For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ചിരിച്ച് കാണിച്ചാലും ഉള്ളിന്റെയുള്ളില്‍ വിഷമം തന്നെയാണ്, നഷ്ടപ്പെട്ട അവസരത്തെ കുറിച്ച് സൂരജ്

  |

  പാടാത്ത പൈങ്കിളി എന്ന ഒറ്റ പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് സൂരജ് സൺ. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. മോട്ടിവേഷൻ വീഡിയോകളിലൂടെ സമൂഹമാധ്യമങ്ങളിൽ തിളങ്ങി നിൽക്കുമ്പോഴാണ് സീരിയലിൽ എത്തുന്നത്. ഒറ്റ പരമ്പരയിലൂടെ കുടുംബപ്രേക്ഷകരേയും പ്രിയപ്പെട്ടവനാവുകയായിരുന്നു. പുതുമുഖ താരം മനീഷയായിരുന്നു സുരജിന്റെ നായികയായി എത്തിയത്. ചെറിയ സമയം കൊണ്ട് തന്നെ ഇവരുടെ കോമ്പോ പ്രേക്ഷക ഹൃദയം കീഴടക്കുകയായിരുന്നു.

  അനിഘ ഇത്രയും വളർന്നോ, ബാലതാരത്തിൻ്റെ കിടിലൻ ഫോട്ടോഷൂട്ട്

  നല്ല ഓർമ കുറവ് ഉണ്ട്, കൂനും വന്നിട്ടുണ്ട്, നടൻ ടിപി മാധവനെ കണ്ടതിനെ കുറിച്ച് ശാന്തിവിള ദിനേശ്

  ദേവയുടേയും കൺമണിയുടേയും ജീവിതത്തിലൂടെയാണ് പാടാത്ത പൈങ്കിളി സഞ്ചരിക്കുന്നത്. സംഭവ ബഹുലമായി സീരിയൽ മുന്നോട്ട് പോകവെയാണ് സീരിയലിൽ നിന്ന് സൂരജ് പിൻമാറുന്നത്. ആരോഗ്യപ്രശ്നങ്ങളെ തുടർന്നാണ് നടൻ സീരിയൽ വിട്ടത്. എന്നാൽ ഇത് അംഗീകരിക്കാൻ പ്രേക്ഷകർക്ക് കഴിഞ്ഞിരുന്നില്ല. നടനെ തിരികെ കൊണ്ട് വരണമെന്ന് ആവശ്യപ്പെട്ട് പ്രേക്ഷകർ രംഗത്ത് എത്തുകയായിരുന്നു. ആരാധകരുടെ ആവശ്യം കനക്കുമ്പോഴാണ് സൂരജിന് പകരക്കാരനായി പുതുമുഖ താരം ലക്കി ദേവയായി എത്തുന്നത്. ഇത് അംഗീകരിക്കാൻ ഇനിയും ആരാധകർക്ക് കഴിഞ്ഞിട്ടില്ല.

  ചർച്ച ചെയ്ത വിഷയത്തെപ്പറ്റി സംസാരിക്കാൻ ആരും തയ്യാറയിരുന്നില്ല, അന്ന് സംഭവിച്ചതിനെ കുറിച്ച് സാബു മോൻ

  Bigg Boss Malayalam 3: Kidilam Firoz opens up about Suryas crush on Manikuttan

  സീരിയലിൽ നിന്ന് മാറിയെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ് സൂരജ്. തന്റെ വിശേഷങ്ങളും മോട്ടിവേഷൻ വീഡിയോകളുമായി നടൻ രംഗത്ത് എത്താറുണ്ട്. ഇപ്പോഴിത പ്രേക്ഷകരുടെ ഇടയിൽ വൈറലാകുന്നത് സൂരജിന്റെ പുതിയ വീഡിയോയാണ്. ഏറ്റവും ഇഷ്ടപ്പെട്ട ജോലിയിൽ നിന്ന് ഇടവേള എടുക്കേണ്ടി വന്നതിനെ കുറിച്ചാണ് പറയുന്നത്. ഹൃദയത്തിന്റെ ചില്ലുവാതില്‍ പൊളിഞ്ഞുവെന്ന ക്യാപ്ഷനോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തത്

  സീരിയലിൽ സജീവമായിരുന്ന സമയത്ത് ഒട്ടും പ്രതീക്ഷിക്കാതെയായിരുന്നു ഇടവേള എടുത്തത്. മാറി നിൽക്കുക എന്നത് അത്ര സുഖകരമായ കാര്യമായിരുന്നില്ല.എത്ര ചിരിച്ച് കാണിച്ചാലും ഉള്ളിന്റെയുള്ളില്‍ വിഷമം തന്നെയാണ്. ആ സ്‌ക്രീനില്‍ നിന്നും പുറത്തിറങ്ങി പിന്നെ ആ സ്‌ക്രീന്‍ നോക്കുമ്പോള്‍ വിഷമം തന്നെയാണ്.

  ആരോഗ്യ പ്രശ്നങ്ങൾ മാറി തുടങ്ങിയിട്ടുണ്ട്. വീണ്ടും ഫീൽഡിലേയ്ക്ക് ഇറങ്ങാനുള്ള ശ്രമങ്ങൾ നടത്തി വരുന്നുണ്ട്. അതിനിടയിൽ ഉണ്ടായ ഒരു സംഭവമാണ് സൂരജ് പ്രേക്ഷകരോട് പങ്കുവെയ്ക്കുന്നത്. തിരിച്ച് വരുന്നതിന്റെ ഭാഗമായി ചിലരെ വിളിച്ചിരുന്നു. ആ സമയത്താണ് തിരിച്ചിങ്ങോട്ട് കോള്‍ വന്നത്. പരസ്യത്തിലേക്കുള്ള അവസരമായിരുന്നു അത്. അദ്ദേഹത്തെ കാണാനായി പോയപ്പോഴാണ് തടി കൂടുതലാണെന്ന് പറഞ്ഞ് ആ അവസരം നഷ്ടമായത്.

  വീട്ടില്‍ വിശ്രമത്തില്‍ കഴിയുന്ന സമയത്ത് നന്നായി ഭക്ഷണം കഴിക്കുമായിരുന്നു. ഓവറായുള്ള തടിയൊന്നുമില്ല. ഈ മുടിയും താടിയുമൊക്കെ കാണുമ്പോള്‍ വണ്ണം തോന്നിക്കും. അദ്ദേഹത്തിന്റെ വാക്കുകള്‍ കേട്ടതോടെയാണ് ഡയറ്റ് പ്ലാനിനെക്കുറിച്ച് തീരുമാനിച്ചത്. ഭക്ഷണ കാര്യങ്ങളില്‍ നിയന്ത്രണം വരുത്തി. ആ അവസരം ലഭിച്ചിരുന്നുവെങ്കില്‍ ഇപ്പോൾ കേരളത്തില്‍ പല സ്ഥലങ്ങളിലും എന്റെ വലിയ ഫ്‌ളക്‌സൊക്കെ വന്നേനെ. ഒരാള്‍ മാറ്റിനിര്‍ത്താന്‍ ശ്രമിച്ചാല്‍ ഇരട്ടിയായി തിരിച്ചുവരുന്ന പ്രകൃതമാണ് എന്റേത്. വീഴ്ചയിലും പരാജയത്തിലുമെല്ലാം സന്തോഷിക്കുന്നത് രണ്ടിനേയും ഒരേ ലെവലില്‍ കൊണ്ടുപോവുന്നതുകൊണ്ടാണ്. സിനിമ വിജയിച്ചാലും പരാജയമായാലും ഓവറായി സന്തോഷിക്കുകയോ ദു:ഖിക്കുകയോ ചെയ്യാറില്ല അജിത് സാര്‍. അങ്ങനെ ചിന്തിച്ച് ജീവിച്ചാല്‍ രക്ഷപ്പെടും. അല്ലെങ്കില്‍ ഒരുപാട് ചില്ലുപൊട്ടലുകള്‍ ഉണ്ടാവുമെന്ന് സൂരജ് വീഡിയോയിൽ പറയുന്നു.

  കൂടാതെ ആരാധകരുടെ സ്നേഹത്തിനും പിന്തുണയ്ക്കുമൊക്കെ താരം നന്ദി പറയുന്നുണ്ട്. നിങ്ങള്‍ ചെയ്യുന്നതെല്ലാം കാണുന്നുണ്ട്. കുറേ പ്ലാനിംഗിലാണ്, ചുമ്മാ ഇരുന്നിട്ട് കാര്യമില്ലല്ലോ, ഇപ്പോഴും ഞാന്‍ ഇങ്ങനെ ഇരിക്കുമ്പോഴും എന്നെ ഒരുപാട് സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇത് എല്ലാര്‍ക്കും ലഭിക്കുന്ന ഭാഗ്യമല്ല ഇത്. ഇങ്ങനെ വീട്ടില്‍ കുത്തിയിരുന്നാല്‍ എന്നെ എല്ലാവരും മറക്കേണ്ട സമയം കഴിഞ്ഞു. എന്നെ ആരും മറന്നിട്ടില്ലെന്നുള്ളതിന്റെ തെളിവ് എനിക്ക് ചുറ്റുമുണ്ടെന്നും വീഡിയോ അവസാനിപ്പിക്കും മുമ്പ് നടൻ പറയുന്നു.

  വീഡിയോ കാണാ

  Read more about: serial
  English summary
  Padatha Painkili Fame Sooraj Sun About the the missed opportunity
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X