»   » ഓവിയ ആത്മഹത്യക്ക് ശ്രമിച്ചു!!! കമല്‍ഹാസന്‍ കുടുങ്ങും, ബിഗ് ബോസിന് പൂട്ട് വീഴും???

ഓവിയ ആത്മഹത്യക്ക് ശ്രമിച്ചു!!! കമല്‍ഹാസന്‍ കുടുങ്ങും, ബിഗ് ബോസിന് പൂട്ട് വീഴും???

Posted By: Karthi
Subscribe to Filmibeat Malayalam

തൊടുന്നതെല്ലാം തമിഴ് സൂപ്പര്‍ സ്റ്റാര്‍ കമല്‍ഹാസനിപ്പോള്‍ വിവാദമാണ്. ഒന്നിന് പിന്നാലെ ഒന്നായി വിവാദങ്ങള്‍ താരത്തെ തേടിയെത്തുകയാണ്. ഇപ്പോഴിതാ ഒടുവില്‍ വിവാദത്തിലായിരിക്കുന്ന കമല്‍ഹാസന്‍ അവതാരകനാകുന്ന ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയുടെ പേരിലാണ്. 

ബിഗ് ബോസ് ഷോ പൂട്ടിക്കുമെന്ന് പ്രേക്ഷകര്‍??? എല്ലാത്തിനും കാരണം ഓവിയ???

ദിലീപും ആന്റണി പെരുമ്പാവൂരും ശത്രുക്കളല്ല, അവര്‍ 'ചങ്ക്‌സ്'! അല്ലെങ്കില്‍ ഇങ്ങനെയൊക്കെ ചെയ്യുമോ???

തുടക്കം മുതല്‍ വിവാദമുയര്‍ത്തിയ ബിഗ് ബോസ് കൂടുതല്‍ കുഴപ്പത്തിലേക്കാണ് ഇപ്പോള്‍ പോയിക്കൊണ്ടിരിക്കുന്നത്. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കമല്‍ഹാസന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പരാതി നല്‍കിയിരിക്കുകയാണ് എസ്എസ് ബാലാജി എന്ന അഭിഭാഷകന്‍. 

ഓവിയ ആത്മഹത്യക്ക് ശ്രമിച്ചു

കഴിഞ്ഞ ദിവസം ബിഗ് ബോസില്‍ നിന്ന് പുറത്തായ മലയാളി നടി ഓവിയ ആത്മഹത്യക്ക് ശ്രമിച്ചതാണ് ഇപ്പോഴത്തെ കുഴപ്പങ്ങള്‍ക്ക് കാരണം. ഷോയില്‍ നിന്ന് പുറത്തായതിന്റെ സങ്കടം സഹിക്കാന്‍ വയ്യാതെ ഷോ ഹൗസിലെ നീന്തല്‍ കുളത്തില്‍ ചാടി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

ആത്മഹത്യ പ്രേരണ

ബിഗ് ബോസ് ഷോ നടക്കുന്ന ഹൗസിലെ നിയമങ്ങളും ചട്ടങ്ങളും ഓവിയയെ കടുത്ത മാനസീത സമ്മര്‍ദ്ദത്തിലാഴ്ത്തിയെന്നും ഇക്കാരണത്താലാണ് താരം ആത്മഹത്യക്ക് ശ്രമിച്ചതെന്നുമാണ് അഭിഭാഷകനായ എസ്എസ് ബാലാജി ആരോപിക്കുന്നത്.

കമല്‍ഹാസനെതിരെയും പരാതി

ചാനലിന്റെ ടിആര്‍പി റേറ്റിംഗ് കൂട്ടുന്നതിന് വേണ്ടി സമ്മര്‍ദ്ദത്തിലാക്കുന്ന വിധത്തിലുള്ള നടപടികളെ സ്വീകരിക്കന്നിതിന് മത്സരാര്‍ത്ഥികളെ പ്രേരിപ്പിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് അവതാരകനായ കമല്‍ഹാസന്‍, ബിഗ് ബോസ് നിര്‍മാതാക്കള്‍, വിജയ് ടിവി, എന്നിവര്‍ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്.

നാല്‍പ്പത്തി ഒന്ന് ദിവസങ്ങള്‍

100 ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന മത്സരത്തില്‍ നാല്പത്തി ഒന്ന് ദിവസം താമസിച്ചതിന് ശേഷമാണ് ഓവിയ മത്സരത്തില്‍ നിന്നും പുറത്തായത്. മത്സരത്തില്‍ ഏറ്റവും അധികം പ്രേക്ഷക പിന്തുണയുള്ള താരമായിരുന്നു ഓവിയ.

പ്രേക്ഷകരുടെ സ്വന്തം ഓവിയ

മലയാള ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ ഓവിയയ്ക്ക് പത്ത് വര്‍ഷം കൊണ്ട് ലഭിക്കാത്ത പ്രേക്ഷക പ്രീതിയാണ് അഞ്ച് ആഴ്ചകൊണ്ട് ബിഗ് ബോസിലൂടെ ഓവിയക്ക് ലഭിച്ചത്. ഗഞ്ച കറുപ്പ് എന്ന മത്സരാര്‍ത്ഥി തനിക്ക് ഇഷ്ടമില്ലാത്തത് എന്തോ പറഞ്ഞപ്പോള്‍ ഓവിയ ചൂടായിരുന്നു. നീങ്ക ഷട്ടപ്പ് പണ്ണുങ്ക എന്ന ഓവിയയുടെ വാക്കുകളായിരുന്നു താരത്തിന്റെ പ്രീതി വര്‍ദ്ധിപ്പിച്ചത്.

ആരാധക പിന്തുണകൊണ്ട് മാത്രം

ഷോ സംപ്രേക്ഷണം ആരംഭിച്ചത് മുതല്‍ സമൂഹമാധ്യമങ്ങളില്‍ ഏറ്റവും അധികം പിന്തുണ ലഭിച്ച മത്സരാര്‍ത്ഥിയായിരുന്നു ഓവിയ. പുറത്താക്കാന്‍ മറ്റ് മത്സരാര്‍ത്ഥികള്‍ നിരവധി തവണ തുടര്‍ച്ചയായി വോട്ട് ചെയ്തിട്ടും പ്രേക്ഷക പിന്തുണകൊണ്ട് മാത്രമായിരുന്നു ഓവിയ ഷോയില്‍ തുടര്‍ന്നത്.

അവസാന എപ്പോസോഡ്

ഓവിയ ബിഗ് ബോസില്‍ നിന്നും പുറത്തായതറിഞ്ഞ് ആരാധകര്‍ രോക്ഷാകുലരായിരുന്നു. ഓവിയ ഇല്ലെങ്കില്‍ ഇനി സംപ്രേക്ഷണം ചെയ്യാനിരിക്കുന്നത് ഷോയുടെ അവസാന എപ്പിസോഡായിരിക്കുമെന്ന് ആരാധകര്‍ ഭീഷണി മുഴക്കിയിരുന്നു.

English summary
Oviya allegedly attempted to harm herself to get out of Bigg Boss Tamil. Her devil-may-care attitude, boldness and honesty helped her win a lot of admiration from the audience. After staying in the house for 41 days, she quit the show claiming mental distress.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam