ഈ വിവാഹത്തിനോട് വീട്ടുകാര്‍ക്ക് താല്‍പര്യമില്ലായിരുന്നു, ഭര്‍ത്താവിനെക്കുറിച്ച് രസ്ന പറഞ്ഞത് ഇങ്ങനെ
പാരിജാതമെന്ന പരമ്പര കണ്ടവരാരും രസ്‌നയെ മറക്കാനിടയില്ല. അരുണ, സീമ തുടങ്ങി ഇരട്ട കഥാപാത്രങ്ങളായാണ് താരമെത്തിയത്. മികച്ച പിന്തുണയായിരുന്നു താരത്തിന് ലഭിച്ചത്. ഒരുകാലത്ത് തിളങ്ങി നിന്ന താരം പില്‍ക്കാലത്ത് അഭിനയ രംഗത്തുനിന്നും അപ്രത്യക്ഷമാവുകയായിരുന്നു. രസ്‌ന സജീവമല്ലെങ്കിലും സഹോദരി അഭിനയരംഗത്തുണ്ട്. സീ കേരളം ചാനലിലെ സത്യ എന്ന പെണ്‍കുട്ടിയില്‍ പ്രധാന വേഷത്തിലെത്തിയത് രസ്‌നയുടെ സഹോദരിയായിരുന്നു.
വിവാഹ ശേഷമായി അഭിനയ രംഗത്തുനിന്നും ഇടവേളയെടുക്കുകയായിരുന്നു രസ്‌ന. താരം തടവിലാണെന്നും നിര്‍മ്മാതാവിനൊപ്പം ഒളിച്ച് താമസിക്കുകയാണെന്ന തരത്തിലുമൊക്കെയുള്ള കിംവദന്തികള്‍ ഇടക്കാലത്ത് പ്രചരിച്ചിരുന്നു. വിവാഹം കഴിഞ്ഞ് സന്തോഷത്തോടെ ജീവിക്കുകയാണ് താനെന്ന് വ്യക്തമാക്കി താരമെത്തിയതോടെയായിരുന്നു കുപ്രചാരണം അവസാനിച്ചത്. കുടുംബ ജീവിതത്തെക്കുറിച്ച് തുറന്നുപറഞ്ഞുള്ള രസ്‌നയുടെ അഭിമുഖം സോഷ്യല്‍ മീഡിയയിലൂടെ വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ്.

ഇരട്ട വേഷത്തില്‍
ചേച്ചിയായും അനിയത്തിയായും ഒരേ സമയം തിളങ്ങിയ നായികയാണ് രസ്‌ന. പഞ്ചപാവമായ ചേച്ചിയും തന്റേടിയായ അനിയത്തിയായുമുള്ള വരവില്‍ ഗംഭീര പിന്തുണയായിരുന്നു താരം സ്വന്തമാക്കിയത്. ഇരട്ട വേഷത്തില്‍ തിളങ്ങിയ രസ്‌നയെ പ്രേക്ഷകരും നെഞ്ചിലേറ്റുകയായിരുന്നു. അഭിനയ പ്രാധാന്യമുള്ള നിരവധി കഥാപാത്രങ്ങളെയായിരുന്നു താരത്തിന് പിന്നീട് ലഭിച്ചത്. അന്യഭാഷയില്‍ നിന്നുള്ള അവസരങ്ങളും താരത്തിന് ലഭിച്ചിരുന്നു.

തിരക്കിലാണ്
നായികയായി തിളങ്ങി നില്‍ക്കുന്നതിനിടയിലായിരുന്നു രസ്‌ന വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചത്. സംവിധായകനുമായി താരം പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് ശേഷമായാണ് വിവാഹ വാര്‍ത്ത പുറത്തുവന്നത്. സംവിധായകനെയായിരുന്നു താരം ജീവിതസഖിയാക്കിയത്. കുടുംബ ജീവിതത്തിലേക്ക് പ്രവേശിച്ചതോടെയായിരുന്നു ഈ താരം അഭിനയ രംഗത്തുനിന്നും അപ്രത്യക്ഷയായത്. ഭര്‍ത്താവിന്റേയും മക്കളുടേയും കാര്യങ്ങളുമൊക്കെയായി തിരക്കിലാണ് താനെന്ന് താരം അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

വിവാഹ ജീവിതത്തെക്കുറിച്ച്
വ്യത്യസ്ത ജാതിയില്‍പ്പെട്ടയാളെയാണ് താന്‍ വിവാഹം കഴിച്ചതെന്ന് മുന്‍പ് രസ്‌ന പറഞ്ഞിരുന്നു. തന്നെ ആരോ പൂട്ടിയിട്ടെന്നും ഒളിവ് ജീവിതമാണെന്ന തരത്തിലുമൊക്കെയുള്ള റിപ്പോര്‍ട്ടുകള്‍ കണ്ടു. അങ്ങനെയല്ല കാര്യങ്ങള്‍. ഇഷ്ടപ്പെട്ടയാളെ വിവാഹം ചെയ്ത് സന്തോഷത്തോടെയാണ് താന്‍ ജീവിക്കുന്നത്. തന്റെ കുടുംബത്തിന് ഈ ബന്ധത്തില്‍ വലിയ താല്‍പര്യമില്ലായിരുന്നു എന്നുമായിരുന്നു മുന്‍പ് രസ്‌ന പറഞ്ഞത്. തന്നെക്കുറിച്ച് പ്രചരിക്കുന്ന വാര്‍ത്ത ശരിയല്ലെന്ന് വ്യക്തമാക്കിയായിരുന്നു താരമെത്തിയത്.
Recommended Video

തിരിച്ചുവരവ്
ഒരുകാലത്ത് അഭിനയരംഗത്ത് തിളങ്ങി നിന്നവരില്‍ പലരും ഇപ്പോള്‍ തിരിച്ചുവരവ് നടത്തുന്നുണ്ട്. മികച്ച അവസരം ലഭിച്ചാല്‍ പോലും താന്‍ നിലവില്‍ തിരിച്ചുവരവിനെക്കുറിച്ച് ആലോചിക്കുന്നില്ലെന്നായിരുന്നു രസ്‌ന പറഞ്ഞത്. സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്. സീരിയല്‍ രംഗത്തുനിന്നും ഇടവേളയെടുത്തിരിക്കുകയാണെങ്കിലും രസ്‌നയെ ഇന്നും പ്രേക്ഷകര്‍ മറന്നിട്ടില്ല.


Click it and Unblock the Notifications











