റിമി ടോമി ഗായിക മാത്രമല്ല, ഡാന്‍സ് കളിയില്‍ എല്ലാവരെയും തോല്‍പ്പിക്കുന്ന പ്രകടനവുമായി റിമി എത്തുന്നു

ഗായിക റിമി ടോമി അവതാരകയായി എത്തിയ ഹിറ്റ് പ്രോഗ്രാമാണ് ഒന്നും ഒന്നും മൂന്ന്. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന ഷോ ആരംഭിച്ചിട്ട് വര്‍ഷങ്ങളായി. സിനിമയില്‍ നിന്നും സീരിയല്‍ ലോകത്ത് നിന്നുമുള്ള താരങ്ങളുടെ വിശേഷങ്ങള്‍ പങ്കുവെക്കാനും ചെറിയൊരു ഗെയിം നടത്തിയുമൊക്കെയാണ് പരിപാടി മുന്നോട്ട് പോവുന്നത്. സിനിമാലോകത്ത് നിന്ന് മാറി നിന്ന പല താരങ്ങളും ഷോ യിലെത്തിയിരുന്നു.

 rimi-tomy

ക്രിസ്തുമസിന് മുന്നോടിയായി എത്തുന്ന എപ്പിസോഡില്‍ റിമിയുടെ അതിഥികളായി നടി സംയുക്ത മേനോനും ഗായിക സിത്താരയുമാണ് എത്തിയിരിക്കുന്നത്. ഇതിന്റെ പ്രമോ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വരികയും തരംഗമായി മാറുകയും ചെയ്തിരുന്നു. സിത്താര കൊണ്ട് പാട്ട് പാടിപ്പിക്കുകയും സംയുക്തയെ കൊണ്ട് സിനിമയിലെ ഡയലോഗ് പറയിപ്പിക്കുകയും ചെയ്യുന്നുണ്ട്.

എന്നാല്‍ അതിലും ശ്രദ്ധേയം റിമി ടോമിയുടെ ഡാന്‍സാണ്. സിത്താരയും വേദിയില്‍ ക്ലാസിക് ഡാന്‍സ് അവതരിപ്പിച്ചിരുന്നു. അതിനൊപ്പമാണ് റിമിയുടെയും കിടിലന്‍ ഡാന്‍സ് പെര്‍ഫോമന്‍സ് കാണിച്ചിരിക്കുന്നത്. രസകരമായൊരു എപ്പിസോഡ് ആയിരിക്കും ഇത്തവണ ക്രിസ്തുമസിനെത്തുന്നതെന്ന് പ്രമോ വീഡിയോയിലൂടെ വ്യക്തമാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X