For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എല്ലാവരെയും അറിയിച്ചാണ് സീരിയലില്‍ നിന്നും പിന്മാറിയത്; കുറച്ച് മാനുഷിക പരിഗണനയാവാമെന്ന് സൂരജ്

  |

  പാടാത്ത പൈങ്കിളി സീരിയലിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നടനാണ് സൂരജ് സണ്‍. ആദ്യമായി അഭിനയിക്കുന്ന സീരിയല്‍ ആണെങ്കിലും വളരെ കുറഞ്ഞ കാലം കൊണ്ട് മിനിസ്‌ക്രീനിലെ മിന്നും താരമായി മാറി. സീരിയല്‍ വലിയ ഹിറ്റായി നില്‍ക്കുന്ന സമയത്താണ് സൂരജിനെ സീരിയലില്‍ നിന്നും കാണാതെ ആവുന്നത്.

  മഞ്ഞ സാരിയിൽ തിളങ്ങി നിധി അഗർവാൾ, ചിത്രങ്ങൾ കാണാം

  സുഖമില്ലാത്തത് കൊണ്ട് പിന്മാറിയതാണെന്ന് വ്യക്തമാക്കി സൂരജ് വന്നിരുന്നു. ശേഷം സീരിയലില്‍ പുതിയ നായകനെ കണ്ടെത്തുകയും ചെയ്തു. ഇതിനിടെ സൂരജിനെതിരെ ഒരു ട്രോള്‍ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. അത് ചില വേദനകള്‍ ഉണ്ടാക്കിയതായി പറഞ്ഞ് എത്തിയിരിക്കുകയാണ് താരം. സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് സൂരജ് മനസ് തുറന്നത്.

  ആദ്യം ട്രോള്‍ വീഡിയോ കണ്ടപ്പോള്‍ എനിക്ക് ഒന്നും തോന്നിയില്ല. ഞാന്‍ ആസ്വദിച്ചു എന്നാല്‍ ആ വീഡിയോയില്‍ എന്റെ പേര് കാണിക്കുന്നുണ്ടല്ലോ. അസുഖവുമായി മുങ്ങിയാലോ എന്ന് കാണിക്കുന്ന ആ ഒരു വാക്ക് ഒരുപാട് ആളുകളില്‍ തെറ്റിധാരണ ഉണ്ടാക്കുകയാണ് ചെയ്തത്. സൂരജ് എന്ന് പറയുന്ന വ്യക്തി അസുഖം എന്ന കള്ള കാരണം കൊണ്ട് മുങ്ങി എന്ന തരത്തിലുള്ള തെറ്റിധാരണയാണ് പലരിലേക്കും എത്തിയത്. ആധികാരികമായ ഒരാള്‍ ഒരു കാര്യം പുറത്തു വിട്ടാല്‍ അത് പലരും വിശ്വസിക്കും. പലരും വിശ്വസിക്കുകയുമില്ല. എന്നാല്‍ അതില്‍ എന്തോ ഉണ്ടെന്ന് കരുതി ആളുകളില്‍ ഒരു തെറ്റിദ്ധാരണ വരും.

  എന്നെ സ്‌നേഹിക്കുന്ന അല്ലെങ്കില്‍, പാടാത്ത പൈങ്കിളി സീരിയലിനെ സ്‌നേഹിക്കുന്ന ഒരുപാട് ആളുകള്‍ ഉണ്ട്. അതില്‍ ഒത്തിരി പേരുമായി ഞാന്‍ അടുപ്പവും സ്‌നേഹവും കാണിക്കുന്ന ആളാണ്. അങ്ങനെ ഉള്ള ആളുകളിലേക്ക് ഒരു തെറ്റിദ്ധാരണ പടര്‍ത്തുകയാണ് ആ ട്രോളുകളില്‍ കൂടി കഴിഞ്ഞത്. അതാണ് എന്നെ വിഷമിപ്പിക്കുന്നത്. എന്റെ വിഷമങ്ങളും പ്രശ്‌നങ്ങളും മറ്റൊരാളിലേക്ക് എത്തിച്ചിട്ട് സിംപതി പിടിച്ചു പറ്റുന്ന ഒരാള്‍ അല്ല ഞാന്‍. അതുകൊണ്ടു തന്നെ എന്റെ പ്രശ്‌നനങ്ങളുടെ ഒരു ഭാഗം ആകും ആളുകള്‍ അറിഞ്ഞിട്ടുണ്ടാവുക.

  ഞാനെന്ന് പറയുന്ന വ്യക്തി മാറാവ്യാധിയില്‍ പെട്ട് കിടക്കുകയല്ല. ഈ പറഞ്ഞ ആയിരത്തില്‍ 800 പേര്‍ക്ക് വരെ വരാന്‍ സാധ്യത ഉള്ള ഒരു ചെറിയ പ്രശ്‌നമാണ് എനിക്കുള്ളത്. പക്ഷെ ആ ഒരു സാഹചര്യത്തില്‍ എന്റെ അസുഖം മൈന്‍ഡ് ചെയ്യാതെ മുന്‍പോട്ട് പോയാല്‍ വലിയ പ്രത്യാഘാതമാകും ഞാന്‍ നേരിടേണ്ടി വരികയെന്ന് ഡോക്ടര്‍ പറഞ്ഞതു കൊണ്ടാണ് മാറി നിന്നത്. ബന്ധപ്പെട്ടവരെ അസുഖത്തിന്റെ വിവരം അറിയിച്ചു കൊണ്ടാണ് ഞാന്‍ അതില്‍ നിന്നും ക്വിറ്റ് ചെയ്തത്. അത് വരെ ഈ വിവരം പുറത്തു വിടരുതെന്ന് ബന്ധപ്പെട്ട അധികാരികള്‍ പറഞ്ഞത് അനുസരിച്ചാണ് ആളുകള്‍ ചോദിച്ചപ്പോഴും ഒന്നും പറയാതെ മുന്‍പോട്ട് പോയത്. അത് ബോധ്യപ്പെടുത്തേണ്ട ആളുകളെ ബോധിപ്പിച്ചതുമാണ്.

  Chakkappazham Fame Arjun Finally Revealed The Reason For Quitting The Show

  ഞാന്‍ അംബാനിയുടെ മകന്‍ ഒന്നുമല്ല. സാധാരണ നാട്ടിന്‍ പുറത്തുകാരനാണ്. അപ്പോള്‍ ഇത്തരം പ്രവര്‍ത്തികള്‍ ഒരു കുടുംബമായി ജീവിക്കുന്ന ഒരു വ്യക്തിക്ക് സാമ്പത്തികമായും ശാരീരികമായും ബുദ്ധിമുട്ട് ഉണ്ടാക്കും. ഒരു പ്രശ്‌നത്തെ മറികടക്കാന്‍ ശ്രമിക്കുമ്പോള്‍ ഇത്തരം പ്രവര്‍ത്തികള്‍ എന്റെ നട്ടെല്ലിന്റെ വേദനയേക്കാള്‍, അതുപോലെ ഞാന്‍ അനുഭവിക്കുന്ന മറ്റെന്ത് വിഷമത്തെക്കാളും കൂടുതല്‍ ആണ്. മനസ്സില്‍ ഒരു വലിയ നീറ്റല്‍ തന്നെയുണ്ട്. പക്ഷെ ട്രോള്‍ ആക്കി ഇറക്കിയ വ്യക്തികള്‍ക്ക് റേറ്റിങ് ആയിരിക്കാം, അല്ലേല്‍ തമാശ ആയിരിക്കാം, അല്ലെങ്കില്‍ ഒന്നും ഉദ്ദേശിക്കാതെയും ചെയ്തും ആകാം. പക്ഷെ അത് ജനങ്ങളിലേക്ക് എത്തിയത് വളരെ മോശമായ രീതിയില്‍ ആണ്.

  Read more about: serial
  English summary
  Padatha Painkili Fame Sooraj Sun Opens Up About Viral Troll Video
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X