കണ്‍മണിയെ കരയിപ്പിക്കരുത് ദേവ, പാടാത്ത പൈങ്കിളിയിലെ ട്വിസ്റ്റ് ഗംഭീരം, സൂരജിനോട് ആരാധകര്‍ പറഞ്ഞത്
പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയലുകളിലൊന്നാണ് പാടാത്ത പൈങ്കിളി. ദേവയുടേയും കണ്‍മണിയുടേയും വിവാഹ ജീവിതത്തിലെ അപ്രതീക്ഷിത സംഭവവികാസങ്ങളിലൂടെ മുന്നേറുകയാണ് പരമ്പര. കണ്‍മണിയുടെ വിവാഹം മുടങ്ങിയപ്പോള്‍ അവസാനനിമിഷമായിരുന്നു ദേവ വരനായത്്. മധുരിമയുമായി പ്രണയത്തിലായിരുന്നു ദേവ. ആ പ്രണയം വേണ്ടെന്ന് വെച്ച് അച്ഛന്റെ തീരുമാനം അനുസരിക്കുകയായിരുന്നു ദേവ. പിന്നീടങ്ങോട്ടുള്ള സംഭവങ്ങളുമായി മുന്നേറുകയാണ് പാടാത്ത പൈങ്കിളി.
ദേവയെന്ന നായകനെ അവതരിപ്പിക്കുന്നത് സൂരജാണ്. പൈങ്കിളിയായെത്തുന്നത് മനീഷയാണ്. ഇവരുടെ കെമിസ്ട്രിക്ക് ഗംഭീര പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കണ്‍മണിയെ ദേവ ഭാര്യയായി അംഗീകരിച്ചതോടെ ആരാധകരും സന്തോഷത്തിലാണ്. ദേവയുടെ അമ്മയുടെ പിണക്കം മാറ്റാനുള്ള ശ്രമത്തിലാണ് കണ്‍മണി. തനിക്ക് തുടര്‍ന്നുപഠിക്കാന്‍ ആഗ്രഹമുണ്ടെന്ന് കണ്‍മണി പറഞ്ഞപ്പോള്‍ ആ തീരുമാനത്തെ പിന്തുണയ്ക്കുകയായിരുന്നു ദേവ. ജോലിക്കാരിയില്‍ നിന്നും മാറി ദേവയുടെ ഭാര്യയായി ജീവിക്കണം കണ്‍മണിയെന്നായിരുന്നു ദേവ പറഞ്ഞത്.
സഹോദരന്‍മാരുടെ ഭാര്യമാര്‍ നല്‍കുന്ന പണികളില്‍ നിന്നെല്ലാം കണ്‍മണിയെ രക്ഷിക്കുന്നുണ്ട് ദേവ. പാടാത്ത പൈങ്കിളി സീരിയലിന്റെ മെഗാ എപ്പിസോഡായിരുന്നു കഴിഞ്ഞ ദിവസം സംപ്രേഷണം ചെയ്തത്. നായകനായ സൂരജും ഈ സന്തോഷം പങ്കുവെച്ച് എത്തിയിരുന്നു. സൂരജിന്റെ പോസ്റ്റുകള്‍ക്ക് കീഴിലെല്ലാം കണ്‍മണിയെക്കുറിച്ച് ചോദിച്ചാണ് ആരാധകരെത്തിയത്.

നിങ്ങളുടെ സ്നേഹത്തിനും സപ്പോർട്ടും ഒരുപാട് നന്ദി നിങ്ങളുടെ സ്വന്തം സൂരജ് എന്നായിരുന്നു താരം പറഞ്ഞത്. ഞാൻ പാടാത്ത പൈങ്കിളി സീരിയൽ മാത്രമേ കാണാറുള്ളൂ. ദേവയുടെ അഭിനയം സൂപ്പറാണെന്നായിരുന്നു ഒരാള്‍ പറഞ്ഞത്. കണ്‍മണിയെ ഇനിയൊരിക്കലും കരയിപ്പിക്കരുതെന്നും ചേര്‍ത്തുനിര്‍ത്തണമെന്നായിരുന്നു ആരാധകരെല്ലാം ഒരുപോലെ പറഞ്ഞത്.
Recommended Video
അഭിനയം കിടു ആണ്, പാടാത്ത പൈങ്കിളി സൂപ്പർ ഡ്യൂപ്പർ ആണ്. എന്നും കാണാറുണ്ട് .സ്വന്തം നാട്ടുകാരൻ അഭിനയിക്കുന്ന സീരിയൽ കാണുബോൾ ഒരുപാട് സന്തോഷമുണ്ട്. എല്ലാരോടും കുറച്ചു അഹങ്കാത്തോടെയും അഭിമാനത്തോടെയും പറയുന്നതും ഈ നടൻ ഞങ്ങളുടെ നാട്ടുകാരൻ ആണെന്ന്. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ, മിനി സ്‌ക്രീനിൽ നിന്നും ബിഗ് സ്‌ക്രീനിൽ എത്താനുള്ള ഭാഗ്യം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നുവെന്നായിരുന്നു വേറൊരാള്‍ പറഞ്ഞത്.


Click it and Unblock the Notifications











