കണ്‍മണിയെ അപമാനിച്ചവനെ കൈയ്യേറ്റം ചെയ്ത ദേവ, പാടാത്ത പൈങ്കിളിയിലെ ഫൈറ്റ് ചിത്രീകരിച്ചത് ഇങ്ങനെ
സീരിയല്‍ പ്രേമികളുടെ പ്രിയ പരമ്പരകളിലൊന്നായി മാറിയിരിക്കുകയാണ് പാടാത്ത പൈങ്കിളി. അടുത്തിടെയായിരുന്നു ഈ സീരിയല്‍ സംപ്രേഷണം ചെയ്തുതുടങ്ങിയത്. ദിനേശ് പണിക്കര്‍, ഫസല്‍ റാസി, നവീന്‍ അറക്കല്‍, മനീഷ,അര്‍ച്ചന സുശീലന്‍ തുടങ്ങി വന്‍താരനിരയാണ് പരമ്പരയ്ക്കായി അണിനിരന്നിട്ടുള്ളത്. കണ്‍മണിയുടെ ജീവിതത്തിലെ അപ്രതീക്ഷിത സംഭവങ്ങളിലൂടെയായി മുന്നേറുകയാണ് പരമ്പര. നായകനായ ദേവയെ അവതരിപ്പിക്കുന്നത് സൂരജാണ്.
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് സൂരജ്. യൂട്യൂബിലൂടെയും ഫേസ്ബുക്കിലൂടെയുമായാണ് താരം വിശേഷങ്ങള്‍ പങ്കുവെക്കാറുള്ളത്. കണ്‍മണിയെ അപ്രതീക്ഷിതമായി ജീവിതസഖിയാക്കുകയായിരുന്നു ദേവ. അച്ഛന്‍ അങ്ങനെയൊരു കാര്യം ആവശ്യപ്പെട്ടപ്പോള്‍ അത് അനുസരിക്കുകയായിരുന്നു ദേവ. കണ്‍മണിയുടെ ജീവിതത്തിലെ സുപ്രധാന സംഭവത്തെക്കുറിച്ചുള്ള തുറന്നുപറച്ചിലുമായി പുതിയ അതിഥി എത്തിയതോടെ എല്ലാവരും ആശങ്കയിലാണ്. കണ്‍മണിയെ ഉപദ്രവിക്കാനെത്തിയ ആളെ ദേവ കൈകാര്യം ചെയ്തിരുന്നു. പാടാത്ത പൈങ്കിളിയിലെ ഫൈറ്റ് രംഗം ചിത്രീകരിച്ചതിനെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് ദേവ ഇപ്പോള്‍.

ദേവയും കണ്‍മണിയും
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളിലൊന്നായി മാറിയിരിക്കുകയാണ് ദേവയും കണ്‍മണിയും. മധുരിമയെ വിവാഹം ചെയ്യാനായുള്ള തീരുമാനത്തിലായിരുന്നു ദേവ. എന്നാല്‍ അപ്രതീക്ഷിതമായി കണ്‍മണി ദേവയുടെ ഭാര്യയായി മാറുകയായിരുന്നു. തുടക്കത്തിലെ പൊരുത്തക്കേടുകള്‍ മാറ്റിവെച്ച് സ്‌നേഹമുള്ള ഭാര്യയും ഭര്‍ത്താവുമായി മാറിയിരിക്കുകയാണ് ഇരുവരും. ഇവരുടെ റൊമാന്റിക് രംഗങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. മനീഷയും സൂരജുമാണ് ദേവയേയും കണ്‍മണിയേയും അവതരിപ്പിക്കുന്നത്.

വീട്ടിലേക്കെത്തിയ അതിഥി
കണ്‍മണിയുടെ പിതാവുമായി തനിക്ക് കടപ്പാടുണ്ടെന്നും പ്രിയപ്പട്ട രാമയ്യന്റെ മകളാണ് കണ്‍മണിയെന്നുമായിരുന്നു ദേവയുടെ അച്ഛന്‍ പറഞ്ഞത്. സ്വന്തം മകളായാണ് അച്ഛനും അമ്മയും കണ്‍മണിയെ കാണുന്നത്. ദേവയും ഇളയ സഹോദരിയും കണ്‍മണിയുമായി സൗഹൃദത്തിലായിരുന്നു. മറ്റുള്ളവരെല്ലാം കണ്‍മണിയെ കണക്കറ്റ് ഉപദ്രവിക്കാറുണ്ട്. പാമ്പ് കടിയേറ്റുവെന്ന് പറഞ്ഞായിരുന്നു കഴിഞ്ഞ ദിവസം ഒരാളെത്തിയത്. കണ്‍മണിയുടെ കാമുകനാണ് താനെന്നായിരുന്നു വന്നയാള്‍ പറഞ്ഞത്.

ചേച്ചിയുടെ പണി
നേരത്തെയും താന്‍ ഇവിടെ വന്നിട്ടുണ്ടെന്നും കണ്‍മണിയെ കാണാറുണ്ടെന്നും വന്നയാള്‍ പറഞ്ഞതോടെ എല്ലാവരും അത് വിശ്വസിക്കുകയായിരുന്നു. വന്നയാളെ തനിക്ക് അറിയില്ലെന്ന് കണ്‍മണി പറഞ്ഞിരുന്നു. ഇത് കേട്ടപ്പോള്‍ ദേവയും അത് ശരിവെച്ചിരുന്നു. ദേവയുടെ സഹോദരിയുടെ കാമുകന്‍ അയച്ചതാണ് തന്നെ, ഇവിടെ വന്നാല്‍ മതിയെന്നും കാര്യങ്ങളെല്ലാം ചേച്ചി നോക്കിക്കോളുമെന്ന് പറഞ്ഞിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. വന്നയാളെ കണക്കിട്ട് ഉപദ്രവിച്ചിരുന്നു ദേവ.
Recommended Video

ദേവ തിളങ്ങിയ ഫൈറ്റ്
ഭാര്യയെക്കുറിച്ച് ഇത്തരത്തിലുള്ള കാര്യം കേട്ടാല്‍ ഏതൊരു ഭര്‍ത്താവും ചെയ്യുന്നതേ താനും ചെയ്തുള്ളൂവെന്നും ദേവ പറഞ്ഞിരുന്നു. ദേവ തിളങ്ങിയ ഫൈറ്റ് കൂടിയായിരുന്നു ഇത്. ഈ ഫൈറ്റ് ചിത്രീകരിച്ചതിന്റെ വീഡിയോയായിരുന്നു സൂരജ് പോസ്റ്റ് ചെയ്തത്. ഇത്രയും ബുദ്ധിമുട്ടായിരന്നോ ചിത്രീകരണമെന്നായിരുന്നു എല്ലാവരും ചോദിച്ചത്. സ്‌ക്രീനില്‍ കാണാന്‍ എളുപ്പമായിരുന്നുവെന്നും ആരാധകര്‍ പറഞ്ഞിരുന്നു. ദേവയുടെ ഫൈറ്റിന് ഗംഭീര കൈയ്യടിയായിരുന്നു ലഭിച്ചത്.


Click it and Unblock the Notifications