പാടാത്ത പൈങ്കിളി ബോർ ആണ്, നിർത്തിക്കോ, അല്ലെങ്കിൽ സൂരജിനെ കൊണ്ട് വരണം, ഉഗ്രൻ മറുപടിയുമായി ലക്കി
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് പാടാത്ത പൈങ്കിളി. 2020 സെപ്റ്റംബർ 7 ന് ആരംഭിച്ച പരമ്പര സംഭവബഹുലമായി മുന്നോട്ട് പോകുകയാണ്. ദേവ , കൺമണി എന്നിവരുടെ ജീവിതത്തിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. കൺമണിയായി മനീഷയും തുടക്കത്തിൽ ദേവയായി എത്തിയത് സൂരജ് സണ്ണും ആയിരുന്നു. എന്നാൽ ആരോഗ്യ പ്രശ്നത്തെ തുടർന്ന് സൂരജ് അടുത്തയിടെ സീരിയിലിൽ നിന്ന് പിൻമാറിയിരുന്നു. സൂരജിന് പകരം ലക്ജിത്ത് സൈനിയാണ് ദേവയായി എത്തിയിരിക്കുന്നത്.
മാസ് എൻട്രിയിലൂടെയായിരുന്നു ലക്കിയെ സീരിയലിൽ അവതരിപ്പിച്ചത്. നടൻ ദേവയായി മികച്ച പ്രകടനം കാഴ്ച വയ്ക്കുമ്പോഴും ചെറിയ വിമർശനങ്ങൾ ഉയരുകയാണ്. സൂരജിനെ അല്ലാതെ മറ്റൊരാളെ ദേവയായി അംഗീകരിക്കാൻ കഴിയില്ലെന്നാണ് ഇവർ പറയുന്നത്. സൂരജ് മാറിയതിന് ശേഷം റേറ്റിംഗിൽ വൻ ഇടിവാണ് പരമ്പരയ്ക്ക് ഉണ്ടായിരിക്കുന്നത്.

സോഷ്യൽ മീഡിയയിൽ സജീവമാണ് ലക്കി. തന്റെ സീരിയൽ വിശേഷങ്ങൾ പങ്കുവെച്ച് കൊണ്ട് താരം രംഗത്തെത്താറുണ്ട്. കൂടാതെ പ്രേക്ഷകരുടെ ചോദ്യങ്ങൾക്ക് ഉത്തരവും നൽകാറുണ്ട്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ലക്കിയുടെ ഇൻസ്റ്റഗ്രാം ക്യു എ. തന്റെ ആരാധകർക്കും വിമർശകർക്കുമെല്ലാം താരം കൃത്യമായ ഉത്തരം നൽകിയിട്ടുണ്ട്. പാടാത്ത പൈങ്കിളിയിലൂടെയാണ് മിനിസ്ക്രീനിൽ എത്തുന്നത്,

തുടക്കത്തിൽ ലഭിച്ചതിനെക്കാളും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് നടന് ഇപ്പോൾ ലഭിക്കുന്നത്. പലരും ഇത് തുറന്ന് പറഞ്ഞിട്ടുമുണ്ട്. ആദ്യം സീരിയൽ കാണാറില്ലായിരുന്നുവെന്നും എന്നാൽ ഇപ്പോൾ പാടാത്ത പൈങ്കിളി സ്ഥിരമായി കാണാറുണ്ടെന്നുമാണ് ആരാധകർ പറയുന്നത്. കൂടാതെ ലക്കിയുടെ അഭിനയം മികച്ചതാണെന്നും പ്രേക്ഷകർ പറയുന്നുണ്ട്. കൂടാതെ നെഗറ്റീവ് കമന്റുകൾ ശ്രദ്ധിക്കേണ്ടെന്നും ആരാധകർ നടനോട് പറയുന്നുണ്ട്. തന്നെ സ്നേഹിക്കുന്ന ആരാധകരോട് നന്ദിയും തുടർന്നും പിന്തുണക്കണമെന്നും താരം അഭ്യർഥിക്കുന്നുണ്ട്.

പോസിറ്റീവ് ചോദ്യങ്ങൾ മാത്രമല്ല വിമർശനങ്ങളും ഉയരുന്നുണ്ട്. പാടാത്ത പൈങ്കിളി ഫുൾ ബോർ ആണെന്നും പരമ്പര നിർത്തിക്കോ എന്നുമായിരുന്നു ഒരു പ്രേക്ഷകന്റെ കമന്റ്. അത് നിങ്ങൾക്കാണ്. അത് എല്ലാവരേയും വിളിച്ച പറയേണ്ട. തന്നെ ആരും ഫോഴ്സ് ചെയ്യുന്നില്ല. കാണണോ, കാണാം കാണണ്ടേ വേണ്ട അത്രയുള്ളൂ എന്നായിരുന്നു ലക്കിയുടെ മറുപടി. കൂടാതെ ശിവാഞ്ജലിയുടെ പേരിലുള്ള ഫാൻസ് പേജിൽ നിന്നു വന്ന നെഗറ്റീവ് കമന്റും നടൻ പങ്കുവെച്ചിട്ടുണ്ട്. കൺമണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മനീഷയേയും ലക്കിയേയും വിമർശിക്കുന്ന തരത്തിലുള്ളതായിരുന്നു കമന്റ്. ഇതിനും അതേ നാണയത്തിൽ തന്നെ നടൻ മറുപടി നൽകിയിട്ടുണ്ട്. സൂരജിനെ തിരികെ കൊണ്ട് വരണമെന്നായിരുന്നു ആവശ്യം.
Recommended Video

കൺമണിയെ കുറിച്ചും അനുവിനെ കുറിച്ചുമൊക്ക ലക്കിയോട് പ്രേക്ഷകർ ചോദിച്ചിട്ടുണ്ട്. അനുവിനോടാണോ മനീഷയോടാണോ കൂടുതൽ കമ്പനി എന്നായിരുന്നു പ്രേക്ഷകർക്ക് അറിയേണ്ടത്. രണ്ട് പേരും ഒരുപോലെയാണെന്നും നല്ല സുഹൃത്തുക്കളാണെന്നും ലക്കി കുറിച്ചു. കൂടാതെ ഏഷ്യനെറ്റിലെ സീരിയൽ ഏറ്റവും ഏറ്റവും ഇഷ്ടപ്പെട്ട ജോഡി കൺമണിയും ദേവയുമാണെന്നും ആരാധകിയുടെ ചോദ്യത്തിന് ഉത്തരമായി നടൻ പറയുന്നുണ്ട്. നിലവിൽ സീരിയൽ ആറാം സ്ഥാനത്താണ് റോറ്റിംഗിലുള്ളത്. ഒന്നാം സ്ഥാനത്ത് നിന്ന് താഴേയ്ക്ക് വന്നതിനെ കുറിച്ചുള്ള ചോദ്യത്തിനും ലക്കി ഉത്തരം നൽകിയിട്ടുണ്ട്. ഒരു കയറ്റം ഉണ്ടായാൽ ഒരു ഇറക്കവും ഉണ്ടാകും. അത് ഇല്ലെങ്കിൽ എന്താ ഒരു രസം ജീവിതത്തിൽ സുഹൃത്തേ... എന്നായിരുന്നു ലക്കിയുടെ മറുപടി.


Click it and Unblock the Notifications