താൻ ഒരു നടനാകുമെന്ന് ആ നടി പറഞ്ഞിരുന്നു, ജീവിതം മാറിയതിനെ കുറിച്ച് പാടാത്ത പൈങ്കിളിയിലെ ദേവൻ
ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന പുതിയ പരമ്പരയാണ് പാടാത്തെ പൈങ്കിളി. പ്രേക്ഷകരുടെ പ്രിയ പരമ്പരയായ വാനമ്പാടി അവസാനിച്ചതിനെ തുടർന്നാണ് പുതിയ പരമ്പര ആരംഭിച്ചിരിക്കുന്നത്. ചുരുക്കം ദിവസം കൊണ്ട് തന്നെ മികച്ച പ്രേക്ഷകാഭിപ്രായമാണ് പാടാത്ത പൈങ്കിളിക്ക് ലഭിച്ചിരിക്കുന്നത്. ഏഷ്യനെറ്റിന്റെ തന്നെ മികച്ച പരമ്പരകളായ എന്റെ മാനസപുത്രി, പരസ്പരം എന്നീ പരമ്പരകൾ ഒരുക്കിയ സുധീഷ് ശങ്കറാണ് സീരിയൽ സംവിധാനം ചെയ്തിരിക്കുന്നത്. സെപ്റ്റംബർ 7 ന് ആരംഭിച്ച സീരിയൽ തിങ്കൾ മുതൽ വെള്ളിവരെ രാത്രി 8.30 ന് ആണ് പ്രേക്ഷകരുടെ സ്വീകരണമുറിയിൽ എത്തുന്നത്.
കണ്മണി എന്ന പെൺകുട്ടിയുടെ ജീവിതത്തെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ട് പോകുന്നത്. പാടാത്ത പൈങ്കിളിയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായിരിക്കുകയാണ് സൂരജ്. പരമ്പരയിൽ ദേവനായി പ്രത്യക്ഷപ്പെടുന്ന താരം വളരെ ചെറിയ സമയം കൊണ്ട് തന്നെ പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ചിട്ടുണ്ട്. ഇപ്പോഴിത സൂരജ് പാടാത്ത പൈങ്കിളിയിലെ ദേവനായതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ്.

പരമ്പരയിൽ എത്തുന്നതിന് മുൻപ് തന്നെ സൂരജ് പ്രേക്ഷകർക്ക് സുപരിചിതനായിരുന്നു. ടിക്ക് ടോക്ക് യൂട്യൂബ് സ്റ്റാറായിരുന്നു താരം. മോട്ടിവേഷൻ വീഡിയോയിലൂടെയാണ് സൂരജ് യൂട്യൂബിൽ പ്രത്യക്ഷപ്പെടുന്നത്. നടന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വളരെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.

സിനിമ സീരിയൽ താരം അംബിക മോഹൻ വഴിയാണ് സൂരജ് മിനിസ്ക്രീനിൽ എത്തുന്നത്. ഈ പരമ്പരയിൽ സൂരജിന്റെ അമ്മയായി എത്തുന്നത് അംബിക മോഹൻ തന്നെയാണ്. ഇരുവരും ഒന്നിച്ച് ഒരു ഹ്രസ്വചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. സീനിയർ താരങ്ങളുടെ അനുഗ്രഹവും, പ്രാർത്ഥനയും ആണ് താൻ ഇവിടെ വരെ എത്താൻ കാരണം എന്നും സൂരജ് വീഡിയോയിലൂടെ പറയുന്നു. . കുളപ്പുള്ളി ലീല, രഞ്ജു രഞ്ജിമാര്‍ തുടങ്ങി നിരവധിപേരോട് താൻ കടപ്പെട്ടിരിക്കുന്നുവെന്നും സൂരജ് വീഡിയോയിൽ പറയുന്നുണ്ട്.

തന്റെ അമ്മയെ പോലെ തന്നെയാണ് അംബിക മോഹനെന്ന് സൂരജ് പറയുന്നുണ്ട്. ഒരുമിച്ച് പരസ്യ ചിത്രത്തിൽ അഭിനയിക്കുമ്പോൾ , താൻ ഒരു നടനാകുമെന്ന് അവർ പ്രവചിച്ചിരുന്നു. അതാണ് ഇപ്പോൾ സത്യമായിരിക്കുന്നതെന്നും സൂരജ് പറയുന്നു. പനൂർ സ്വദേശിയായ സൂരജ് വിവാഹിതനും ഒരു കുഞ്ഞിന്റെ പിതാവുമാണ്. സൂരജിനോടൊപ്പം തന്നെ പുതുമുഖ താരമാ മനീഷയാണ് പരമ്പരയിൽ നായികയായി എത്തുന്നത്.കണ്മണി എന്ന കഥാപാത്രത്തെയാണ് മനീഷ പാടാത്ത പൈങ്കിളിയിൽ അവതരിപ്പിക്കുന്നത്.

വൻതാരനിരയാണ് പരമ്പരയിൽ അണിനിരക്കുന്നത്. ഒര ഇടവേളയ്ക്ക് ശേഷം അർച്ചന സുശീലനു സീരിയലിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ദിനേഷ് പണിക്കർ,പ്രേം പ്രകാശ്, അഞ്ജിത, അംബിക മോഹൻ തുടങ്ങിയവാരണ് മറ്റ് താരങ്ങൾ. ദിനേഷ് പള്ളത്തിന്റേതാണ് കഥ. ഏഷ്യാനെറ്റ് സ്റ്റാർ കമ്മ്യൂണിക്കേഷനു വേണ്ടി മേരിലാന്റ് സ്റ്റുഡിയോ ആണ് സീരിയൽ നിർമിക്കുന്നത്.
Recommended Video

കണ്മണി എന്ന പെൺകുട്ടിയുടെ ജീവിതയാഥാർഥ്യങ്ങളോടുള്ള പോരാട്ടത്തിന്റെ കഥ പറയുന്ന ‘പാടാത്ത പൈങ്കിളി' മക്കളോടുള്ള കരുതലിന്റെയും സ്നേഹത്തിന്റെയും യാഥാർത്ഥമുഖം പ്രേക്ഷകർക്കുമുന്നിൽ വരച്ചുകാട്ടുന്നു. പ്രണയത്തിന്റെ ഊഷ്മളതയും വെറുപ്പിന്റെ തീവ്രതയും എന്തും വെട്ടിപ്പിടിക്കാൻ വെമ്പുന്ന ആസക്തിയും വിവിധ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്ക് ദർശിക്കുവാൻ കഴിയുമെന്നാണ് സീരിയലിന്റെ അണിയറപ്രവർത്തകർ പറയുന്നത്.


Click it and Unblock the Notifications