For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  തനിക്ക് ആദ്യമായിട്ടാണ് ഇത്തരമൊരു അനുഭവം;ആരാധകർക്ക് മുന്നിൽ കണ്ണ് നിറഞ്ഞ് പാടാത്ത പൈങ്കിളി താരം സൂരജ്

  |

  പാടാത്ത പൈങ്കിളി സീരിയലിന് പുതിയ നായകനെ കിട്ടിയിരിക്കുകയാണ്. സീരിയലിലെ ദേവ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയനായ നടനാണ് സൂരജ് സണ്‍. അടുത്തിടെ താരം പരമ്പരയില്‍ നിന്നും പിന്മാറിയിരുന്നു. തനിക്കൊരു അസുഖം വന്നതിനെ തുടര്‍ന്നാണ് പിന്മാറ്റമെന്നും എല്ലാവരുടെയും പിന്തുണകള്‍ക്ക് നന്ദിയും സൂരജ് പറഞ്ഞിരുന്നു.

  ഹോട്ട് ലുക്കിൽ ഫോട്ടോഷൂട്ട് നടത്തി അപ്സര റാണി, കറുപ്പഴകിൽ മനോഹരിയായി നടി

  ഇപ്പോഴിതാ വീണ്ടും ആരാധകരോട് തുറന്ന് സംസാരിക്കുകയാണ് സൂരജ്. കൊവിഡ് ഒക്കെ കഴിഞ്ഞ് താന്‍ തിരിച്ച് വരുമെന്നുള്ള ഉറപ്പ് നല്‍കി കൊണ്ടാണ് പുതിയൊരു വീഡിയോയുമായി സൂരജ് എത്തിയത്.

  ഞാന്‍ സൂരജാണ് എന്ന് പറഞ്ഞ് നിങ്ങളോട് സംസാരിക്കേണ്ട ആവശ്യമില്ല. എന്താണ് നിങ്ങളോട് പറയുക. ലൈവില്‍ വരാത്തതിന് കാരണം എന്റെ വീടിന് ചുറ്റും നെറ്റ് വര്‍ക്ക് കുറവായത് കൊണ്ടാണ്. എനിക്ക് പറയാനുള്ള കാര്യങ്ങള്‍ കട്ട് ആയി പോകും. നിങ്ങളില്‍ പലരും എന്നെ അന്വേഷിക്കുന്നുണ്ടെന്ന് ഞാന്‍ അറിഞ്ഞു. എന്റെ കാര്യങ്ങള്‍ അറിയാന്‍ വേണ്ടി ശ്രമിക്കുന്നെന്ന് അറിഞ്ഞു. കാര്യങ്ങളൊക്കെ ശരിയായി വരുന്നുണ്ട്. പൂര്‍ണ്ണമായും ശരിയായിട്ടില്ല. ആരോഗ്യം ആയത് കൊണ്ട് മാത്രം നന്നായി ശ്രദ്ധിക്കുന്നുണ്ട്.

  എനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചവരും, സപ്പോര്‍ട്ട് ചെയ്തവരും, എനിക്ക് വേണ്ടി സംസാരിച്ചവരും വഴക്കിട്ടവരുമുണ്ട്. എല്ലാം ഒരു ദിവസം കമന്റിടാന്‍ പോലും സമയം ചെലവഴിക്കുന്നവര്‍ ഉള്ളത് ഏറ്റവും വലിയ ഭാഗ്യമാണ്. ഫാന്‍സ് എന്ന വാക്ക് ഉപയോഗിക്കുന്നവരും ചിന്തിക്കുന്നവരുമൊക്കെ ഒരുപാട് പേരുണ്ടാവും. ഫാന്‍സ് എന്ന് പറഞ്ഞ് അതിനെ താഴ്ന്ന രീതിയിലേക്ക് ചിന്തിക്കുന്ന ആള്‍ക്കാരുമുണ്ടാവും. പക്ഷേ എനിക്ക് വേണ്ടി സംസാരിക്കാനൊക്കെ ആളുണ്ടെന്ന് മനസിലായത് ഈ സമയത്താണ്. ആരാണെന്ന് പോലും അറിയില്ല. എന്നാലും എനിക്ക് വേണ്ടി സംസാരിക്കാന്‍ വന്നു. ജീവിതത്തില്‍ അങ്ങനൊന്ന് ഇതുവരെ ഉണ്ടായിട്ടില്ല.

  എനിക്ക് വേണ്ടി സംസാരിക്കാന്‍ നിങ്ങളോരോരുത്തരും ഇറങ്ങിയപ്പോള്‍ പലരും എന്നെ വിളിച്ചു, നിന്റെ ഫാന്‍സ് പവര്‍ ചില്ലറയല്ലെടാ, നിനക്ക് വേണ്ടി എത്രയാളുകളാണ് പറയുന്നതും പ്രാര്‍ത്ഥിക്കുന്നതും എന്നൊക്കെ പറഞ്ഞപ്പോള്‍ സ്വയം രോമാഞ്ചം വന്നു. എന്റെ ഫാന്‍സ് എന്ന് പറഞ്ഞ് എന്നെ ഒരുപാട് സ്നേഹിക്കുന്ന നിങ്ങളെ പലരും കളിയാക്കിയെന്നും എനിക്കറിയാം. സൂരജിന്റെ കൂടെ നടന്ന് അവന്‍ ഔട്ടായല്ലോ, ഇനി അവന്റെ ഫാന്‍സ് എന്നൊക്കെ പറഞ്ഞ് നിങ്ങള്‍ക്കെന്താണ് എന്നൊക്കെ ചോദിച്ചുള്ള ന്യൂസ് വന്നതും ഞാന്‍ അറിഞ്ഞു.

  എന്തായാലും നിങ്ങളുടെ സൂരജ്, എന്ന് പറയുന്ന ഞാന്‍ എവിടെയും സൈഡായിട്ടില്ല. ഒന്നില്‍ പോയാല്‍ മൂന്നില്‍ പിടിക്കും. മനസ്സിലായില്ലേ. നിങ്ങള്‍ക്ക് നാണക്കേടുണ്ടാക്കുന്ന രീതിയില്‍ ഞാന്‍ വരില്ല. പൂര്‍വ്വാധികം ശക്തിയോടെ നമ്മള്‍ വരും. നിങ്ങളുടെ സ്‌നേഹവും സപ്പോര്‍ട്ടിനുമൊപ്പം ദൈവം എന്റെ കൂടെയുണ്ടെങ്കില്‍. ഞാന്‍ എന്റെ മനസ്സില്‍ ആഗ്രഹിച്ചത് സത്യമാണ്. നിങ്ങള്‍ കൂടെ വേണം എപ്പോഴും. ആരോഗ്യപരമായി നന്നായി വരികയാണ്. പുറത്ത് നിന്നൊരാള്‍ നോക്കുമ്പോള്‍ കുഴപ്പമൊന്നും കാണില്ല. മറ്റൊരാളെ കാണിക്കാന്‍ എനിക്ക് താല്‍പര്യമില്ല.

  എങ്കിലും ഞാന്‍ ഓക്കേയാണ്, ഓക്കെയായി കൊണ്ടിരിക്കുകയാണ്. ഇനി കൊവിഡൊക്കെ കഴിഞ്ഞ് ഒരുവരവ് വരണം. അപ്പോഴും നിങ്ങളുടെ സ്നേഹവും പ്രാര്‍ത്ഥനയും കൂടെ വേണം. നിങ്ങളുടെ സ്നേഹത്തിനും പ്രാര്‍ത്ഥനയ്ക്കും ഒരുപാടൊരുപാട് നന്ദി. എന്നും നിങ്ങളെന്റെ കൂടെ വേണം. നിങ്ങളാണെന്റെ ഏറ്റവും വലിയ പവര്‍ എന്നുമാണ് സൂരജ് പറയുന്നത്.

  Chakkappazham Fame Arjun Finally Revealed The Reason For Quitting The Show

  വീഡിയോ കാണാം

  Read more about: serial
  English summary
  Padatha Painkili Fame Sooraj Sun Opens Up About His Health
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X