ഭാര്യയില്‍ ഇഷ്ടമില്ലാത്ത സ്വഭാവത്തെ കുറിച്ച് നവീന്‍; എംജി യുടെ കുഴപ്പിക്കുന്ന ചോദ്യങ്ങളിൽ കുടുങ്ങി താരം

മലയാള ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നടനാണ് നവീന്‍ അറക്കല്‍. വില്ലനായും നായകനായുമൊക്കെ തിളങ്ങി നില്‍ക്കുന്ന താരം അടുത്തിടെ ഭാര്യയെയും കുടുംബത്തിനെയും പുറംലോകത്തിന് പരിചയപ്പെടുത്തി കൊടുത്തിരുന്നു. എംജി ശ്രീകുമാര്‍ അവതാരകനായിട്ടെത്തുന്ന പറയാം നേടാം എന്ന പരിപാടിയില്‍ പങ്കെടുത്തപ്പോഴായിരുന്നു.

ഹോട്ട് ആവാനുള്ള ശ്രമമാണോ, നൈന ഗാംഗുലിയുടെ ശ്രദ്ധേയമായ ഗ്ലാമറസ് ചിത്രങ്ങൾ

ചോദ്യങ്ങള്‍ക്കുള്ള ഉത്തരം പറയുന്നതിനൊപ്പം വീട്ടിലെ വിശേഷങ്ങളും എംജി ചോദിച്ചിരുന്നു. ഭാര്യ സിനിയുമായി ഉണ്ടായിരുന്ന പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചുമൊക്കെ സംസാരിച്ച നവീന്‍ ഭാര്യയില്‍ ഇഷ്ടപ്പെടാത്ത കാര്യവും തുറന്ന് പറഞ്ഞു. രസകരമായ ഈ വീഡിയോ വീണ്ടും ശ്രദ്ധേയമാവുകയാണ്. വിശദമായി വായിക്കാം...

 ഭാര്യയുടെ ഇഷ്ടമില്ലാത്ത സ്വഭാവത്തെ കുറിച്ച് നവീന്‍

ഭാര്യയെ പേടി ഉണ്ടോ എന്നായിരുന്നു എംജി ചോദിച്ചത്. 'പേടി എന്ന് ചോദിച്ചാല്‍ എന്താ പറയുക. നമ്മള്‍ ആരോടും ഉടക്കാന്‍ നില്‍ക്കരുത്. ഉടക്കി കഴിഞ്ഞാല്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടാവും. ഭക്ഷണമടക്കം ഒന്നുമുണ്ടാവില്ല. അതൊക്കെ ഭയങ്കര ബുദ്ധിമുട്ടാവുമെന്ന് നവീന്‍ പറയുന്നു. ചിലപ്പോള്‍ ഈ ഭദ്രകാളി തുള്ളിയൊക്കെ വരും. അപ്പോള്‍ ഒന്ന് താഴ്ന്ന് കൊടുത്താല്‍ മതി, പിന്നെ കുഴപ്പമില്ല. നീ പറയുന്നതാണ് ശരിയെന്ന് പറഞ്ഞ് നമ്മളൊരു അഡ്ജസ്റ്റ്‌മെന്റിലൊക്കെ പോയാല്‍ വേറൊരു പ്രശ്‌നവുമില്ല.

 ഭാര്യയുടെ ഇഷ്ടമില്ലാത്ത സ്വഭാവത്തെ കുറിച്ച് നവീന്‍

വീട്ടില്‍ ആരാണ് വഴക്കുണ്ടാക്കുന്നതെന്ന ചോദ്യം നവീന്റെ മക്കളോടും ചോദിച്ചിരുന്നു. മകന്‍ അച്ഛന്‍ എന്ന് ഉത്തരം പറഞ്ഞപ്പോള്‍ മകള്‍ അമ്മയാണെന്ന് പറഞ്ഞു. എന്ത് വഴക്ക് ഉണ്ടാക്കിയാലും പന്ത്രണ്ട് മണി എന്ന് പറഞ്ഞൊരു സമയം കഴിഞ്ഞാല്‍ പിന്നെ ഓര്‍ക്കരുതെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്. ഒരു ദിവസം കഴിഞ്ഞാല്‍ പിറ്റേ ദിവസം അതിനെ കുറിച്ച് സംസാരിക്കരുത് എന്നൊക്കെ നിബന്ധനകളുണ്ടെന്ന് നവീന്‍ പറയുന്നു. രാവിലെ എഴുന്നേറ്റാല്‍ നീ എവിടെ പോയെന്ന് ഭാര്യ അന്വേഷിക്കുമല്ലേ എന്ന് എംജിയുടെ മറുചോദ്യത്തിന് നമ്മള്‍ ഒരേ തോണിയില്‍ യാത്ര ചെയ്യുന്നവരാണെന്നുള്ള മറുപടിയാണ് താരം കൊടുത്തത്.

 ഭാര്യയുടെ ഇഷ്ടമില്ലാത്ത സ്വഭാവത്തെ കുറിച്ച് നവീന്‍

ഒരു ഫാഷന്‍ ഷോ യില്‍ പങ്കെടുക്കാന്‍ പോയപ്പോഴാണ് സിനിയുമായി നവീന്‍ ആദ്യമായി കണ്ടുമുട്ടുന്നത്. മൂന്ന് വര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും തമ്മില്‍ വിവാഹിതരാവുന്നത്. ഇരുവര്‍ക്കും രണ്ട് മക്കളാണുള്ളത്. നവീന്‍ അഭിനയ മേഖലയിലേക്ക് കടന്നപ്പോള്‍ സിനി അധ്യാപനത്തിലേക്ക് തിരിഞ്ഞു. നിലവില്‍ സ്‌കൂളില്‍ ടീച്ചറായി വര്‍ക്ക് ചെയ്യുകയാണെന്ന് അഭിമുഖത്തിനിടെ വെളിപ്പെടുത്തിയിരുന്നു.

Recommended Video

കുട്ടി ആരാധികയോട് കുശലാന്വേഷണം നടത്തി | Mammootty | Filmibeat Malayalam

വീഡിയോ കാണാം

Read more about: serial സീരിയല്‍
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X