റിമി ടോമിയുടെ വീട്ടിലൊരു കുഞ്ഞുവാവ പിറന്നു; ജനിച്ചത് പെണ്‍കുഞ്ഞാണെന്ന് പറഞ്ഞ് സന്തോഷമറിയിച്ച് റിമി

ലോക്ഡൗണ്‍ നാളുകളില്‍ റിമി ടോമി യൂട്യൂബ് ചാനല്‍ തുടങ്ങിയതോടെ താരത്തിന്റെ വിശേഷങ്ങള്‍ ഓരോന്നായി ആരാധകരിലേക്ക് എത്തുമായിരുന്നു. ലക്ഷക്കണക്കിന് ആരാധകരാണ് റിമിയെ ഫോളോ ചെയ്യുന്നത്. ചാനലിലൂടെ കുക്കിംഗ് വീഡിയോസും മറ്റ് രസകരമായ കാര്യങ്ങളുമൊക്കെ താരം പങ്കുവെക്കാറുണ്ട്. ഇക്കഴിഞ്ഞ ഓണത്തിന് കുടുംബത്തോടൊപ്പമുള്ള ആഘോഷത്തിന്റെ വീഡിയോ ആയിരുന്നു പോസ്റ്റ് ചെയ്തത്.

ഈ എപ്പിസോഡിലാണ് വൈകാതെ തങ്ങളുടെ കുടുംബത്തിലേക്ക് പുതിയൊരു അതിഥി കൂടി എത്തുമെന്ന കാര്യം റിമി പങ്കുവച്ചത്. സഹോദരി റീനു ടോമി ഗര്‍ഭിണിയാണെന്നും മാസങ്ങള്‍ക്കുള്ളില്‍ കുഞ്ഞുവാവ വീട്ടിലെത്തുമെന്നും താരം സൂചിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം റിമിയുടെ നാത്തൂനും നടിയുമായ മുക്ത റീനുവിന് ഒരു പെണ്‍കുഞ്ഞ് ജനിച്ചെന്നുള്ള കാര്യം പുറംലോകത്തോട് പറഞ്ഞിരുന്നു.

rimi-sister

ഇപ്പോഴിതാ റിമിയും ഈ സന്തോഷ വാര്‍ത്ത പങ്കുവെച്ച് എത്തിയിരിക്കുകയാണ്. 'ഞങ്ങളുടെ കുഞ്ഞുപെണ്‍കുട്ടി പിറന്നു. ഇത്തവണത്തെ ക്രിസ്തുമസിന് സ്വര്‍ഗത്തില്‍ നിന്നും ലഭിച്ച ഏറ്റവും വലിയ സമ്മാനമാണിത്. കുട്ടാപ്പിയ്ക്ക് ഒരു കുഞ്ഞനിയത്തി' എന്നുമാണ് റിമി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്. ഒപ്പം സഹോദരി റീനു നിറവയറില്‍ നില്‍ക്കുന്ന ചിത്രവും പോസ്റ്റ് ചെയ്തിരിക്കുകയാണ്.

ഹോട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിൽ നടി അക്ഷര ഗൌഡ, ചിത്രങ്ങൾ കാണാം

സഹോദരിയ്ക്കും കുടുംബത്തിനും എല്ലാവിധ ആശംസകളുമായി ആരാധകരും എത്തിയിരിക്കുകയാണ്. ദീപ്തി വിധുപ്രതാപ് അടക്കമുള്ളവര്‍ കമന്റുകളിലൂടെ സ്‌നേഹം പങ്കുവെച്ചിരുന്നു. റിമിയുടെ യൂട്യൂബ് ചാനലിലെ വീഡിയോകളില്‍ ഏറ്റവും കൂടുതല്‍ പങ്കെടുക്കാറുള്ള കുട്ടിത്താരമാണ് കുട്ടാപ്പി. റീനുവിന്റെ മൂത്തമകനാണ്. കുട്ടാപ്പിയും കൊച്ചമ്മ (റിമി)യും ഒന്നിച്ചുള്ള എപ്പിസോഡുകള്‍ ശ്രദ്ധേയമാണ്.

Recommended Video

Director Jeethu Joseph Revealed About Mohanlal's Dedication In Drishyam 2

ഇത് മാത്രമല്ല തന്റെ ക്രിസ്തുമസ് ആഘോഷങ്ങളെ കുറിച്ചും റിമി ഇന്‍സ്റ്റാഗ്രാം പേജിലൂടെ സൂചിപ്പിച്ചിരുന്നു. ക്രിസ്തുമസ് സ്‌പെഷ്യലായി നിരവധി ഫോട്ടോഷൂട്ട് കഴിഞ്ഞ ദിവസം നടത്തിയിരുന്നു. പിന്നാലെ ഗായകരായ സിത്താര കൃഷ്ണകുമാര്‍, വിധു പ്രതാപ്, ജോത്സ്യന എന്നിവര്‍ക്കൊപ്പം സിത്താരയുടെ കഫേയില്‍ എത്തിയിരുന്നു. അവിടെ നിന്നും കേക്ക് ഉണ്ടാക്കുന്ന വീഡിയോ ആണ് ഏറ്റവും പുതിയതായി റിമി പങ്കുവെച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X