ഡാഡി തട്ടിപ്പിനിരയായി! പൈസ പോയി! ചൈനയില്‍ നിന്നും നാട്ടിലെത്തിയ നിഹാല്‍ പങ്കിട്ട സങ്കടവാര്‍ത്ത

ഹാപ്പി ഫാമിലി വ്‌ളോഗിലൂടെയായി എല്ലാ വിശേഷങ്ങളും പങ്കുവെക്കാറുണ്ട് നിഹാല്‍ പിള്ളയും പ്രിയ മോഹനും. ഇപ്പോഴിതാ കുടുംബത്തില്‍ സംഭവിച്ച സങ്കടകരമായൊരു കാര്യത്തെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് പുതിയ വ്‌ളോഗിലൂടെ. വീട്ടിലെ വിശേഷങ്ങള്‍ കാണിച്ചുള്ളൊരു വ്‌ളോഗായിരുന്നു കാണിക്കേണ്ടിയിരുന്നത്. പക്ഷേ, ഒരു ഷോക്കിംഗ് ന്യൂസാണ് പറയാനുള്ളത്. ഇത് ക്ലിക്ക് ബൈറ്റൊന്നുമല്ല. ശരിക്കും നടന്ന സംഭവമാണ്. ഓണ്‍ലൈന്‍ സ്‌കാമിനെക്കുറിച്ച് ഞാന്‍ തന്നെ കുറേ വീഡിയോകള്‍ ചെയ്തിട്ടുണ്ട്. നമ്മളെ വിളിച്ച് പറ്റിക്കലും, എഫ്ഡിയെക്കുറിച്ച് പറയുന്നതും, ഡ്രഗ്‌സ് കിട്ടിയെന്ന് പറയുന്നതും, അങ്ങനെ കുറേ സംഭവങ്ങള്‍. ഇപ്പോഴിതാ അങ്ങനെയൊരു സംഭവം നമ്മുടെ ഫാമിലിയില്‍ ഉണ്ടായിരിക്കുകയാണ്. ഞാന്‍ തന്നെ പറ്റിക്കപ്പെടുന്നതിനെക്കുറിച്ച് എത്ര വീഡിയോ ചെയ്തു, എന്നിട്ടും ഡാഡിക്ക് തന്നെ ഇങ്ങനെ സംഭവിച്ചു.

വാട്‌സാപ്പില്‍ മെസേജാണ് ആദ്യം വന്നത്. സഹായം ചോദിച്ചായിരുന്നു അത്. എന്റെ ഫ്രണ്ടിന്റെ അക്കൗണ്ടില്‍ നിന്ന്, അവന്റെ ഫോട്ടോ സഹിതമായാണ് മെസേജ് വന്നത്. എന്ത് സഹായമാണ് വേണ്ടതെന്ന് ചോദിച്ചപ്പോഴാണ് പൈസ അയയ്ക്കാന്‍ പറഞ്ഞത്. പുള്ളിയുടെ അക്കൗണ്ടില്‍ നിന്നും പൈസ പോവുന്നില്ല. ഞങ്ങളിപ്പോള്‍ ഒരു യാത്രയിലാണ്, അടുത്ത ദിവസം തന്നെ തിരിച്ച് തരാമെന്ന് പറഞ്ഞിരുന്നു. ഫോണ്‍ നമ്പറില്‍ വിളിച്ചപ്പോള്‍ കിട്ടുന്നില്ല. തിരക്കിലാണ്, പിന്നെ വിളിക്കാമെന്ന് മെസേജ് വന്നു. അയാള്‍ ഒരു ഗൂഗിള്‍ പേ നമ്പര്‍ അയച്ചിരുന്നു. അതിലേക്ക് 15,000 ഇട്ട് കൊടുത്തു. സ്‌ക്രീന്‍ ഷോട്ട് കൊടുത്തപ്പോള്‍ പിന്നെയും 15,000 അയയ്ക്കാനാണ് പറഞ്ഞത്. അതും ഞാന്‍ അയച്ച് കൊടുത്തത്. മെസേജിലൂടെയായി ഒരു ഒടിപി ചോദിച്ചിരുന്നു. അപ്പോഴാണ് ഡാഡി എന്നോട് ഫോണ്‍ നോക്കാന്‍ പറഞ്ഞത്.

Nihal Pillai  shared a sad news
Photo Credit: Nihal Pillai / Instagram

അപ്പോള്‍ ഞാന്‍ മെസേജ് ചെയ്യാന്‍ തുടങ്ങിയതെന്നായിരുന്നു പ്രിയ പറഞ്ഞത്. എസ്എംഎസ് നോക്കിയപ്പോള്‍ ഇങ്ങനെ ഒടിപി വന്നുകൊണ്ടിരിക്കുകയാണ്. അതിന്റെ മേലെ വേറൊരു ഭാഷയിലെ അക്ഷരങ്ങള്‍ കണ്ടപ്പോള്‍ എനിക്ക് സംശയം തോന്നി. അതില്‍ സ്‌ക്രീന്‍ഷോട്ട് എടുക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല. മെസേജ് ഫോര്‍വേഡ് ചെയ്തപ്പോള്‍ ടൈമൗട്ടായിരുന്നു. ഡാഡിയുടെ ഫോണിലെ സെക്യൂരിറ്റി കാര്യങ്ങളെല്ലാം ഓണാക്കിയിരുന്നു. അപ്പോഴാണ് ഞാന്‍ ഫ്രണ്ടിനെ വിളിച്ചത്. നാളെത്തന്നെ എനിക്ക് 30,000 അയച്ച് തരില്ലേയെന്ന് ചോദിച്ചിരുന്നു. അയ്യോ, എന്റെ ഫോണ്‍ ഹാക്ക് ചെയ്തതാണ്. എന്തിനാണ് ഫണ്ട് അയച്ച് കൊടുത്തതെന്നായിരുന്നു അദ്ദേഹം ചോദിച്ചത്.

അയാള്‍ ചോദിച്ച ആറക്ക നമ്പര്‍ കൊടുത്തിരുന്നുവെങ്കില്‍ ഡാഡിയുടെ ഫോണും ഹാക്ക് ചെയ്‌തേനെ. ഈ ഫോണിലെ നമ്പറും ഹാക്ക് ചെയ്യാനായിരുന്നു അവന്‍ ട്രൈ ചെയ്തത്. അവനിങ്ങനെ അപ്പോഴും ഒടിപി ചോദിച്ച് കൊണ്ടേയിരിക്കുകയാണ്. ഞങ്ങള്‍ ഇങ്ങനെ റോംഗ് ഒടിപി കൊടുത്ത് അയാളെ എന്‍ഗേഡ്ജാക്കി വെക്കുകയായിരുന്നു. ഇടയില്‍ അയാള്‍ക്ക് നല്ല ദേഷ്യം വരുന്നുണ്ടായിരുന്നു. അതിനിടയില്‍ ഞങ്ങള്‍ പോലീസ് സ്‌റ്റേഷനിലേക്ക് പോയിരുന്നു. സൈബര്‍ സെല്ലിലേക്കും വിളിച്ചിരുന്നു. ആ പൈസ അയച്ച് കൊടുത്തതിന്റെ സ്‌ക്രീന്‍ഷോട്ട് കൊടുക്കാന്‍ പറഞ്ഞിരുന്നു അവര്‍. ഈ പൈസ കിട്ടാന്‍ സാധ്യത കുറവാണ്. കിട്ടിയാല്‍ ഭാഗ്യം എന്നായിരുന്നു അവര്‍ പറഞ്ഞത്. കിട്ടുവാണെങ്കില്‍ 90 ദിവസത്തിനകം കിട്ടും. കിട്ടിയാല്‍ കിട്ടി, അല്ലെങ്കില്‍ പോയി.

ആ ടൈമില്‍ ഡാഡിയുടെ ഫോണിലെ സെക്യൂരിറ്റി സെറ്റിംഗ്‌സ് ഓപ്പണാക്കിയത് കൊണ്ടാണ് വാട്‌സാപ്പ് ഹാക്ക് ചെയ്യുന്നത് തടഞ്ഞത്. അല്ലായിരുന്നുവെങ്കില്‍ ദില്ലൂനും, അനൂനും, ഇന്ദ്രേട്ടനുമെല്ലാം മെസേജ് വന്നേനെ. എന്റെ ഫോണില്‍ നിന്നും മെസേജ് വന്നാല്‍ നിങ്ങളൊക്കെ അയച്ച് തരില്ലേയെന്നായിരുന്നു ഡാഡി ചോദിച്ചത്. വാട്‌സാപ്പില്‍ മെസേജ് വന്നാലും നേരില്‍ വിളിച്ച് ചോദിക്കുക. ഒരു കാരണവശാലും ഒടിപി കൈമാറരുത്. തലേദിവസം വന്നപ്പോള്‍ ഞാന്‍ പൈസ ചോദിച്ചാലും, അനു ചോദിച്ചാലും, ഞങ്ങളെ വിളിക്കാതെ പൈസ ഇടരുത്. പല തരത്തിലാണ് തട്ടിപ്പുകള്‍ എന്നൊക്കെ പറഞ്ഞതാണ്. ഫ്രണ്ടിന്റെ ഫോട്ടോ വെച്ച് വന്നത് കൊണ്ടാണ് ഞാന്‍ പൈസ കൊടുത്തതെന്നായിരുന്നു ഡാഡി പറഞ്ഞത്.

More from Filmibeat

Read more about: nihal pillai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X