For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മഴക്കാലത്ത് വീടിന്റെ മുകളിലുള്ള ഓലയും ഓടും ഇളകി വീഴും; അമ്മയെ കുറിച്ച് സൂരജ് സണ്‍

  |

  ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന പാടാത്ത പൈങ്കിളി എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് സൂരജ് സണ്‍. സീരിയലില്‍ എത്തുന്നതിന് മുന്‍പ് തന്നെ സോഷ്യല്‍ മീഡിയയില്‍ നടന്‍ സജീവമായിരുന്നു. യൂത്തിനിടയില്‍ തിളങ്ങി നില്‍ക്കുമ്പോഴാണ് സൂരജ് സീരിയലില്‍ ദേവയായി എത്തുന്നത്. ആദ്യ പരമ്പരയില്‍ തന്നെ മികച്ച പ്രേക്ഷക സ്വീകാര്യത നേടാന്‍ സൂരജിന് കഴിഞ്ഞിരുന്നു.

  Also Read: ബിജുച്ചേട്ടനെ കാണാതെ ആകെ ടെന്‍ഷനടിച്ചു, മകന്‍ അന്ന് കുഞ്ഞാണ്, ദേഷ്യം വന്ന സംഭവം പറഞ്ഞ് സംയുക്ത

  പാടാത്ത പൈങ്കിളിയി ദേവയായി തിളങ്ങി നില്‍ക്കുമ്പോഴാണ് നടന്‍ സീരിയലില്‍ നിന്ന് പിന്‍മാറുന്നത്. ഇത് ആരാധകരെ ഏറെ നിരാശയിലാഴ്ത്തിയിരുന്നു. നടനെ സീരിയലിലേയ്ക്ക് മടക്കി കൊണ്ട് വരണമെന്നും പ്രേക്ഷകര്‍ അഭ്യര്‍ത്ഥിച്ചിരുന്നു. നടന്‍ തിരികെ എത്തുമെന്നുള്ള പ്രതീക്ഷയിലാണ് പ്രേക്ഷകര്‍.

  Also Read: 'പഴശ്ശിരാജയിലെ കനിഹയുടെ വേഷം ഞാൻ ചെയ്യേണ്ടതായിരുന്നു, അഭിനയം നിർത്തിയതിൽ സങ്കടമില്ല'; സംയുക്ത വർമ!

  സീരിയലില്‍ നിന്ന് മാറിയെങ്കിലും ഇന്നും പ്രേക്ഷകരുമായി വളരെ അടുത്ത ബന്ധമാണ് സൂരജിനുളളത്. സോഷ്യ മീഡിയയിലൂടെ വിശേഷം ആരാഞ്ഞും വിശേഷം പങ്കുവെച്ചും നടന്‍ രംഗത്ത് എത്താറുണ്ട്. തന്റെ ലക്ഷ്യമായ സിനിമയിലേയ്ക്ക് നടന്ന് അടുക്കുകയാണ് സൂരജിപ്പോള്‍.

  Also Read: വസ്ത്രത്തിന്റെ കാര്യത്തില്‍ മുസ്തഫ ഇടപെടും,വഴക്ക് പറയാറുണ്ട്, വെളിപ്പെടുത്തി പ്രിയാമണി

  തന്റെ വിശേഷങ്ങള്‍ പങ്കുവെയ്ക്കാറുണ്ടെങ്കിലും കുടുംബത്തെ കുറിച്ച് അധികം സാസാരിക്കാറില്ല. ഇപ്പോഴിത അമ്മയെ കുറിച്ച് വാചാലനാവുകയാണ് സൂരജ് സണ്‍. ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവെച്ച് കൊണ്ടാണ് അമ്മയെ കുറിച്ച് എഴുതിയത്.

  നടന്റെ വാക്കുകള്‍ ഇങ്ങനെ...' മനസ്സ് അസ്വസ്ഥമാകുമ്പോള്‍ നമ്മള്‍ എല്ലാവരും പറയുന്നത് ഒരു യാത്ര പോകാം എന്ന് അല്ലേ, നിങ്ങളില്‍ പലരും എന്റെ കാര്യത്തിലും അങ്ങനെ ആയിരിക്കും എന്നാവും വിചാരിച്ചത്. എങ്കില്‍ അല്ല ആവശ്യങ്ങള്‍ക്ക് പോകുന്ന യാത്രകളെ എന്റെ വിനോദമായി ഞാന്‍ നിങ്ങളുടെ മുന്നില്‍ കാണിക്കാറുണ്ട്. എന്റെ യഥാര്‍ത്ഥ വിനോദം ഇപ്പോള്‍ ഈ വീഡിയോയില്‍ കാണുന്നത് തന്നെയാണ്'.

  'നമ്മുടെ യാത്ര ലക്ഷ്യത്തിലെത്താന്‍ നിമിഷങ്ങള്‍ മാത്രമേ ഉള്ളൂ എന്നതിന്റെ തെളിവ് നമുക്ക് ചുറ്റും ശത്രുക്കള്‍ വരുമ്പോഴാണ്. നമ്മള്‍ എന്താണ് എന്ന് മുഴുവനായി മനസ്സിലാക്കാന്‍ ആര്‍ക്കും നമ്മളിടം കൊടുക്കരുത്. ഇടം കൊടുത്താല്‍ മാത്രമേ നമ്മളെ വിഷമിപ്പിക്കാന്‍ അവര്‍ക്ക് സാധിക്കു. പത്തുമാസം വയറ്റില്‍ എനിക്കൊരു ആപത്തും വരാതെ സൂക്ഷിച്ച എന്റെ അമ്മ തന്നെ എന്റെ അടുത്തുള്ളപ്പോള്‍. ശത്രുക്കളുടെ ആയുധത്തിന് വീണ്ടും മൂര്‍ച്ച കൂട്ടേണ്ടിവരും. ഞാന്‍ എന്റെ അമ്മയുടെ ചിറകിനുള്ളില്‍ ഭദ്രമാണ്', സൂരജ് കുറിച്ചു

  പണ്ട് ഇതുപോലെ ഒരു മഴക്കാലത്ത് വീടിന്റെ മുകള്‍ വശത്തുള്ള ഓലയും ഓടും ഒക്കെ ഇളകി വീഴും. മഴവെള്ളം കഴിക്കുന്ന ഭക്ഷണത്തിലും കിടക്കുന്ന കിടക്കയിലും വീഴും. ഓട് വീഴുന്ന നിമിഷം ഇടിയുടെയും കാറ്റിന്റെയും ശബ്ദം കേട്ട് പേടിച്ച് ഞാനും എന്റെ അമ്മയും മഴ തീരുന്ന വരെ കെട്ടിപ്പിടിച്ചുകൊണ്ട് ഡോര്‍കട്ടളയുടെ അവിടെ നില്‍ക്കും. ഒന്നും അങ്ങനെ പെട്ടെന്ന് മറക്കാന്‍ പറ്റില്ലല്ലോ'; സൂരജ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

  എല്ലാത്തവണത്തോയും പോലെ നടന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയി വൈറല്‍ ആയിട്ടുണ്ട്. ഹൃദയസ്പര്‍ശിയായ കമന്റുകളാണ് പോസ്റ്റിന് ലഭിക്കുന്നത്. ഈ പ്രപഞ്ചത്തില്‍ അമ്മയെക്കാള്‍ പോരാളി ആരുമില്ലെന്നാണ് ആരാധകര്‍ പറയുന്നത്.

  Dr. Robin About Jasmine | ജീവനെപ്പോലെ സ്നേഹിച്ച ആ ചെടിച്ചട്ടി പൊട്ടിയപ്പോൾ | *Interview | FilmiBeat

  സൂരജ് പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രമായ ആറാട്ട് മുണ്ടന്‍ അണിയറില്‍ ഒരുങ്ങുകയാണ്. ബിഗ് ബോസ് സീസണ്‍ 4 താരം ലക്ഷ്മിപ്രിയയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. സിനിമയ്ക്ക് വേണ്ടിയുള്ള മേക്കോവര്‍ ലുക്ക് നടന്‍ കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു.

  Read more about: sooraj
  English summary
  Padatha Painkili Actor Sooraj Sun Pens About His Mother Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X