ആകാംക്ഷയാണ്. അബുദാബിയില്‍ വെച്ചായിരുന്നു ഇത്തവണത്തെ പരിപാടി അരങ്ങേറിയത്.

മഞ്ജു വാര്യരുടെ പാട്ട്

മഞ്ജു വാര്യരുടെ പാട്ട്

മോഹന്‍ലാലും മഞ്ജു വാര്യരും ഒരുമിച്ച് പാട്ടുമായി എത്തിയിരുന്നു. പുതിയ സിനിമയായ ഒടിയനിലെ കൊണ്ടോരാം എന്ന ഗാനവുമായാണ് ഇരുവരും എത്തിയത്. നാളുകള്‍ക്ക് ശേഷം സ്‌റ്റേജ് പരിപാടിക്കായി ഇരുവരും ഒരുമിച്ചതിന്റെ സ്‌ന്തോഷത്തിലായിരുന്നു ആരാധകര്‍. പാട്ടിനിടയിലെ ചില ഭാഗങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. മുഴുനീള േ്രപക്ഷപണത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍, പരിപാടിക്ക് മുന്നോടിയായുള്ള കര്‍ട്ടന്‍ റെയ്‌സറാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

പ്രമോ വീഡിയോ കാണാം

മോഹന്‍ലാലും മമ്മൂട്ടിയും ഹണി റോസുമുള്ള സ്‌കിറ്റ്, വീഡിയോ കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X