ഒരു ചിരി ഇരു ചിരി ബംബര്‍ ചിരിയില്‍ നിന്ന് ഇടവേള എടുത്തത് ഇതുകൊണ്ട്, കാർത്തിക് സൂര്യ പറയുന്നു

മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്യുന്ന ജനപ്രിയ ഷോയാണ് ഒരു ചിരി ഇരു ചിരി ബംബർ ചിരി. നസീർ സംക്രാന്തി, മഞ്ജു പിള്ള, സാബു മോൻ എന്നിവരാണ് വിധികർത്താക്കളായി എത്തുന്നത്. നിരവധി ഹാസ്യ റിയാലിറ്റി ഷോകൾ ഇന്ന് പ്രേക്ഷകരുടെ മുന്നിൽ എത്തുന്നുണ്ട്. അതിൽ നിന്നൊക്കെ വ്യത്യസ്തമായിട്ടാണ് ഈ ഷോ ഒരുക്കിയിരിക്കുന്നത്. സ്റ്റാൻഡ് അപ്പ് കോമഡി മലയാളി പ്രേക്ഷകരുടെ ഇടയിൽ ജനപ്രിയമായത് ഒരു ചിരി ഇരു ചിരി ബംബർ ചിരിയിലൂടെയാണ്. ഇതിലെ മത്സരാർത്ഥികൾക്ക് കൈനിറയെ ആരാധകരുണ്ട് സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ഇടംപിടിക്കുന്നത് ഒരു ചിരിയുടെ വീഡീയോകളാണ്.

ഒരു ചിരി ഇരു ചിരി ബംബർ ചിരിയിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ അവതാരകനാണ് കാർത്തിക് സൂര്യ. വ്ലോഗറായ കാർത്തിക് യൂത്തിനിടയിൽ നേരത്തെ തന്നെ സുപരിചിതനായിരുന്നു. എന്നാൽ ഈ ഷോയിലൂടെയാണ് താരം കുടുംബപ്രേക്ഷകരുടേയും പ്രിയങ്കരനായി മാറുന്നത്. കാർത്തിക് സൂര്യ, നസീർ സംക്രാന്തി, മഞ്ജു പിള്ള, സാബു മോൻ കോമ്പോ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവാറുണ്ട്. കൂടാതെ കാർത്തിക് സൂര്യയുടെ അവതരണ ശൈലിയും ചർച്ചകളിൽ ഇടം പിടിക്കാറുണ്ട്. മത്സരാർത്ഥികൾക്ക് മികച്ച പിന്തുണയാണ് കൊടുക്കുന്നത്.

കാർത്തിക് സൂര്യ

കഴിഞ്ഞ രണ്ട് ആഴ്ചകളായി കാർത്തിക്കിന് പകരം നടി ദേവിക നമ്പ്യാര്‍ ആണ് ഷോയിൽ അവതാരകയായി എത്തുന്നത്. ഇത് ആരാധകർക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല. കാർത്തിക്കിനെ മാറ്റിയോ എന്ന് ആരാഞ്ഞ് കൊണ്ട് പ്രേക്ഷകർ രംഗത്ത് എത്തിയിരുന്നു. കൂടാതെ ഷോയിലേയ്ക്ക് കൊണ്ടു വരണമെന്നും പ്രേക്ഷകർ പറഞ്ഞിരുന്നു. ഇപ്പോഴിത ഷോയിൽ നിന്ന് ഇടവേള എടുത്തതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് കാർത്തിക്. യൂട്യൂബ് ചാനലിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ആരോഗ്യ പ്രശ്നം

ആരോഗ്യ പ്രശ്നത്തെ തുടർന്നാണ് താൻ മാറി നിൽക്കുന്നതെന്നാണ് കാർത്തിക് സൂര്യ പറഞ്ഞത്. അവതാരകന്റെ വാക്കുകൾ ഇങ്ങനെ...'' പനിപിടിച്ച് അടപ്പിളകി. കൊഞ്ചു പോലെ ചുരുണ്ട് പോയി എന്നാണ് കാര്‍ത്തിക് സൂര്യ വിശേഷിപ്പിച്ചത്. ജീവിതത്തില്‍ ആദ്യമായിട്ടാണ് ആശുപത്രിയില്‍ അഡ്മിറ്റാവുന്നതും ഇത്രയും ദിവസം കിടക്കുന്നതും എന്ന് കാര്‍ത്തിക് വെളിപ്പെടുത്തി.

പനിയും ക്ഷീണവും

നല്ല പനിച്ച് ക്ഷീണം പിടിച്ച് നില്‍ക്കുന്ന സമയത്താണ് ഒരു ചിരി ഇരു ചിരി ബംബര്‍ ചിരിയുടെ ക്രിസ്മസ് എപ്പിസോഡ് ഷൂട്ട് ചെയ്തത്. തീരെ വയ്യാതെയും രണ്ട് ദിവസം നിന്ന് ആറ് എപ്പിസോഡുകള്‍ എടുത്ത് തീര്‍ത്തു. പിറ്റേ ദിവസം വരെ പിടിച്ചു നിന്നു. രണ്ടാഴ്ചയോളം പനിയുടെ അസ്വസ്ഥതകള്‍ ഉണ്ടായിരുന്നു. അവസാനമാണ് ഹോസ്പിറ്റലില്‍ അഡിമിറ്റ് ആയത്.

കൊവിഡ് വന്ന് പോയി

കൊവിഡ് ടെസ്റ്റ് ചെയ്തുവെങ്കിലും അത് നെഗറ്റീവ് ആയിരുന്നു. സിടി സ്‌കാന്‍ ചെയ്തപ്പോഴാണ് കൊവിഡ് വന്ന് പോയി എന്ന് പോലും അറിയുന്നത്. അതിന്റെ ആഫ്റ്റര്‍ എഫക്ട് ആയിരുന്നു എല്ലാം. അതിന്റെ കൂടെ ഡെങ്കിപ്പനിയും. അങ്ങനെ ആകെ മൊത്തെ ശോകമായിരുന്നു കാര്‍ത്തിക് സൂര്യയുടെ അവസ്ഥ. ഇന്റെലേര്‍ക്‌സ് പോട്കാസ്റ്റ് എന്ന യൂട്യൂബ് ചാനലിലേക്ക് മടങ്ങിയെത്തിയ കാര്‍ത്തിക് സൂര്യ അധികം വൈകാതെ ഒരു ചിരി ഇരു ചിരി ബംബര്‍ ചിരിയുടെ ഫ്‌ളോറിലേക്കും മടങ്ങി എത്തും എന്ന് പ്രതീക്ഷിക്കാം. എത്രയും വേഗം പൂർണ്ണ ആരോഗ്യവാനായി ഷോയിലേയ്ക്ക് മടങ്ങി വരണമെന്നാണ് പ്രേക്ഷകർ പറയുന്നത്.

Recommended Video

പ്രണവിന്റെ ‘ഹൃദയം’ റിലീസില്‍ മാറ്റമില്ലെന്ന് വിനീത് ശ്രീനിവാസന്‍. | Filmibeat Malayalam
പ്രിയപ്പെട്ട അവതാരകൻ

പോയ വർഷം പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ട അവതാരകനാണ് കാർത്തിക് സൂര്യ. ഒരിക്കൽ ഷോയ്ക്കിടെ വ്ലോഗിംങ്ങ് മേഖലയിലേയ്ക്ക് എത്തിയതിനെ കുറിച്ചും ആദ്യകാലങ്ങളിൽ ലഭിച്ച പ്രേക്ഷക സ്വീകാര്യതയെ കുറിച്ചുമൊക്കെ ‌ താരം പറഞ്ഞിരുന്നു. ഇന്നും കേരളത്തിലെ അറിയപ്പെടുന്ന വ്ലോഗർനമാരിലൊരാളാണ കാർത്തിക് സൂര്യ.

Read more about: tv
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X