പാടാത്ത പൈങ്കിളിയില്‍ അപ്രതീക്ഷിത സംഭവം, പ്രതിയെ കണ്ട് ഞെട്ടിത്തരിച്ച് ദേവയും കുടുംബവും

ടെലിവിഷന്‍ പ്രേക്ഷകര്‍ വിടാതെ കാണുന്ന പരമ്പരകളിലൊന്നാണ് പാടാത്ത പൈങ്കിളി. കണ്‍മണിയുടേയും ദേവയുടേയും ജീവിതത്തിലെ അപ്രതീക്ഷിത സംഭവവികാസങ്ങളിലൂടെയായി മുന്നേറുകയാണ് പരമ്പര. പ്രമോ വീഡിയോ പുറത്തുവരുമ്പോള്‍ മുതല്‍ തന്നെ പ്രേക്ഷകര്‍ സീരിയലിനെക്കുറിച്ച് ചര്‍ച്ച തുടങ്ങാറുണ്ട്. കണ്‍മണിയേയും ദേവയേയും ദ്രോഹിക്കുന്ന നടപടികളുമായാണ് സഹോദരന്‍മാരും അവരുടെ ഭാര്യമാരും എത്താറുള്ളത്. കണ്‍മണിയുടെ ഡാന്‍സ് അലോങ്കലമാക്കിയതും ഇവരായിരുന്നു. കണ്‍മണിയുടെ പ്രകടനത്തില്‍ ദേവയും കുടുംബവും നിരാശയിലായിരുന്നു.

കണ്‍മണിയെ ചതിച്ചത് ചേച്ചിമാരും സഹോദരിയും ചേര്‍ന്നാണെന്ന് ദേവ കണ്ടെത്തിയിരുന്നു. വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ ഇവര്‍ നശിപ്പിച്ചിരുന്നുവെങ്കിലും അയല്‍വീട്ടില്‍ നിന്നും ഈ ദൃശ്യം കണ്ടെത്തുകയായിരുന്നു ദേവ. ഇതിന് ശേഷമായാണ് ദേവയുടെ അമ്മ മക്കള്‍ക്കും മരുമക്കള്‍ക്കും ശിക്ഷ വിധിച്ചത്. സുശീലയുടെ അപ്രതീക്ഷിത നീക്കത്തില്‍ എല്ലാവരും ഞെട്ടിയിരുന്നു. കണ്‍മണിയെ പട്ടിണിയിലാക്കി മകന്റെ ഭാര്യമാരേയും മകളേയും പാഠം പഠിപ്പിക്കുകയായിരുന്നു അവര്‍.

അടുക്കള ജോലിയും തുണി കഴുകലുമൊക്കെയായി എല്ലാവര്‍ക്കും കനത്ത പണിയായിരുന്നു ലഭിച്ചത്. ഭാര്യമാര്‍ക്ക് പണി കിട്ടിയതില്‍ അരവിന്ദിനും വിജയിനും സന്തോഷമായിരുന്നു. ഇതിനിടയിലായിരുന്നു ഇവരെ പരീക്ഷിക്കാനായി ആനന്ദവര്‍മ്മയും ശ്രമിച്ചത്. ആ ശ്രമവും വിജയം കാണുകയായിരുന്നു. കണ്‍മണിയെ പട്ടിണിക്കിട്ടുവെന്ന് പറഞ്ഞുവെങ്കിലും സ്വന്തം കൈകൊണ്ട് ഭക്ഷണം നല്‍കുകയായിരുന്നു സുശീലാമ്മ. കണ്‍മണിയെ പട്ടിണിയിലാക്കി എന്ന് കേള്‍ക്കുമ്പോള്‍ അവരെല്ലാം സന്തോഷിക്കുമെന്നും, അങ്ങനെയെങ്കിലും ജോലി ചെയ്യട്ടെയെന്ന് കരുതിയെന്നുമായിരുന്നു അവര്‍ പറഞ്ഞത്.

Kanmani

ആനന്ദ് വർമ്മയുടെ വീട്ടിൽ ഇടിത്തീ വീണത് പോലെ മറ്റൊരു പ്രതിസന്ധി. പ്രതിയെ കണ്ട് വിശ്വസിക്കാനാകാതെ കുടുംബം, പാടാത്ത പൈങ്കിളിയുടെ പുതിയ പ്രമോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഞായറാഴ്ച സംപ്രേഷണം ചെയ്യുന്ന മഹാ എപ്പിസോഡിന്‍റെ പ്രമോ കണ്ടതോടെ ആരാധകരും ആകാംക്ഷയിലാണ്.

തനുജ സ്വര്‍ണ്ണം മോഷ്ടിച്ചതും, അരവിന്ദും വിജയും അത് വില്‍ക്കാനായി നോക്കിയതുമായിരിക്കും പ്രശ്നമെന്നായിരുന്നു കമന്‍റുകള്‍. നിരവധി പേരാണ് പ്രമോ വീഡിയോയ്ക്ക് കീഴില്‍ കമന്‍റുകളുമായെത്തിയത്.

More from Filmibeat

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X