അഭിനയം മറന്ന എന്നിലേക്ക് നിമിത്തം പോലെ വന്നത്; വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തുന്ന സന്തോഷം പറഞ്ഞ് സൂരജ്
പാടാത്ത പൈങ്കിളി സീരിയല്‍ താരം സൂരജ് സണ്‍ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി സംവദിക്കാറുണ്ട്. സീരിയലില്‍ നിന്നും പിന്മാറിയത് മുതല്‍ താരത്തിന്റെ തിരിച്ച് വരവിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. ഇപ്പോഴിതാ വീണ്ടും ക്യാമറയ്ക്ക് മുന്നില്‍ എത്താന്‍ സാധിച്ചതിന്റെ സന്തോഷം പങ്കുവെച്ചാണ് താരം എത്തിയിരിക്കുന്നത്.
കുറച്ചു നാളുകള്‍ക്കു ശേഷം എന്നിലെ അഭിനേതാവിനെ ഞാന്‍ വീണ്ടും നിങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കുകയാണ്. പക്ഷെ ഇക്കുറി അത് ഒരു ആല്‍ബത്തിലൂടെയാണെന്നു മാത്രം. ഒരു തികഞ്ഞ ദൈവ വിശ്വാസി എന്നൊന്നും എനിക്ക് എന്നേ വിശേഷിപ്പിക്കാന്‍ പറ്റില്ല. എന്നാല്‍ നിരീശ്വരവാദിയുമല്ല. എല്ലാ വര്‍ഷവും കൃത്യമായി ശബരിമല ദര്‍ശനം നടത്താന്‍ സാധിക്കാറില്ലെങ്കിലും ഇത്തവണ ദര്‍ശനം നടത്തണമെന്ന് എന്റെ മനസ്സില്‍ ആഗ്രഹം ഉണ്ടായിരുന്നു.
ആ സമയത്തു ഒരു നിമിത്തം പോലെയാകാം ഈ ആല്‍ബത്തിന്റെ കാര്യത്തിനായി ഇവര്‍ എന്നേ സമീപിച്ചതും. കോളേജ് കാലം മുതലേ ഇവരുടെ സ്വപ്നമായിരുന്നു ഈ ആല്‍ബം. അത് എന്നിലൂടെ തന്നെ സാക്ഷാത്കരിക്കാന്‍ പറ്റിയത് മറ്റൊരു നിയോഗമായി ഞാനും കരുതുന്നു. ശബരിമലയില്‍ ചെന്ന് സാക്ഷാല്‍ സ്വാമി അയ്യപ്പന്റെ അനുഗ്രഹം വാങ്ങിയ ശേഷം, മനസ്സും ശരീരവും അയ്യപ്പനില്‍ മാത്രം ലയിച്ചു കൊണ്ടു ഞാന്‍ ഇതിന്റെ ഭാഗമാകാന്‍ തീരുമാനിച്ചു.

അഭിനയം മറന്നു എന്നിലെ ഭക്തനെ ഞാന്‍ പോലുമറിയാതെ തൊട്ടുണര്‍ത്തിയ നിരവധി മുഹൂര്‍ത്തങ്ങള്‍ ഈ ആല്‍ബത്തിന്റെ ചിത്രികരണവേളയിലുണ്ടായി. തികച്ചും ഭക്തിസാന്ദ്രമാര്‍ന്ന ഈ സാഹചര്യങ്ങള്‍ ഒരുക്കി തന്ന പ്രിയ പാലക്കാട് പോത്തുണ്ടി നിവാസികള്‍ക്കും ഈ വേളയില്‍ അത്യധികം നന്ദി അറിയിക്കുന്നു. ഒപ്പം ഈ മണ്ഡലകാലത്തു നിങ്ങള്‍ക്കും ഭക്തിസാന്ദ്രമായ പുണ്യനിമിഷങ്ങള്‍ സമ്മാനിക്കാന്‍ ഈ ആല്‍ബത്തിന് സാധിക്കുമെന്നു പ്രതീക്ഷിക്കുന്നു. ഈ തുടക്കത്തിനു നിങ്ങളുടെ എല്ലാവിധ പ്രാര്‍ത്ഥനയും അനുഗ്രഹവും എന്റെ കൂടെ വേണം.നിങ്ങളുടെ സ്വന്തം സൂരജ് സണ്‍... എന്നുമാണ് താരം പറയുന്നത്.
എന്നും എപ്പോഴും എന്റെയും കുടുംബത്തിന്റെയും ഏട്ടനെ സ്‌നേഹിക്കുന്ന എല്ലാവരുടെയും എല്ലാവിധ പ്രാര്‍ത്ഥനയും അനുഗ്രഹവും ഉണ്ടാവും. വീണ്ടും അഭിനയത്തിലേക്ക് മടങ്ങി വരണം. എന്ന് തുടങ്ങി സൂരജിന്റെ പോസ്റ്റിന് താഴെ നിരവധി കമന്റുകളാണ് വന്ന് നിറയുന്നത്. പുതിയൊരു സീരിയലിന്റെ ഭാഗമായി സൂരജ് എത്തുന്നതും കാത്തിരിക്കകുയാണെന്നാണ് ആരാധകര്‍ പറയുന്നത്.


Click it and Unblock the Notifications