For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂക്കയോട് അസൂയ ഉള്ള ഒരാളാണ് ഞാൻ, കാരണം.. സൂരജിന്റെ കമന്റ് ചർച്ചയാകുന്നു

  |

  മനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് സൂരജ് സൺ. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന പാടാത്ത പൈങ്കിളി എന്ന പരമ്പരയിലൂടെയാണ് താരം പ്രേക്ഷകരുടെ പ്രിയങ്കരനാവുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ സൂരജിന്റെ ആദ്യത്തെ സീരിയൽ ആയിരുന്നു പാടാത്ത പൈങ്കിളി. ദേവ എന്ന ഒറ്റ കഥാപാത്രം കൊണ്ട് തന്നെ സൂരജ് പ്രേക്ഷകരുടെ പ്രിയപ്പെട്ടവനാവുകയായിരുന്നു.

  മികച്ച പ്രേക്ഷക സ്വീകാര്യത നേടി പരമ്പര മുന്നോട്ട് പോകുമ്പോഴായിരുന്നു നടൻ സീരിയലിൽ നിന്ന് മാറുന്നത്. ആരോഗ്യ പ്രശ്നം കൊണ്ടാണ് മാറിയതെന്നാണ് സൂരജും പാടാത്ത പൈങ്കിളി ടീമും പറഞ്ഞത്. എന്നാൽ ഇത് വിശ്വസിക്കാൻ പ്രേക്ഷകർക്ക് പൂർണ്ണമായും കഴിഞ്ഞിട്ടില്ല. ദേവയായി പുതിയ താരം വന്നിട്ടും പ്രേക്ഷകർക്ക് അംഗീകരിക്കാൻ ഇത് കഴിഞ്ഞിട്ടില്ല. സൂരജ് പോയതോടെ ടോപ്പ് ഫൈവ് ലിസ്റ്റിൽ നിന്ന് പാടാത്ത പൈങ്കിളി താഴെ പോയിട്ടുണ്ട്.

  sooraj sun

  ഡാൻസിന്റെ പേരിൽ മമ്മൂക്കയെ ട്രോളിയവരോട് സാജിദ്; അത് കാലിന്റെ കുഴപ്പം കൊണ്ടല്ലെന്ന് വിമർശകര്‍

  സീരിയലിൽ നിന്ന് പിൻമാറിയെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ് സൂരജ്. തന്റെ വിശേഷങ്ങളും മോട്ടിവേഷൻ വീഡിയോകളുമെല്ലാം നടൻ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സൂരജിന്റെ ഒരു കമന്റാണ്. മെഗാസ്റ്റാറിന്റെ പുതിയ ചിത്രത്തിനാണ് താരം കമന്റ് ചെയ്തിരിക്കുന്നത്. ചിത്രത്തിനോടൊപ്പം തന്നെ സൂരജിന്റെ വാക്കുകളും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

  ലാലേട്ടന് പനിയും ശരീര വേദനയുമായിരുന്നു, എന്നിട്ടും നൃത്തം ചെയ്തു, ഹിറ്റ് ഗാനത്തെ കുറിച്ച് പ്രസന്ന മാസ്റ്റർ

  കഴിഞ്ഞ ദിവസം മമ്മൂട്ടി പങ്കുവെച്ച ചിത്രത്തിൽ ഒരേ ഒരു രാജാവ് എന്ന് നടൻ കമന്റ് ചെയ്തിരുന്നു. മെഗാസ്റ്റാറിന്റെ ലുക്കിനെ പ്രശംസിച്ചായിരുന്നു നടൻ ഇത്തരത്തിൽ കമന്റ് ചെയ്തത്. നടന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയായിരുന്നു. അത്രക്കും വേണ്ടായിരുന്നു, ലൂസിഫറിലെ ഡയലോഗ്,കുറച്ചു കൂടി പോയോ എന്നൊരു ഡൗട്ട് ഇല്ലാതില്ല എന്നിങ്ങനെയുള്ള കമന്റുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. പ്രേക്ഷകരുടെ ഇടയിൽ കമന്റ് ചർച്ചയായപ്പോൾ വിശദീകരണവുമായി നടൻ വീണ്ടും രംഗത്ത് എത്തുകയായിരുന്നു.

  ബിഗ് ബോസ് താരങ്ങൾക്കൊപ്പം മണിക്കുട്ടൻ, ഇനിയും കൂടെയുണ്ടാകുമെന്ന് ആരാധകർ, നടന്റെ വാക്കുകൾ വൈറലാകുന്നു

  മമ്മൂട്ടിയുടെ കഠിനാധ്വാനത്തെ കുറിച്ചായിരുന്നു. സ്വന്തം ശരീരത്തിന് സൗന്ദര്യം വർധിപ്പിക്കാൻ ഇഷ്ടമുള്ള ഭക്ഷണത്തെ മാറ്റിവയ്ക്കാൻ തയ്യാറാവാത്ത വരാണ് നമ്മളിൽ പലരും അതുപോലെ ജിമ്മിൽ പോയി മൊബൈൽ കുറച്ച് സെൽഫി എടുത്ത് അതോടെ ജിമ്മിലെ ക്ലാസ് അവസാനിപ്പിക്കുന്ന വരാണ് നമ്മളിൽ പലരും... അതൊക്കെ വെച്ച് നോക്കുമ്പോൾ മമ്മൂക്കയെ കാണുന്ന ചെറുപ്പക്കാർ പോലും ഉള്ളിൽ അസൂയ കൊണ്ടാണ് നോക്കുന്നത്... അങ്ങനെ അസൂയ ഉള്ള ഒരാളാണ് ഞാൻ... ആ രാജകീയമായ വരവാണ് എന്റെ ക്യാപ്ഷൻ.... അതെ ഒരേ ഒരു രാജാവ്...(ലാലേട്ടാ love u).. എന്ന് നടൻ കുറിച്ചു.

  ശസ്ത്രക്രിയ ചെയ്താൽ കാലിന്റെ നീളം ഇനിയും കുറയും വേദന സഹിക്കുകയാണെന്ന് മമ്മൂട്ടി

  ആ മമ്മൂട്ടി ചിത്രത്തിന് വേണ്ടി കറൻസി ഉണ്ടാക്കിയത് ഇങ്ങനെ, ഒരു നോട്ട് പുറത്ത് പോയാൽ പ്രശ്നമാകും...

  സൂരജിന്റെ ഈ കമന്റും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ഇതിനും മറുപടിയുമായി പ്രേക്ഷകർ രംഗത്ത് എത്തിയിട്ടുണ്ട്.തു കൊള്ളാലോ....ഈ പ്രായത്തിലും സൗന്ദര്യം കാത്തുസൂക്ഷിക്കുന്നത് കാണുമ്പോൾ ആർക്കായാലും അസൂയയോടെ മാത്രമേ കാണാൻ സാധിക്കൂ.. അതുപോലെ, പുതുതലമുറയിലെ ഞങളുടെ സ്വന്തം രാജാവ് അത് സൂരജ് ഏട്ടൻ ആണ് .ലാലേട്ടനെയും മമ്മൂക്ക യെയും മാറ്റി നിർത്താതെ ഒരുപോലെ ഒരുപോലെ അംഗീകരിക്കാനുള്ള ഈ മനസ്സിനെയാണ് ഞങ്ങൾ ഇഷ്ടപ്പെടുന്നത്. എന്നാണ് ഒരു ആരാധിക പറയുന്നത്. നിരവധി പേർ കമന്റുമായി എത്തിയിട്ടുണ്ട്.

  Read more about: mammootty
  English summary
  Padatha Painkili Fame Sooraj sun About Mammootty's New look, comment Went Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X