For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒരു മാസത്തിനുള്ളിലെ മാറ്റം, ലോട്ടറി അടിച്ച സന്തോഷം, പുതിയ വിശേഷം പങ്കുവെച്ച് സൂരജ് സൺ

  |

  പാടാത്ത പൈങ്കിളി എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായ താരമാണ് സൂരജ് സൺ. സോഷ്യൽ മീഡിയയിൽ സജീവമായിരുന്ന നടൻ പാടാത്ത പൈങ്കിളി എന്ന ഒറ്റ പരമ്പരയിലൂടെ കുടുംബപ്രേക്ഷകരുടേയും പ്രിയങ്കരനായി മാറുകയായിരുന്നു. സ്വന്തം പേരിനെക്കാളും ദേവ എന്ന പേരിലൂടെയാണ് നടനെ അറിയപ്പെട്ടിരുന്നു. ആദ്യ പരമ്പരയിലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയങ്കരനായ മാറുകയായിരുന്നു. മികച്ച പ്രേക്ഷക സ്വീകാര്യത നേടി മുന്നേട്ട് പോകുമ്പോഴായിരുന്നു നടൻ ഈ സീരിയലിൽ നിന്ന് പിൻമാറുന്നത്. ഇതോടെ സീരിയലിന് കഷ്ടം കാലം തുടങ്ങുകയായിരുന്നു. നടൻ മാറിയതോടെ റേറ്റിംഗിൽ നിന്ന് താഴേയ്ക്ക് പോവുകയായിരുന്നു പരമ്പര.

  sooraj sun

  ആരോഗ്യ പ്രശ്നം കൊണ്ടാണ് സൂരജ് സീരിയിൽ നിന്ന് പിൻമാറിയത്. എന്നാൽ ഇത് പൂർണ്ണമായും വിശ്വസിക്കാൻ ആരാധകർ തയ്യാറായിട്ടില്ലായിരുന്നു. നടൻ വരുന്നത് വരെ കാത്തിരിക്കാമെന്ന് പ്രേക്ഷകർ പറഞ്ഞിരുന്നു. എന്നാൽ അധികം വൈകാതെ തന്നെ പുതിയ ദേവ എത്തിയിരുന്നു. പുതുമുഖ താരം ലക്കിയായിരുന്നു സൂരജിന് പകരം എത്തിയത്. എന്നാൽ സൂരജിന്റെ സ്ഥാനത്ത് നടന് ഉൾക്കൊളളാൻ പ്രേക്ഷകർക്ക് കഴിഞ്ഞിട്ടില്ല. ഇപ്പോഴും നടനെ മടക്കി കൊണ്ട് വരനാണ് ആരാധകർ പറയുന്നത്.

  ഷമിത ഷെട്ടിയുമായുള്ള ബന്ധത്തിൽ ആദ്യ ഭാര്യയുടെ പ്രതികരണം ഇങ്ങനെയായിരുന്നു, തുറന്ന് പറഞ്ഞ് നടൻ

  സീരിയലിൽ നിന്ന് ഇടവേള എടുത്തുവെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ് സൂരജ്. തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. നടന്റെ പുതിയ ലുക്ക് പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിരുന്നു. ഇപ്പോഴിത സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത് സൂരജിന്റെ കുറിപ്പാണ്. ശരീരഭാരം കുറച്ചതിനെ കുറിച്ചാണ് നടൻ പറയുന്നത്. അമിതമായ ഭക്ഷണവും ക്രമം തെറ്റിയുള്ള ഭക്ഷണവും അനാവശ്യമായ ഭക്ഷണവും നമ്മുടെ ജീവനും ജീവിതവും സ്വപ്നങ്ങളും കോൺഫിഡൻസും എല്ലാം തകർക്കുമെന്നാണ് നടൻ പറയുന്നത്. സൂരജിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം ചുവടെ...

  XL ൽ നിന്ന് Large ലേക്കുള്ള ദൂരം ഒരു മാസം. ഇന്ന് ആര് മുന്നിലിരുന്ന് ഭക്ഷണം കഴിച്ചാലും ആ ഭക്ഷണത്തിലടങ്ങിയിരിക്കുന്ന fat,cholesterol,carbohydrate,protein etc.. എന്റെ ചിന്തയിൽ വരുന്നത്. മനുഷ്യന്റെ ഒരു കാര്യം.. നിങ്ങളെ കാണിക്കാൻ എങ്കിലും ഡെയിലി ഞാൻ exercise ചെയ്യാറുണ്ട് വീഡിയോസും ഫോട്ടോസും പോസ്റ്റ് ചെയ്യാൻ വേണ്ടി ജിമ്മിൽ പോകാറുണ്ട്. ജിമ്മി നിന്റെ കാറ്റടിച്ച് ആണ് എന്ന് തോന്നുന്നു ഇന്ന് ഡ്രസ്സ് എടുക്കാൻ പോയപ്പോൾ എക്സൽ നിന്നു ലാർജ് ലേക്ക് ഒരു മാറ്റം.. എനിക്ക് ലോട്ടറി അടിച്ച സന്തോഷം ആണ്.

  കരീനയ്ക്ക് അങ്ങനെയൊരു വിചിത്ര സ്വഭാവം ഉണ്ട്, കിടപ്പുമുറിയിലെ ആ രഹസ്യം പരസ്യമാക്കി സെയ്ഫ്

  ഇതുവരെ തമാശരൂപത്തിൽ ഞാൻ എന്റെ കാര്യം പറഞ്ഞു.. ഞാനൊരു കാര്യം പറയാം... അമിതമായ ഭക്ഷണവും ക്രമം തെറ്റിയുള്ള ഭക്ഷണവും അനാവശ്യമായ ഭക്ഷണവും നമ്മുടെ ജീവനും ജീവിതവും സ്വപ്നങ്ങളും confidence എല്ലാം തകർക്കും.. എന്റെ മാറ്റങ്ങൾ നിങ്ങളുടെ മുന്നിലേക്ക് തുറന്നുകാട്ടുന്നു അതിന്റെ കാരണം ഞാൻ കൊള്ളാം എന്ന് അല്ല... നിങ്ങൾ നിങ്ങളോട് പറയണം ഞാൻ കൊള്ളാം എന്ന് അങ്ങനെ ഒരു ദിവസം വരട്ടെ beauty conscious ആവാറുണ്ട് നമ്മൾ പലരും പക്ഷേ ഇനിയങ്ങോട്ട് health conscious ആവു.. ബ്യൂട്ടി നിങ്ങളെ തേടി വരും ആരോഗ്യമുണ്ടെങ്കിൽ മറ്റുള്ളവർക്ക് ശല്യമകാതെ ജീവിക്കാം. എന്ന് നിങ്ങളുടെ സ്വന്തം sooraj sun🙏 #soorajsun - ഇൻസ്റ്റഗ്രാമിൽ കുറിച്ചു.മികച്ച കമന്റുകളാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. നല്ല കാര്യമെന്നാണ് പ്രേക്ഷകർ പറയുന്നത്.

  Trolls on Mammootty's bilal character dialogue

  ദിവസങ്ങൾക്ക് മുൻപാണ് പുതിയ ഗെറ്റപ്പ് നടൻ പങ്കുവെച്ചത്.എന്റെ മാറ്റങ്ങൾ ഞാൻ ആദ്യം നിങ്ങളുടെ മുന്നിലേക്ക് സമർപ്പിക്കുന്നു എന്നും നിങ്ങളാണ് ആദ്യം ആദ്യം അംഗീകരിക്കേണ്ടതെന്ന് പറഞ്ഞ് കൊണ്ടാണ് പുതിയ ചിത്രം പങ്കുവെച്ചത്. കൂടാതെ സ്നേഹവും പ്രാർത്ഥനയും എന്നും കൂടെ വേണമെന്നും സൂരജ് കുറിപ്പിൽ പറയുന്നു. നടന്റെ കുറിപ്പ് ഇങ്ങനെ '' നാളെ എന്ന പ്രതീക്ഷയാണ് എന്റെ ജീവിതം.ഒരു കലാകാരൻ എന്ന നിലയിൽ കഥാപാത്രത്തെ അതിന്റെ പൂർണ്ണതയിൽ എത്തിക്കുന്നത് രൂപം കൂടിയാണ്, എത്ര കഥാപാത്രങ്ങൾ എന്റെ മുഖത്ത് സൃഷ്ടിക്കാൻ കഴിയുമെന്ന് ചെറുതായും വലുതായും പരീക്ഷിക്കുന്നു. എന്റെ മാറ്റങ്ങൾ ഞാൻ ആദ്യം നിങ്ങളുടെ മുന്നിലേക്ക് സമർപ്പിക്കുന്നു. അത് ആദ്യം അംഗീകരിക്കേണ്ട നിങ്ങളാണ് നിങ്ങളുടെ സ്നേഹവും പ്രാർത്ഥനയും എന്നും കൂടെ വേണം പലരും കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നത് കണ്ട് മാത്രം പരിചയമുള്ള എനിക്ക് ഇപ്പോൾ ആഗ്രഹിക്കാനെ കഴിയൂ പക്ഷേ
  The beginning of every success story begin with a dream... നടൻ കുറിച്ചിരുന്നു.

  Read more about: serial
  English summary
  Padatha Painkili Fame Sooraj Sun Note About His New Makeover
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X