പാടാത്ത പൈങ്കിളിയിലേക്ക് നവീന്‍, ശബരി പൂര്‍ത്തിയാക്കാതെ പോയ ദൗത്യം ഏറ്റെടുത്ത് താരം

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പരിചിതമായ പരമ്പരകളിലൊന്നാണ് പാടാത്ത പൈങ്കിളി. കണ്‍മണിയെന്ന പെണ്‍കുട്ടിയുടെ ജീവിതത്തിലെ അപ്രതീക്ഷിത സംഭവങ്ങളിലൂടെയായി മുന്നേറുകയാണ് സീരിയല്‍. കണ്‍മണിയെ ദേവ വിവാഹം ചെയ്തതും ദേവയുടെ കാമുകിയായ മധുരിമയുടെ രംഗപ്രവേശവുമൊക്കെ കൊഴുപ്പിക്കാനായി സഹോദരന്‍മാരും സഹോദര ഭാര്യമാരുമൊക്കെയുണ്ട്. ഈ സീരിയലിലെ പ്രധാന താരങ്ങളിലൊരാളായിരുന്നു ശബരീനാഥ്. അരവിന്ദ് എന്ന കഥാപാത്രത്തെയായിരുന്നു അദ്ദേഹം അവതരിപ്പിച്ചിരുന്നത്.

പാടാത്ത പൈങ്കിളിയില്‍ കുറച്ച്മുന്‍പ് വരെ കണ്ടുവെന്നും ശബരീനാഥ് ഇനിയില്ലെന്ന് കേട്ടപ്പോള്‍ വിശ്വസിക്കാനായില്ലെന്നുമായിരുന്നു പ്രേക്ഷകര്‍ പറഞ്ഞത്. പോസിറ്റീവ് കഥതാപാത്രങ്ങളെയാണ് പൊതുവെ ശബരി അവതരിപ്പിക്കാറുള്ളതെങ്കിലും പാടാത്ത പൈങ്കിളിയില്‍ വ്യത്യസ്തമായ വേഷമായിരുന്നു. ശബരിയുടെ വിയോഗ ശേഷം ആ കഥാപാത്രത്തെ അവതരിപ്പിക്കാനായെത്തിയത് പ്രദീപ് ചന്ദ്രനായിരുന്നു.

കറുത്ത മുത്തിലൂടെ പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടിയ പ്രദീപ് അരവിന്ദായെത്തിയപ്പോള്‍ പ്രേക്ഷകര്‍ സ്വീകരിച്ചിരുന്നില്ല. ഇതിന് പിന്നാലെയായാണ് അദ്ദേഹം പരമ്പരയില്‍ നിന്നും പിന്‍വാങ്ങിയത്. നെഗറ്റീവ് ടച്ചുള്ള കഥാപാത്രത്തെ പ്രദീപ് അവതരിപ്പിക്കുന്നതില്‍ താല്‍പര്യമില്ലെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. ആരാധകര്‍ ഇതേക്കുറിച്ച് തന്നോട് പറഞ്ഞിരുന്നുവെന്നും, ശബരിയോടുള്ള ഇഷ്ടവും സൗഹൃദവുമൊക്കെ നോക്കിയാണ് ആ കഥാപാത്രത്തെ സ്വീകരിച്ചതെന്നും പ്രദീപ് പറഞ്ഞിരുന്നു. ആരാധകര്‍ അതൃപ്തി അറിയിച്ചതിന് പിന്നാലെയായാണ് താരം പാടാത്ത പൈങ്കിളിയില്‍ നിന്നും പിന്‍വാങ്ങിയത്.

Naveen

പ്രദീപിന് പിന്നാലെയായി പാടാത്ത പൈങ്കിളിയിലേക്ക് എത്തുന്നത് നവീന്‍ അറക്കലാണ്. നെഗര്‌റീവ് കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയ താരം സ്റ്റാര്‍ മാജിക് ഷോയിലെ പ്രധാന താരങ്ങളിലൊരാള്‍ കൂടിയാണ്. പാടാത്ത പൈങ്കിളിയിലെ അരവിന്ദാകാന്‍ അവസരം ലഭിച്ചതില്‍ സന്തുഷ്ടനാണ് താനെന്ന് നവീന്‍ പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു നവീന്‍ മനസ്സുതുറന്നത്. നവീനാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നതെന്ന് വ്യക്തമാക്കി അണിയറപ്രവര്‍ത്തകരും എത്തിയിരുന്നു.

ശബരി എന്റെ അടുത്ത സുഹൃത്തായിരുന്നു. ഫിറ്റ്‌നസുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് ഞങ്ങള്‍ സംസാരിക്കാറുണ്ട്. ശബരി ബാക്കിവെച്ച് പോയ കാര്യം ചെയ്യാനാവുന്നതില്‍ സന്തോഷമുണ്ട്. അതിഥിയായും വില്ലനായുമൊക്കെ എത്താറുണ്ട് നവീന്‍. പ്രണയത്തിലേയും സീതയിലേയും അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അഭിനയം മാത്രമല്ല ഡാന്‍സും പാട്ടിലുമെല്ലാം പരീക്ഷണം നടത്തുന്ന നവീനെയായിരുന്നു സ്റ്റാര്‍ മാജിക്കില്‍ കണ്ടത്.

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X