കുട്ടികളെ ശ്രദ്ധിക്കാൻ പറ്റുന്നില്ലെങ്കിൽ പിന്നെ എന്തിന്, വിമർശനവുമായി പാടാത്ത പൈങ്കിളിയിലെ ദേവ

ചുരുങ്ങിയ കാലം കൊണ്ട് മനിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് സൂരജ്. സ്വന്തം പേരിനെക്കാളും പ്രേക്ഷകരുടെ ഇടയിൽ താരം അറിയപ്പെടുന്നത് കൺമണിയുടെ ദേവയായിട്ടാണ്. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന പാടാത്ത പൈങ്കിളി എന്ന പരമ്പരയിലൂടെ മിനിസ്ക്രീനിൽ എത്തിയ താരം വളരെ ചെറിയ സമയം കൊണ്ട് തന്നെ കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറുകയായിരുന്നു. മികച്ച അഭിപ്രായമാണ് ദേവയ്ക്ക് ലഭിക്കുന്നത്.

sooraj sun

മിനി സ്ക്രീനിൽ എത്തുന്നതിന് മുൻപ് തന്നെസൂരജ് സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. അതുകൊണ്ട് തന്നെ യൂത്തിനിടയിലും നടന് കൈനിറയെ ആരാധകരുണ്ട്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സൂരജിന്റെ പുതിയ വീഡിയോയാണ്. കുട്ടികളെ ശ്രദ്ധിക്കാൻ പറ്റുന്നില്ലെങ്കിൽ പിന്നെ എന്തിന് എന്ന് കുറിച്ചു കൊണ്ടാണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

കാറില്‍ എസി ഇട്ടുകൊടുത്ത് കുട്ടിയെ തനിച്ചാക്കി മാതാപിതാക്കള്‍ ഏങ്ങോട്ടോ പോയെന്നും, കുട്ടികളെ നോക്കാന്‍ വയ്യെങ്കില്‍ ആ പ്രോസസ്സിനു പോകാതിരിക്കുന്നതാണ് നല്ലതെന്നും സൂരജ് പറയുന്നു. ഒരു ഷോര്‍ട് സര്‍ക്ക്യൂട് വല്ലതും സംഭവിച്ചാല്‍ വിഷമുള്ള വാതകം വന്നേക്കാം, അല്ലെങ്കില്‍ കുട്ടിയുടെ കാലോ കൈയോ കാറിന്റെ ഗിയറില്‍ തട്ടി അപകടം സംഭവിയ്ക്കാം, കുട്ടിയെ തട്ടിക്കൊണ്ട് പോയെന്നും വരാം.

ഒരു ബോധവുമില്ലാതെയാണ് കുട്ടിയെ കാറില്‍ തനിച്ചാക്കി മാതാപിതാക്കള്‍ എവിടെയോ പോയിരിയ്ക്കുന്നത്. കുട്ടി ഇനി മിസ്സിംഗ് ആയാല്‍ മാതാപിതാക്കള്‍ കുറെ ദിവസം സോഷ്യല്‍ മീഡിയയിലൂടെ കരയും, പിന്നെ പോലീസില്‍ അറിയിക്കും. കുട്ടികളെ നോക്കാന്‍ കഴിയില്ലെങ്കില്‍ ആ പ്രോസസ്സിന് പോകാതിരിക്കുക. എന്റെ അച്ഛനും അമ്മയും എന്നെ നോക്കിയത് കൊണ്ടാണ് എനിയ്ക്കു നിങ്ങളോടു ഇങ്ങനെ പറയുവാന്‍ സാധിയ്ക്കുന്നത്. കുട്ടികളുടെ ജീവന്‍ വെച്ച്‌ കളിക്കാതിരിയ്ക്കുക, ഇത്തരം സംഭവങ്ങള്‍ക്കെതിരെ കേസെടുക്കുകയാണ് വേണ്ടത്' സൂരജ് വീഡിയോയിൽ പറയുന്നു. നടന്റെ പോസ്റ്റും വീഡിയോയും പ്രേക്ഷകരുടെ ഇടയിൽ വൈറലായിട്ടുണ്ട്.

മികച്ച പ്രേക്ഷക സ്വീകാര്യത നേടി പാടാത്ത പൈങ്കിളി മിനിസ്ക്രീനിൽ ജൈത്രയാത്ര തുടരുകയാണ്. കൺമണിയുടേയും ദേവയുടേയും കുടുംബജീവിത്തിലുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളിലൂടെയാണ് പാടാത്ത പൈങ്കിളി സ‍ഞ്ചരിക്കുന്നത്. പരസ്പരത്തിന് ശേഷം സുധീഷ് ശങ്കർ സംവിധാനം ചെയ്യുന്ന പാടത്തെ പൈങ്കിളിയിൽ സൂരജിനോടൊപ്പം മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളും അണിനിരക്കുന്നുണ്ട്. തിങ്കൾ മുതൽ ശനി വരെ രാത്രി 8.30 ന് ആണ് പാടാത്ത പൈങ്കിളി സംപ്രേക്ഷണം ചെയ്യുന്നത്.

സൂരജ് വീഡിയോ

Read more about: tv serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X