മൂന്ന് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ വിവാഹം; ഇന്റര്‍കാസ്റ്റ് മ്യാരേജിനെ കുറിച്ച് ടെലിവിഷന്‍ താരം നവീന്‍ അറക്കൽ
ടെലിവിഷന്‍ സീരിയലുകളിലൂടെയും മറ്റുമായി മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നവീന്‍ അറക്കല്‍. മോഡലിങ് രംഗത്ത് നിന്നും അഭിനയത്തിലേക്ക് എത്തിയ നവീന്‍ സ്റ്റാര്‍ മാജിക്കിലും സജീവമായി പങ്കെടുക്കാറുണ്ട്. ഇപ്പോഴിതാ എംജി ശ്രീകുമാര്‍ അവതാരകനായിട്ടെത്തുന്ന പറയാം നേടാം എന്ന പരിപാടിയില്‍ നവീന്‍ അതിഥിയായി എത്തിയിരുന്നു.
പാർട്ടി വെയർ ലുക്കിൽ ആദ ശർമ്മ, വാർമുടി വെച്ച് നടിയുടെ കിടിലൻ ചിത്രങ്ങൾ
ഇത്തവണ നവീനും ഭാര്യ സിനിയും ഒരുമിച്ചാണ് എത്തിയത്. ചില കുഴപ്പിക്കുന്ന ചോദ്യങ്ങളായിരുന്നു എംജി ചോദിച്ചത്. എല്ലാത്തിനും രസകരമായ രീതിയില്‍ താരദമ്പതിമാര്‍ മറുപടി പറയുകയും ചെയ്തു. ഇരുവരും തമ്മിലുണ്ടായിരുന്ന പ്രണയത്തെ കുറിച്ചും ഇന്റര്‍കാസ്റ്റ് വിവാഹത്തെ കുറിച്ചുമൊക്കെ അഭിമുഖത്തില്‍ താരം തുറന്ന് പറയുന്നു.

നിങ്ങളെ പരസ്പരം തെറ്റിക്കാനൊക്കെ ഞാന്‍ നോക്കാം. അതില്‍ സിനി വഴക്കുണ്ടാക്കാനൊന്നും നോക്കരുതെന്നാണ് എംജി പറയുന്നത്. നവീനെ എനിക്ക് നേരത്തെ തന്നെ പരിചയമുണ്ട്. പാലാരിവട്ടം അല്ലേ താമസം. ഞാന്‍ ബോള്‍ഗാട്ടിയില്‍ ആണ്. നവീനെ കുറിച്ച് എന്റെ സുഹൃത്തുക്കള്‍ പലരും പറഞ്ഞിട്ടുണ്ട്. പക്ഷേ കുടുംബത്തെ കൂടെ കൊണ്ടു വന്നത് കൊണ്ട് ഇപ്പോള്‍ ഞാന്‍ ഒന്നും പറയുന്നില്ലെന്നും സൂചിപ്പിച്ച് കൊണ്ടായിരുന്നു എംജി ശ്രീകുമാര്‍ സംസാരിച്ച് തുടങ്ങിയത്.

എന്റെ ഒഫീഷ്യല്‍ പേര് നവീന്‍ തോമസ് എന്നാണ്. എന്നാല്‍ ഈ ഫീല്‍ഡിലേക്ക് വന്നപ്പോള്‍ ഈ പേരിനൊരു പഞ്ച് വേണമല്ലോ. റിമ കല്ലിങ്കല്‍, സാന്ദ്ര വള്ളൂക്കാരന്‍ എന്നു പറയുന്ന പേരുകള്‍ ഒക്കെയുണ്ടല്ലോ. അപ്പോള്‍ ഈ പറയുന്ന പോലെ എന്തു കൊണ്ട് വീട്ടുപേര് ചേര്‍ത്ത് നവീന്‍ അറക്കല്‍ എന്നാക്കിക്കൂടാ എന്ന് ചിന്തിച്ചു അങ്ങനെയാണ് നവീന്‍ അറക്കല്‍ ആകുന്നത്. ഈ പേര് വന്നപ്പോള്‍ അറക്കല്‍ എവിടെയാണ് എന്ന് ആളുകള്‍ ചോദിക്കുമ്പോള്‍ ഒരു സുഖം ഒക്കെയുണ്ട് കേള്‍ക്കാന്‍.

വീട്ടില്‍ എങ്ങനെയാണ് നവീനെന്ന് എംജിയുടെ ചോദ്യത്തിന് ഒന്നുകില്‍ വില്ലന്‍ അല്ലെങ്കില്‍ കൊമേഡിയന്‍, എന്നാണ് ഭാര്യയായ സിനി പറയുന്നത്. ഭാര്യയെ അടിക്കാറുണ്ടോ എന്ന് ചോദ്യത്തിന് ഇടക്കൊക്കെ കൊടുക്കാറുണ്ടെന്ന് തമാശരൂപേണ നവീന്‍ പറയുന്നു. എന്നാല്‍ അടിക്കാറൊന്നും ഇല്ല. ഭീഷണിയാണ് കൂടുതലെന്ന് സിനിയും വ്യക്തമാക്കി. അതേ സമയം ആരാണ് വീട്ടില്‍ ഭക്ഷണം വെക്കാറുള്ളതെന്ന ചോദ്യത്തിന് പാചകം സിനി ആണെങ്കിലും വീട്ടില്‍ ഉള്ളപ്പോള്‍ താനും മാക്‌സിമം സഹായിക്കാറുണ്ടെന്ന് നവീന്‍ സൂചിപ്പിച്ചു.
Recommended Video

മൂന്ന് വര്‍ഷത്തോളം നീണ്ടതായിരുന്നു ഞങ്ങളുടെ പ്രണയം. ആ മൂന്നു വര്‍ഷം കഴിഞ്ഞപ്പോള്‍ തന്നെ കല്യാണം കഴിച്ചു. ഇന്റര്‍കാസ്‌റ് മാര്യേജ് ആയിരുന്നു ഞങ്ങളുടേത്. അഭിനയ രംഗത്തേക്ക് എത്തും മുന്‍പേ ഞാന്‍ മോഡലിങ് ആണ് ചെയ്തിരുന്നത്. സ്ഥിരമായി ഫാഷന്‍ ഷോ യില്‍ ഞാന്‍ പങ്കെടുക്കുമായിരുന്നു. അവിടെ വച്ചാണ് ആദ്യമായി സിനിയും ഞാനും കണ്ടുമുട്ടിയത്. പരിപാടി കാണാന്‍ വന്ന സിനിയുമായി അവിടെ വച്ച് പരിചയപെട്ടു. പരസ്പരം സംസാരിച്ചു. വൈകാതെ പ്രണയത്തിലായി. പ്രണയം പത്തുവര്‍ഷത്തോളം നീണ്ടൊന്നും പോവാതെ വേഗം വിവാഹിതരാവുകയായിരുന്നു.


Click it and Unblock the Notifications