സീരിയല്‍ രംഗത്തും അത്തരമൊരു വിശ്വാസമുണ്ട്; ഭാഗ്യമില്ലാത്തവനെന്ന പേര് വന്നതിനെ കുറിച്ച് നടന്‍ നവീന്‍ അറക്കല്‍
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ മസില്‍മാനായി അറിയപ്പെടുന്ന നടനാണ് നവീന്‍ അറയ്ക്കല്‍. ചെറുതും വലുതമായി ഹിറ്റ് പരമ്പരകളിലെല്ലാം നവീന്‍ സജീവ സാന്നിധ്യമാണ്. ഒപ്പം സ്റ്റാര്‍മാജിക് പരിപാടിയിലും താരം പങ്കെടുക്കാറുണ്ട്. സിനിമയിലുള്ളത് പോലെ സീരിയല്‍ രംഗത്തും ചില അനാവശ്യ വിശ്വാസങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്ന് പറയുകയാണ് നവീനിപ്പോള്‍.
ഗർഭകാലത്തിൻ്റെ ഒൻപതാം മാസം, നിറവയറിൽ അഭ്യാസങ്ങളുമായി കരീന കപൂർ, ഏറ്റവും പുതിയ ഫോട്ടോസ് കാണാം
നവീന്‍ ഉണ്ടെങ്കില്‍ സീരിയല്‍ പാതി വഴിയില്‍ നില്‍ക്കുമെന്നും റേറ്റിങ് കുത്തനെ ഇടിയുമെന്നും ചിലര്‍ കഥകള്‍ ഇറക്കി. പൊതുവേ ഇത്തരം കാര്യങ്ങള്‍ക്ക് സ്വീകാര്യത ലഭിച്ചതോടെ തനിക്ക് അവസരങ്ങള്‍ ലഭിക്കാതെ വന്നു. വരുമാനവും നിലച്ചു, നാണക്കേടുമായി. ഇതിനെയെല്ലാം മറികടന്നാണ് പുതിയ സീരിയലുകളിലും മറ്റ് ടെലിവിഷന്‍ പരിപാടിയിലും താനഭിയനിക്കുന്നതെന്ന് പറയുകയാണ് നവീനിപ്പോള്‍.

എന്റെ ബന്ധുവാണ് നടി ഉണ്ണി മേരി. അവരുടെ സഹോദരന്‍ മാര്‍ട്ടിന്‍ അങ്കിള്‍ വഴിയാണ് ആദ്യ സീരിയലായ 'സമയം സംഗമം' ത്തില്‍ അഭിനയിക്കുന്നത്. അതില്‍ ചെറിയൊരു വേഷമായിരുന്നു. പിന്നീട് കായംകുളം കൊച്ചുണ്ണി എന്ന സീരിയല്‍ കണ്ടതോടെയാണ് അഭിനയത്തോട് വലിയ താല്‍പര്യം തോന്നിയത്. ആക്ഷന്‍ രംഗങ്ങളും അതുപോലെയുള്ള കഥാപാത്രങ്ങളും എനിക്കിഷ്ടമാണ്. അങ്ങനെയിരിക്കെ കായംകുളം കൊച്ചുണ്മിയുടെ തിരക്കഥാകൃത്ത് അനില്‍ ജി എസിനെ പോയി കാണുന്നത്.

ആ സീരിയല്‍ തീരാന്‍ കുറച്ച് എപ്പിസോഡുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. അടുത്തതില്‍ വിളിക്കാമെന്ന് പറഞ്ഞു. ഞാന്‍ കരുതി ഒഴിവാക്കി വിട്ടതാണെന്ന്. പക്ഷേ അദ്ദേഹം മിന്നല്‍ കേസരി എന്ന അടുത്ത സീരിയല്‍ എഴുതിയപ്പോള്‍ എന്നെ വിളിച്ചു.അതില്‍ നായകനായെങ്കിലും സീരിയല്‍ 50 എപ്പിസോഡില്‍ നിന്ന് പോയി. നൊമ്പരത്തിപ്പൂവ് എന്ന സീരിയലിന്റെ അവസാന ഭാഗത്തും ചെറിയ വേഷത്തില്‍ എത്തിയെങ്കിലും അതും വിജയിച്ചില്ല. അതോടെയാണ് എനിക്ക് ഭാഗ്യമില്ലാത്തവനെന്ന പേര് വീണതും പ്രതിസന്ധി തുടങ്ങിയതെന്നും വനിത ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ നവീന്‍ പറയുന്നു.

എറണാകുളത്ത് കലൂരാണ് എന്റെ നാട്. അഭിനയ പാരമ്പര്യമൊന്നുമില്ലാത്ത ബിസിനസ് കുടുംബമാണ് തന്റേത്. ഡിഗ്രി കഴിഞ്ഞപ്പോള്‍ ഒരു വര്‍ഷത്തോളം വെബ് ഗൈഡായി ജോലി ചെയ്തിരുന്നു. ശേഷം ബാങ്കില്‍ ജോലി കിട്ടി. അവിടെ മൂന്ന് മാസം കഴിഞ്ഞപ്പോഴാണ് 'മിന്നല്‍ കേസരി'യില്‍ അവസരം ലഭിച്ചത്. ഇതോടെ ജോലി ഉപേക്ഷിച്ചു. ഈ സമയത്ത് തന്നെയാണ് എന്റെ വിവാഹവും. സിനിമയും ഞാനും പ്രണയിച്ച് വിവാഹിതരായവരാണ്. എന്റെ സുഹൃത്തിന്റെ സുഹൃത്താണ് സിനി.
Recommended Video

സീരിയലില്‍ നിന്ന് പോവുകയും ഭാഗ്യക്കേടിന്റെ ഭാരം പുറത്ത് വീണതോടെ വലിയ പ്രതിസന്ധിയിലായി പോയി. വിവാഹം കഴിഞ്ഞ ശേഷം എന്താ ജോലിയെന്ന ചോദ്യം ശക്തമായിരുന്നു. വല്ലാത്ത അവസ്ഥയായിരുന്നു ആ സമയത്ത്. പക്ഷേ ഭാര്യയും കുടുംബവും എനിക്ക് പിന്തുണയുമായി ഉണ്ടായിരുന്നു. എന്റെ ലക്ഷ്യവും ആഗ്രഹവും അവര്‍ക്ക് മനസിലായി. മുള്ള് ആണെങ്കിലും മുറുക്കെ പിടിക്കാം എന്ന് കരുതി. കുറച്ച് കാലം അച്ഛന്റെ ബിസിനസില്‍ ഒപ്പം നിന്നെങ്കിലും അഭിനയമായിരുന്നു മനസില്‍. മറ്റൊരു ജോലി കിട്ടിയാലും പാതിയില്‍ നിര്‍ത്തേണ്ടി വന്നാലോ എന്ന ഭയത്താല്‍ അതിന് ശ്രമിച്ചില്ല.


Click it and Unblock the Notifications











