പുതിയ ദേവ പോരെന്ന് പറഞ്ഞവര്‍ക്ക് ലക്ജിത്തിന്റെ മറുപടി, പിന്തുണച്ച് ആരാധകര്‍
പാടാത്ത പൈങ്കിളിയിലെ ദേവയായി പരമ്പരയിലേക്ക് എത്തിയ പുതിയ താരമാണ് ലക്ജിത്ത് സൈനി. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് സൂരജ് സണ്‍ പിന്മാറിയ സാഹചര്യത്തിലായിരുന്നു ലക്ജിത്തിന്‌റെ വരവ്. കാസര്‍കോഡുകാരനായ താരം അഭിനയ മോഹവുമായി നടക്കുന്നതിനിടെയാണ് പാടാത്ത പൈങ്കിളി ഓഡീഷനില്‍ പങ്കെടുത്തത്. തുടര്‍ന്ന് ജനപ്രിയ പരമ്പരയിലെ ദേവയായി മാറുകയായിരുന്നു നടന്‍. പുതിയ ദേവയെ പലരും അംഗീകരിച്ചെങ്കിലും മറ്റുചിലര്‍ സൂരജ് തിരിച്ചുവരണമെന്ന അഭ്യര്‍ത്ഥനയുമായാണ് എത്തിയത്.
ഗ്ലാമര്‍ ലുക്ക് ചിത്രങ്ങളുമായി അനന്യ പാണ്ഡെ, ഫോട്ടോസ് കാണാം
ലക്ജിത്തിന് സൂരജുമായി ചില സാമ്യങ്ങളുണ്ടെന്ന് മറ്റുചിലര്‍ പറഞ്ഞിരുന്നു. പുതിയ ദേവ എത്തിയതിന് പിന്നാലെ പാടാത്ത പൈങ്കിളി എപ്പിസോഡുകളെല്ലാം ശ്രദ്ധേയമായിരുന്നു. കണ്‍മണിയുടെയും ദേവയുടെയും പ്രണയ നിമിഷങ്ങളെല്ലാം ആരാധകര്‍ ഏറ്റെടുത്തു.

കഴിഞ്ഞ വര്‍ഷം സംപ്രേക്ഷണം ആരംഭിച്ച പരമ്പര ഇപ്പോഴും മികച്ച റേറ്റിംഗ് നേടിയാണ് മുന്നേറികൊണ്ടിരിക്കുന്നത്. അതേസമയം 22കാരനാണ് ലക്ജിത്ത് സൈനി. പ്ലസ്ടു കഴിഞ്ഞ് ഡിഗ്രിക്ക് ചേര്‍ന്നെങ്കിലും നടന്‍ പൂര്‍ത്തീകരിച്ചിരുന്നില്ല. പാടാത്ത പൈങ്കിളിയിലെ ദേവയായ ശേഷം വന്ന വിമര്‍ശനങ്ങള്‍ക്കെല്ലാം ഒടുവില്‍ മറുപടിയുമായി ലക്ജിത്ത് സൈനി എത്തിയിരുന്നു.

നെഗറ്റീവ് ഉണ്ടെങ്കിലേ പോസിറ്റീവ് ഉണ്ടാവുകയുളളൂ. തന്നെ അംഗീകരിക്കാന്‍ സമയം എടുക്കുമെന്ന് അറിയാം. എന്നാലും കഥാപാത്രത്തോട് അങ്ങേയറ്റം നീതി പുലര്‍ത്തും എന്നായിരുന്നു ലക്ജിത്ത് പറഞ്ഞത്. സോഷ്യല്‍ മീഡിയയില്‍ ലൈവ് വീഡിയോകളിലൂടെ പ്രേക്ഷകരുമായി സംവദിക്കാനെല്ലാം ലക്ജിത്ത് എത്തിയിരുന്നു. കുടുംബത്തെ കുറിച്ചും പ്രണയത്തെ കുറിച്ചുമെല്ലാം താരം തുറന്നുപറഞ്ഞു

അതേസമയം സൂരജിനെയും ലക്ജിത്തിനെയും താരതമ്യം ചെയ്തുളള ചര്‍ച്ചകള്‍ക്ക് ശേഷം സൂരജിനെ സൂരജായും ലക്ജിത്തിനെ ലക്ജിത്തായും കാണണമെന്നാണ് പലരും അഭിപ്രായപ്പെട്ടത്. അടുത്തിടെയായിരുന്നു അപ്രതീക്ഷിതമായി സൂരജ് സണ്‍ പരമ്പരയില്‍ നിന്നും പിന്മാറിയത്. പുറംവേദന വന്നതിനെ തുടര്‍ന്ന് ഡോക്ടറെ കാണിച്ചപ്പോള്‍ വിശ്രമം വേണമെന്ന് അദ്ദേഹം പറഞ്ഞുവെന്നാണ് സൂരജ് അറിയിച്ചത്.
Recommended Video

പാടാത്ത പൈങ്കിളിയില്‍ നിന്നും പിന്മാറിയ ശേഷവും സോഷ്യല്‍ മീഡിയയില്‍ ആക്ടീവായിരുന്നു നടന്‍. യൂടൂബ് ചാനലിലൂടെ മോട്ടിവേഷണല്‍ വീഡിയോസുമായെല്ലാം സൂരജ് എത്താറുണ്ട്. 175 എപ്പിസോഡുകള്‍ വരെ പാടാത്ത പൈങ്കിളില്‍ ദേവയായി സൂരജ് സണ്‍ എത്തിയിരുന്നു. തുടര്‍ന്നാണ് ലക്ജിത്ത് എത്തുന്നത്. മനീഷ മഹേഷ് ആണ് പാടാത്ത പൈങ്കിളിയില്‍ കണ്‍മണിയായി അഭിനയിക്കുന്നത്. ദിനേശ് പണിക്കര്‍, അംബിക മോഹനന്‍, അര്‍ച്ചന സൂശിലന്‍, അഞ്ജിത ഉള്‍പ്പെടെയുളളവരാണ് പരമ്പരയിലെ മറ്റ് പ്രധാന താരങ്ങള്‍. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് പാടാത്ത പൈങ്കിളി എഷ്യാനെറ്റില്‍ സംപ്രേക്ഷണം ആരംഭിച്ചത്. സുധീഷ് ശങ്കറാണ് ജനപ്രിയ പരമ്പര സംവിധാനം ചെയ്യുന്നത്. ബംഗാളി പരമ്പരയുടെ റീമേക്കായാണ് പാടാത്ത പൈങ്കിളി പ്രേക്ഷകരിലേക്ക് എത്തിയത്. സാന്ത്വനം പോലെ കുടുംബ പ്രേക്ഷകര്‍ ഒന്നടങ്കം സ്വീകരിച്ച സീരിയലായിരുന്നു ഇത്.


Click it and Unblock the Notifications











