For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ''റോഡ് നിറച്ചും ബസ്സ് ആണല്ലോ'', രസകരമായ ആ യാത്ര പങ്കുവെച്ച് സൂരജ്, ഇതിലും നല്ലൊരു കഥ സ്വപ്നങ്ങളിൽ മാത്രം

  |

  ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത പാടാത്ത പൈങ്കിളി എന്ന സീരിയലിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് സൂരജ് സൺ. സോഷ്യൽ മീഡിയയിൽ സജീവമായി നിൽക്കുമ്പോഴാണ് സൂരജ് മിനിസ്ക്രീനിലെത്തുന്നത്. സീരിയലിലെത്തി വളരെ ചെറിയ സമയം കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറുകയായിരുന്നുയ യൂത്തും കുടംബപ്രേക്ഷകരും ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് സൂരജ്. പാടാത്ത പൈങ്കിളിയിലെ കഥാപാത്രത്തിന്റെ പേരായ 'ദേവ' എന്നാണ് നടനെ ഇപ്പോഴും അറിയപ്പെടുന്നത്. മാസങ്ങൾക്ക് മുൻപ് താരം സീരിയലിൽ നിന്ന് പിൻമാറിയിരുന്നു. ഇത് ആരാധകരെ ഏറെ സങ്കടത്തിലാഴ്ത്തിയിരുന്നു.

  ഓൺസ്ക്രീൻ ഭർത്താവിന് ആശംസയുമായി ഗൗരി, വിഷ്ണുവിന്റേയും കാവ്യയുടേയും വിവാഹ ചിത്രങ്ങൾ വൈറൽ

  സീരിയലിൽ തിളങ്ങി നിൽക്കുമ്പോഴാണ് സൂരജ് പാടാത്ത പൈങ്കിളിയിൽ നിന്ന് മാറുന്നത്. ആരോഗ്യ പ്രശ്നങ്ങൾ കൊണ്ടാണ് സീരിയലിൽ നിന്ന് ബ്രേക്കെടുക്കുന്നതെന്ന് പറഞ്ഞ് കൊണ്ടാണ് സൂരജ് സീരിയലിൽ നിന്ന് മാറുന്നത്. അണിയറ പ്രവർത്തകരായിരുന്നു ഇതിനെ കുറിച്ച് ആദ്യം പറഞ്ഞത്. എന്നാൽ ഇത് അംഗീകരിക്കാൻ പ്രേക്ഷകർ തയ്യാറായിരുന്നില്ല. പ്രേക്ഷകരുടെ നിരന്തരമുള്ള ചോദ്യ കൂടിയപ്പോൾ സീരിയലിൽ നിന്ന് പിൻമാറാനുളള കാരണം വെളിപ്പെടുത്തി കൊണ്ട് സൂരജ് തന്നെ രംഗത്ത് എത്തുകയായിരുന്നു. ആരോഗ്യപ്രശ്നത്തെ തുടർന്നാണ് സീരിയലിൽ നിന്ന്ന മാറിയതെന്നാണ് നടനും പറഞ്ഞത്.എന്നാൽ ഇത് വിശ്വസിക്കാൻ പ്രേക്ഷകർ തയ്യാറായിട്ടില്ല.

  ഓൺസ്ക്രീൻ ഭർത്താവിന് ആശംസയുമായി ഗൗരി, വിഷ്ണുവിന്റേയും കാവ്യയുടേയും വിവാഹ ചിത്രങ്ങൾ വൈറൽ

  സൂരജ് സീരിയലിൽ നിന്ന് മാറിയതോടെ പുതുമുഖ താരം ലക്ജിത്ത് ദേവയായി എത്തുകയായിരുന്നു. എന്നാൽ സൂരജിനെ പേലെ പ്രേക്ഷക സ്വീകാര്യത നേടാൻ ലക്കിയ്ക്ക് കഴിഞ്ഞിരുന്നില്ല. നടൻ വന്നതിന് ശേഷവും സൂരജിനെ തിരികെ കൊണ്ട് വരണമെന്ന് ആവശ്യപ്പെട്ട് പ്രേക്ഷകർ രംഗത്ത് എത്തുകയായിരുന്നു. സൂരജ് പോയതോടെ റേറ്റിംഗിൽ ആദ്യത്തെ 5 സ്ഥാനങ്ങളിൽ നിന്ന് പാടാത്ത പൈങ്കിളി പുറത്ത് പോവുകയായിരുന്നു. സൂരജിനെ വീണ്ടും ദേവയായി കൊണ്ടു വരണമെന്നാണ് ഇപ്പോഴും പ്രേക്ഷകർ പറയുന്നത്,

  സീരിയലിൽ നിന്ന് മാറിയതോടെ സൂരജ് സോഷ്യൽ മീഡിയയിൽ കൂടുതൽ സജീവമാവുകയായിരുന്നു . പഴയത് പോലെ മോട്ടിവേഷൻ വീഡിയോയും തന്റെ പുതിയ വിശേഷങ്ങളും പങ്കുവെച്ച് രംഗത്ത് എത്താറുണ്ട്. ഇതെല്ലാം പ്രേക്ഷകരുടെ ഇടയിൽ വൈറലാണ്. ഇപ്പോൾ സമൂഹമാധ്യങ്ങളിൽ വൈറലാകുന്നത് സൂരജിന്റെ ഇൻസ്റ്റഗ്രാം പേസ്റ്റാണ്. ഏറെ നാളുകൾക്ക് ശേഷമുള്ള ബസ് യാത്രയെ കുറിച്ചാണ് നടൻ എഴുതിയിരിക്കുന്നത്. രസകരമായ സൂരജിന്റെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

  നടന്റെ വാക്കുകൾ ഇങ്ങനെ... ''ഹലോ, എല്ലാവർക്കും എന്റെ നമസ്കാരം.സിമ്പിളിസിറ്റി കാണിക്കാൻ ആണ് ഇ ഫോട്ടോ ഇവിടെ അപ്ലോഡ് ചെയ്തിരിക്കുന്നത് എന്ന് കുറച്ച് പേരെങ്കിലും വിചാരിക്കാം. എന്നാലല്ല ചില സാഹചര്യങ്ങൾ എന്നെ ഇവിടെ എത്തിച്ചു. ഓണം അല്ലേ പല സാധനങ്ങളും വാങ്ങണം എന്ന് അമ്മ പറഞ്ഞിട്ടും മടി പിടിച്ചിരുന്ന ഞാൻ രാവിലെ കാർ കൊണ്ട് ഇറങ്ങാം എന്ന് വിചാരിച്ചു. എന്തായാലും ഇന്നു രാവിലെ ആരെ കണികണ്ടത് എന്ന് അറിയില്ല എന്തായലും വണ്ടി ദാ ബ്രേക്ക്ഡൗൺ. എന്റെ മുന്നിൽ തെളിഞ്ഞത് 3 ഓപ്ഷൻ. ടാക്സി, ഓട്ടോ, ബസ് ഇതിൽ ഏതു തിരഞ്ഞ് എടുക്കണം എന്ന് തലപുകഞ്ഞ് ആലോചിച്ചു.
  ടാക്സി വിളിയടാ ടാക്സി എന്നു എന്റെ മനസ്സ് പറയുന്നുണ്ടായിരുന്നു.

  പക്ഷേ ടാക്സി ക്ക് 350 രൂപയും ഓട്ടോയ്ക്ക് 200 രൂപയും. എന്നും കാറിൽ അല്ലേ യാത്ര... എന്നാ പിന്നെ വഴിയിൽ കൂടെ ആടി പാടി ചീറി പോകുന്ന നമ്മുടെ പ്രിയങ്കരനായ ബസ്സിൽ ആയാലോ. 25 രൂപയ്ക്ക് കാര്യം നടക്കും. ബസ്സിൽ മാത്രം കിട്ടുന്ന സന്തോഷങ്ങൾ പറഞ്ഞ് മനസ്സിനെ സുഖിപ്പിച്ചു... പിന്നല്ല
  അപ്പോ നിങ്ങൾ വീണ്ടും വിചാരിക്കും ഓ സിമ്പിളിസിറ്റി... എന്നാൽ അല്ല ..കുറേ നാളുകൾക്ക് ശേഷം ആണ് ബസ്സിനെ ഒന്നു കാണുന്നത് തന്നെ കൊവിഡ് ആയോണ്ട് ഒന്ന് കാണാൻ പോലും കിട്ടാറില്ല.അപ്പോ പിന്നെബസ്സിൽ ഒന്നു കയറണ്ടെ ബസ്സിൽ കയറാതത്തിന് വേറെ ഒരു കാരണം കൂടി ഉണ്ട് .. ഛർദിൽ.

  അങ്ങനെ കുറെ കാലത്തിനു ശേഷം നമ്മുടെ ബസ്സിൽ ഒന്ന് കയറി. സീറ്റ് മുന്നിൽ ഉണ്ടായിരുന്നെങ്കിലും നിൽക്കാൻ ഉള്ള ഇഷ്ടം. ഇരിക്കാൻ... അനുവദിക്കിലല്ലോ ആടി ഉല്ലഞ്ഞു കാറ്റും മുഖത്ത് തട്ടി അങ്ങ് കുറച്ച് നേരം നിന്നിട്ടാവാം ഇരിപ്പ് എന്ന് കരുതി..കുറെ നേരം നിൽക്കുന്നത് ശരിരത്തിന് നല്ലത് അല്ലല്ലോ അതുകൊണ്ട് മാത്രം മുന്നിൽ പെട്ടെന്ന് വന്ന സീറ്റിൽ ചാടി കയറി അങ്ങ് ഇരുന്നു....എന്നോടാ കളി. ഇരിക്കാൻ ആണ് എങ്കിൽ ഡോർ സീറ്റിൽ തന്നെ വേണം .. കാറ്റും ചാറ്റൽ മഴയും പാട്ടും ഒക്കെ കേട്ട് അങ്ങ് വേറെ ഒരു ലോകത്തിൽ കുറച്ച് നേരം...അല്ലേ.

  ബസ്സിൽ ഇരിക്കുമ്പോൾ എനിക്ക് രണ്ടു കാര്യം തോന്നിയത് പറയാം. റോഡ് നിറച്ചും ബസ്സ് ആണ്.ഏത്രയും കഷ്ടപ്പെട്ടാണ് ഈ ബസ്സ്‌കാരു റോഡികൂടെ ബസ്സ് കൊണ്ട് പോകുന്നത്. പാവങ്ങൾ കാറിൽ ഇരിക്കുമ്പോൾ പക്ഷേ ഈ സ്നേഹം ഒന്നും ഇല്ലാട്ടോ. ഏതൊക്കെ വണ്ടികൾ മുന്നിൽ ഉണ്ടെങ്കിലും അതിനെക്കെ വെട്ടി മുന്നിൽ എത്തണം എന്ന തോന്നലുകൾ. നമ്മുടെ ബസ്സ് മാത്രം മുന്നിൽ മതി എന്ന് വെപ്രാളം.. കാറി ൽ പോകുമ്പോളോ... അവരുടെ ബ്രേക്കിടലും സ്പീഡും ഒക്കെ കാണുമ്പോൾ ദേഷ്യം പക്ഷേ ബസ്സിൽ കയറിയാൽ അതൊക്കെ തിരിഞ്ഞ് കാറു കാര് എന്തൊക്കയോ കാണിക്കുന്നെ...എന്ന അവസ്ഥ...ബൈക്ക് പിന്നെ പറയണ്ട ഓവർ സ്പീഡാണ്. ഇങ്ങനെ ഉള്ള പല പല ആലോചനയും ചിന്തയും ആയി ഞൻ എന്റെ സ്ഥലത്ത് എത്തി. അപ്പോ എനിക്ക് തോന്നി ഇക്കാര്യം നിങ്ങളും ആയി ഷെയർ ചെയ്യണം എന്ന്. കൂടെ വന്ന ആളിനോട് പറഞ്ഞു എടുക്കടാ ഒരു ഫോട്ടോ ക്യാമറാമാനോട് ഒപ്പം സൂരജ് സൺ.

  ബഷീർ ബഷിയുടെ ഭാര്യമാർ തമ്മിൽ വഴക്കിടാറുണ്ടോ. രണ്ടാം ഭാര്യയുടെ മറുപടി

  അങ്ങനെ 350 രൂപയ്ക്ക് നടക്കുന്നകാര്യം 25 രൂപയിൽ നടത്തി ബാക്കി പൈസ പോക്കറ്റിൽ ഇട്ടു. Well done Sooraj well done.
  പിന്നെ കൊവിഡ് ഒക്കെ അല്ലേ എന്തിനാ വെറുതെ അനാവശ്യം ആയി പൈസ കളയുനത് എന്ന ചിന്ത എന്റെ മനസ്സിൽ വന്നില്ല എന്ന് പറയാൻ ആവില്ല. ആറ്റിൽ കളഞ്ഞാലും അളന്നു കളയണം എന്ന് അല്ലേ....കൂടെ കുറെ നല്ല ഓർമകളു. 1 മണിക്കൂറിൽ പോയി വരാൻ പറ്റിയ ഞൻ 2.5 മണിക്കൂർ കഴിഞ്ഞ് എത്തിയപ്പോൾ അമ്മയുടെ വഴക്കും കിട്ടി എന്നും കൃതാർഥൻ ആയി ഇവിടെ ഓർമിക്കുന്നു''- സൂരജ് കുറിച്ചു. എല്ലാവർക്കും ഓണാശംസകൾ പറഞ്ഞ് കൊണ്ടാണ് താരം പോസ്റ്റ് അവസാനിപ്പിച്ചത്.

  Read more about: serial
  English summary
  Padatha Painkili fame Sooraj sun Funny Write Up About Bus journey Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X