പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ തന്നെ വിവാഹാലോചന വന്നു; വിവാഹത്തെ കുറിച്ച് പാടാത്ത പൈങ്കിളി സീരിയല്‍ താരം മനീഷ

സീരിയല്‍ താരങ്ങളുടെ വിവാഹം ഏറ്റവും കൂടുതല്‍ നടന്ന വര്‍ഷമാണ് 2020. ഇപ്പോള്‍ ഹിറ്റായി ഓടി കൊണ്ടിരിക്കുന്ന പല സീരിയലുകളിലെയും നായികമാരും നായകന്മാരുമെല്ലാം കുടുംബ ജീവിതത്തിലേക്ക് പ്രവേശിച്ചിരുന്നു. ഇതിനിടെ പാടാത്ത പൈങ്കിളിയിലെ കണ്മണിയായിട്ടെത്തുന്ന മനീഷയുടെ വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുകയാണ് നടിയിപ്പോള്‍.

വിസ്മയ മോഹൻലാലിൻ്റെ അപൂർവ്വ മേക്കോവർ, അവിശ്വസീയമായ മാറ്റമാണ്, താരപുത്രിയുടെ പഴയ ചിത്രങ്ങളും പുതിയതും വൈറലാവുന്നു

സീരിയലില്‍ എത്തിയപ്പോള്‍ മാത്രമല്ല താന്‍ പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ പോലും വിവാഹാലോചന വന്നിരുന്നതായി ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മനീഷ പറയുന്നു. തനിക്കിപ്പോള്‍ കുറച്ചധികം ലക്ഷ്യങ്ങളുണ്ടെന്നും അതെല്ലാം പൂര്‍ത്തിയായതിന് ശേഷമേ വിവാഹത്തെ കുറിച്ച് ആലോചിക്കുന്നുള്ളുവെന്നും നടി വ്യക്തമാക്കുന്നു. കൂടുതല്‍ വിശദമായി വായിക്കാം.

 വിവാഹത്തെ കുറിച്ച് മനീഷ

ടിക്‌ടോക് വീഡിയോസ് ചെയ്തത് കണ്ട് പാടാത്ത പൈങ്കിളിയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഓഡിഷന് വിളിക്കുന്നത്. തുടക്കത്തില്‍ ഡയലോഗുകള്‍ കൃത്യമായിട്ടൊന്നും പറയാന്‍ പറ്റിയിട്ടില്ല. ഇപ്പോള്‍ ശരിയായി വരുന്നുണ്ട്. അഭിനയ ജീവിതത്തിലേക്ക് വന്ന മാറ്റത്തെ കുറിച്ച് പറയുകയാണെങ്കില്‍ ഇപ്പോള്‍ എന്നെ സ്‌നേഹിക്കാന്‍ ഒരുപാട് പേരുണ്ടായി. എന്റെ ആരുമല്ലെങ്കില്‍ പോലും എന്റെതാണെന്ന് പറയാന്‍ നിരവധി പേരുണ്ട്. അറിയാത്ത ആള്‍ക്കാര്‍ പോലും അതെന്റെ കൊച്ചാണ്, എന്റെ ബന്ധുവാണ്, എന്റെ കൂടെ പഠിച്ചതാണ് എന്നൊക്കെ പറഞ്ഞ് വരുന്നുണ്ട്.

വിവാഹത്തെ കുറിച്ച് മനീഷ

അങ്ങനെ പറഞ്ഞ് കേള്‍ക്കുന്നത് തന്നെ വലിയ സന്തോഷമാണ്. മാസ്‌ക് വെച്ച് പുറത്തിറങ്ങിയാല്‍ പോലും ആളുകള്‍ തിരിച്ചറിയുന്നുണ്ട്. സീരിയല്‍ കണ്ടിട്ട് സിനിമയിലേക്കുള്ള ഓഫറുകള്‍ വരുന്നുണ്ട്. തമിഴിലാണ് ആദ്യം ചാന്‍സ് കിട്ടിയത്. ജീവയുടെ നായികയായി അഭിനയിക്കാനാണ് വിളിച്ചത്. ഇപ്പോള്‍ സീരിയല്‍ ചെയ്ത് കൊണ്ടിരിക്കുകയാണ്. അത് ഒഴിവാക്കാന്‍ പറ്റില്ലല്ലോ. സിനിമയും വേണ്ടെന്ന് വെച്ചിട്ടില്ലെന്ന് മനീഷ പറയുന്നു.

 വിവാഹത്തെ കുറിച്ച് മനീഷ

തന്റെ കല്യാണം ഉറപ്പിച്ചുവെന്ന വാര്‍ത്തകളോട് ഇല്ലെന്നുള്ള മറുപടിയാണ് നടി പറഞ്ഞത്. വീട്ടില്‍ വിവാഹാലോചനകളൊക്കെ വന്നിട്ടുണ്ട്. പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ പോലും കല്യാണാലോചന വന്നിരുന്നുവെന്ന കാര്യം കൂടി താരം വെളിപ്പെടുത്തുന്നു. പ്രായം എത്രയാണെന്ന് അറിയാതെ വന്ന ആലോചനയാണത്. പത്താം ക്ലാസില്‍ പഠിക്കുന്ന പ്രായത്തില്‍ ആരുടെയെങ്കിലും കൂടെ പോകാന്‍ പറ്റുമോ. അയാളുടെ കല്യാണമൊക്കെ കഴിഞ്ഞു. എനിക്ക് കുറച്ചധികം ആഗ്രഹങ്ങളുണ്ട്. അതൊക്കെ എന്ന് പൂര്‍ത്തിയാവുമോ അന്നേ വിവാഹത്തെ കുറിച്ച് താന്‍ ചിന്തിക്കുന്നുള്ളു. സീരിയല്‍ നടി ആയതിന് ശേഷം വിവാഹം കഴിക്കാമോ എന്ന് ചോദിച്ച് നിരവധി മെസേജുകള്‍ വരാറുണ്ട്. എനിക്കിപ്പോള്‍ ഇരുപത് വയസ് ആവുന്നതേയുള്ളു. ഞാന്‍ കുറച്ച് കൂടി വലുതാവട്ടേ എന്നും നടി പറയുന്നു.

 വിവാഹത്തെ കുറിച്ച് മനീഷ

എന്നെ ആദ്യം ടിവിയില്‍ കണ്ടപ്പോള്‍ ഭയങ്കര സന്തോഷമായിരുന്നു. എന്റെ ഒരു ആഗ്രഹം സഫലമായി. വീട്ടുകാര്‍ക്കും അതേ സന്തോഷമാണ്. ആദ്യ ദിവസം ടിവിയില്‍ കണ്ട ഉടന്‍ നിരവധി ഫോണ്‍ കോളുകളാണ് വന്നത്. സീരിയലിലെ കണ്മണി എന്ന കഥാപാത്രത്തെ വലൈന്റ് ആയി വൈകാതെ തന്നെ കാണാന്‍ സാധിക്കും. എന്നെ പോലെ നിഷ്‌കളങ്കമായ കുട്ടിയാണ് കണ്മണി.

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X