എങ്ങനെ ബാധിച്ചാലും വേണ്ടില്ല! എനിക്കിത് പറയാതിരിക്കാനാവില്ല! സങ്കട വാര്‍ത്ത പങ്കുവെച്ച് നിഹാല്‍ പിള്ള
ഒരു ഹാപ്പി ഫാമിലിയിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരായി മാറിയാണ് നിഹാലും പ്രിയയും. ജീവിതത്തിലെ അപ്രതീക്ഷിത തിരിച്ചടിയെക്കുറിച്ചും, അതിനെ അതിജീവിച്ചതിനെക്കുറിച്ചും പറഞ്ഞുള്ള നിഹാലിന്റെ വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോള്‍. കഴിഞ്ഞ ആഴ്ച ഞാന്‍ ഭയങ്കര ഡൗണായിരുന്നു. ഇത് ക്ലിക്ക് ബൈറ്റല്ല. ഇതേക്കുറിച്ച് പറഞ്ഞാല്‍ എന്റെ ബിസിനസുകളെയൊക്കെ ബാധിച്ചേക്കാം. പക്ഷേ, എനിക്ക് ഇത് പറയാതിരിക്കാനാവില്ല. എല്ലാം ട്രാന്‍സ്പരന്റായിരിക്കണം എന്നുള്ളത് കൊണ്ടാണ് പറയുന്നത്.
ഞങ്ങള്‍ ട്രാവല്‍ വിത്ത് ഒഎച്ച്എഫ് എന്നൊരു ട്രാവല്‍ ഏജന്‍സി തുടങ്ങിയിരുന്നു ഞങ്ങള്‍. അതിലെ ആദ്യ ട്രിപ്പ് ചൈനയിലേക്കായിരുന്നു. മാര്‍ച്ച് 7ന് പോയി 17 ന് തിരികെ വരുന്ന തരത്തിലായിരുന്നു പ്ലാന്‍. അതൊരു ലക്ഷ്വറി ട്രിപ്പായിരുന്നു. ബിസിനസ്പരമായി ആര്‍ക്കെങ്കിലും, എന്തെങ്കിലും തുടങ്ങാന്‍ വേണ്ടിയുള്ളൊരു ട്രിപ്പായിരുന്നു. അതിനൊപ്പമായി ഷോപ്പിംഗും, സൈറ്റ് സീയിംഗും ഒക്കെ ചേര്‍ത്തായിരുന്നു അത് പ്ലാന്‍ ചെയ്തത്. ഒരു ലിമിറ്റഡ് ആള്‍ക്കാരെയായിരുന്നു എടുത്തത്. ചൈനയിലേക്കുള്ള വിസ സംഘടിപ്പിക്കുന്നതായിരുന്നു ആദ്യത്തെ പരിപാടി. ജനുവരി അവസാനമായപ്പോള്‍ തന്നെ നമ്മള്‍ അതിനായി കൊടുത്തിരുന്നു. ഇന്ത്യന്‍സിന്റെ ക്വാട്ട ഫുള്‍ ആയെന്നുള്ള വിവരം കിട്ടിയിരുന്നു. ഉടനെ കൊടുത്താല്‍ റിജക്ഷന്‍ വരുമെന്ന് പറഞ്ഞിരുന്നു.

അങ്ങനെ നമ്മള്‍ ആ സമയത്ത് കൊടുത്തില്ല. എന്റേത് ജനുവരിയില്‍ കൊടുത്തിരുന്നു. ഫെബ്രുവരി 24നാണ് എനിക്ക് പാസ്‌പോര്‍ട്ട് തിരികെ കിട്ടുന്നത്. എനിക്ക് ഒരുവര്‍ഷത്തേക്ക് അണ്‍ലിമിറ്റഡ് എന്‍ട്രി കിട്ടിയിരുന്നു. കൂടെ വരുന്നവര്‍ക്ക് വിസ കിട്ടാനായി കൊടുത്തിരുന്നു. അത് പ്രോസസിംഗാണെന്നായിരുന്നു പറഞ്ഞത്. ഡല്‍ഹിയിലെ എംബസിയിലേക്ക് നേരിട്ട് പോയി അന്വേഷിച്ചിട്ടും മാറ്റമുണ്ടായിരുന്നില്ല. ഫ്‌ളൈറ്റും, ഹോട്ടല്‍സുമൊക്കെ ഞങ്ങള്‍ ബുക്ക് ചെയ്തിരുന്നു. പൈസ റീഫണ്ട് ചെയ്യില്ലെന്ന് ഫ്‌ളൈറ്റുകാര്‍ പറഞ്ഞിരുന്നു. ശ്രീലങ്കന്‍ എയര്‍ലൈന്‍സില്‍ ഗ്രൂപ്പ് ടിക്കറ്റുകളായിരുന്നു ബുക്ക് ചെയ്തത്. നമ്മുടെ കൂട്ടത്തില്‍ വരാനിരിക്കുന്നവര്‍ക്കെല്ലാം നമ്മളെ അറിയാമായിരുന്നു. വിസ ലഭിക്കാന്‍ വൈകുന്നത് എല്ലാവരെയും അറിയിച്ചിരുന്നു.
ഇത് മേയിലേക്ക് ആക്കാമെന്ന് പറഞ്ഞപ്പോള്‍ ആരും എതിര്‍ത്തില്ല. അത് കേട്ടപ്പോള്‍ ആശ്വാസമായി. ഫ്‌ളൈറ്റ് ബുക്ക് ചെയ്തതിന്റെ മുഴുവന്‍ കാശും പോയി. അടുത്ത ബുക്കിംഗില്‍ കുറച്ച് എന്തെങ്കിലും അഡജ്‌സ്റ്റ് ചെയ്യാമെന്നാണ് പറഞ്ഞത്. ഹോട്ടലുകാര്‍ റീഫണ്ട് ചെയ്യില്ല, ഡേറ്റുകള്‍ മാറ്റിത്തരാമെന്ന് പറഞ്ഞു. ഏറ്റവും ഡൗണായിരിക്കുന്ന സമയത്ത്, ഈ യാത്രയില്‍ വരാമെന്ന് പറഞ്ഞവരാരും ഞങ്ങളോട് റീഫണ്ട് ചോദിച്ചില്ല. അതൊരു വലിയ ബ്ലസിംഗായി. ചെറിയൊരു ആശ്വാസം അതിലൂടെ കിട്ടി. മൂന്നുപേര്‍ വിദേശത്ത് നിന്ന് വരുന്നുണ്ടായിരുന്നു. നമ്മളെ വിശ്വസിച്ചായിരുന്നു അവരെല്ലാം ടിക്കറ്റ് ബുക്ക് ചെയ്തത്. പ്രോഫിറ്റോ, മറ്റ് കാര്യങ്ങളോ ഒന്നും നോക്കാതെ അവരുടെ കൂടെ ഞാന്‍ അവിടേക്ക് പോവാനുള്ള പ്ലാനിലാണ്. നേരത്തെ പ്ലാന്‍ ചെയ്തത് പോലെ തന്നെ കാര്യങ്ങളെല്ലാം നടത്തുകയാണ്.
മേയിലും, ജൂണിലുമായി രണ്ട് ട്രിപ്പുകളാണ് പ്ലാന്‍ ചെയ്തിട്ടുള്ളത്. ലേഡീസ് ഓണ്‍ലി ട്രിപ്പില്‍ മാറ്റമില്ല. അത് അതുപോലെ നടത്തും. അത് തായലന്‍ഡിലേക്കാണ്. ഞങ്ങള്‍ക്കറിയാവുന്ന ഷോപ്പിംഗ് സ്ഥലങ്ങളിലേക്കെല്ലാം നിങ്ങളെ കൊണ്ടുപോവും. 42 ഓളം പ്രാവശ്യം ഞങ്ങള്‍ അവിടേക്ക് പോയതാണ്. തുടങ്ങുമ്പോള്‍ തന്നെ തിരിച്ചടി വരുമ്പോള്‍ ഇട്ടിട്ട് പോവാന്‍ തോന്നും. എന്നാല്‍ എല്ലാവരുടെയും സപ്പോര്‍ട്ടുള്ളത് കൊണ്ട് ഇനിയും മുന്നോട്ട് പോവാനാണ് തീരുമാനം. എന്റെ അച്ഛന്‍ മരിച്ചതിന് ശേഷം ഞാന്‍ ഇത്രയും തകര്‍ന്നിട്ടില്ല ഇതുവരെ. ഇത് പറഞ്ഞില്ലെങ്കില്‍ സമാധാനമാവില്ലായിരുന്നു എനിക്ക്. കാഷ്വലായി എടുത്ത വ്‌ളോഗാണ് എന്നുമായിരുന്നു നിഹാല്‍ പറഞ്ഞത്.


Click it and Unblock the Notifications
















