»   » ആരവിനോടുള്ള ഇഷ്ടം നിയന്ത്രിക്കാന്‍ കഴിയുന്നില്ല എന്ന് ഓവിയ, ആത്മഹത്യാ ശ്രമം എന്തിനായിരുന്നു..??

ആരവിനോടുള്ള ഇഷ്ടം നിയന്ത്രിക്കാന്‍ കഴിയുന്നില്ല എന്ന് ഓവിയ, ആത്മഹത്യാ ശ്രമം എന്തിനായിരുന്നു..??

By: Rohini
Subscribe to Filmibeat Malayalam

കമല്‍ ഹസന്‍ അവതാരകനായി എത്തുന്ന ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയില്‍ നിന്ന് മലയാളി കൂടെയായ തമിഴ് നടി ഓവിയ പുറത്ത് പോയത് ഏറെ വാര്‍ത്താ ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ ബിബ് ബോസ് വിട്ട് താന്‍ പുറത്തിറങ്ങിയതിന്റെ കാരണം വെളിപ്പെടുത്തി രംഗത്തെത്തിയിരിയ്ക്കുകയാണ് ഇപ്പോള്‍ ഓവിയ.

ഓവിയ ആത്മഹത്യക്ക് ശ്രമിച്ചു!!! കമല്‍ഹാസന്‍ കുടുങ്ങും, ബിഗ് ബോസിന് പൂട്ട് വീഴും???

ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട പ്രകാരം, ഷോയിലെ മറ്റൊരു മത്സരാര്‍ത്ഥിയായ ആരവിനോടുള്ള ഇഷ്ടം നിയന്ത്രിക്കാന്‍ കഴിയാത്തതിനാലാണ് ഓവിയ ബിഗ് ബോസില്‍ നിന്ന് സ്വമേധയാ പുറത്തിറങ്ങിയത്. ഓവിയയുടെ വാക്കുകളിലൂടെ തുടര്‍ന്ന് വായിക്കാം..

ഓവിയ പറഞ്ഞത്

ഞാന്‍ ആരവിനെ ഒരുപാട് ഇഷ്ടപ്പെടുന്നു. എനിക്കാ ഇഷ്ടം നിയന്ത്രിക്കാന്‍ കഴിയുന്നില്ല. അതിനാലാണ് ഞാന്‍ ഷോ വിട്ട് പുറത്തിറങ്ങുന്നത് എന്ന് ഓവിയ പറഞ്ഞതായിട്ടാണ് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

യഥാര്‍ത്ഥ സ്‌നേഹം

അനുഭവങ്ങള്‍ക്കും സ്‌നേഹം ലഭിയ്ക്കുന്നതിനും വേണ്ടിയാണ് ഞാന്‍ ബിഗ് ബോസിന്റെ ഹൗസില്‍ എത്തിയത്. ഈ ഷോയ്ക്ക് ഞാന്‍ തടസ്സം സൃഷ്ടിച്ചോ എന്നറിയില്ല. പക്ഷെ യഥാര്‍ത്ഥ സ്‌നേഹം ഒരിക്കലും പരാജയപ്പെടില്ല എന്ന സത്യം ഞാന്‍ തിരിച്ചറിഞ്ഞു. ഞാന്‍ സന്തോഷവതിയാണ് - എന്ന് പറഞ്ഞുകൊണ്ടാണ് ഓവിയ ബിഗ് ബോസ് ഹൗസില്‍ നിന്നും പടിയിറങ്ങിയത്.

ആരാണ് ആരവ്

ഓവിയ പുറത്തിറങ്ങിയതോടെ എല്ലാവരുടെ കണ്ണും നീളുന്നത് ആരവിലേക്കാണ്. ടെലിവിഷന്‍ താരമാണ് ആരവ്. ഇസ് പ്യാര്‍ കോ ക്യാ നാം ദൂന്‍, മഹാഭാരതം എന്നീ ഹിന്ദി സീരിയലില്‍ അഭിനയിച്ചതിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതമായ മുഖമാണ് ആരവിന്റേത്.

ആത്മഹത്യാ ശ്രമം

ബിഗ് ബോസ് ഹൗസില്‍ വച്ച് ഓവിയ ആത്മഹത്യാ ശ്രമം നടത്തിയതായി വാര്‍ത്തകളുണ്ട്. ഷോയിലെ കടുത്ത മാനസിക സമ്മര്‍ദ്ദങ്ങള്‍ കാരണം ഓവിയെ സ്വിമ്മിങ് പൂളില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിയ്ക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ചാനലിനും അവതാരകന്‍ കമല്‍ ഹസനുമെതിരെ പൊലീസ് കേസും വന്നു. എന്നാല്‍ ആരവുമായുള്ള വഴക്കിനെ തുടര്‍ന്നാണ് ഓവിയ സ്വിമ്മിങ് പൂളിലേക്ക് എടുത്ത് ചാടിയത് എന്നാണ് ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍.

ഓവിയയുടെ സിനിമാ ജീവിതം

കംഗാരു എന്ന മലയാള സിനിമയിലൂടെ 2007 ലാണ് ഓവിയ സിനിമാ ലോകത്ത് എത്തിയത്. തുടര്‍ന്ന് കളവാണി എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയിലേക്ക് ചുവട് മാറി. ഏത് വേഷവും ധരിക്കാന്‍ ഓവിയ തയ്യാറായെങ്കിലും അവസരങ്ങള്‍ അധികം ലഭിച്ചില്ല. എന്നാല്‍ ബിഗ് ബോസില്‍ എത്തിയതോടെ ദിവസങ്ങള്‍ കൊണ്ട് നടി ഹിറ്റാകുകയായിരുന്നു.

ഓവിയ ആര്‍മി

അധികമാര്‍ക്കും അറിയാത്ത ഓവിയ എന്ന നടി ബിഗ് ബോസില്‍ വന്നതോടെ താരമായി. ഓവിയയ്ക്ക് വേണ്ടി ജീവിന്‍ വരെ ത്യജിക്കാന്‍ തയ്യാറായി 'ഓവിയ ആര്‍മി' എന്നൊരു സംഘം തന്നെ ഇപ്പോള്‍ തമിഴകത്തുണ്ട്. ഷോയുടെ റേറ്റിങ് കൂടിയത് തന്നെ ഓവിയ കാരണമാണെന്നാണ് വിലയിരുത്തലുകള്‍. അതുകൊണ്ട് തന്നെ ഓവിയ പുറത്ത് പോയപ്പോഴേക്കും തമിഴകം ഇളകിമറിയുകയായിരുന്നു.

English summary
Oviya quits Bigg Boss Tamil: I love Arav too much. I am not able to control
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam