മുങ്ങിയത് ആ മുങ്ങി കപ്പൽ ആയിരുന്നെന്ന് സൂരജ്, അത് ഇനി പൊങ്ങില്ലെന്ന് ആരാധകർ, നടന്റെ വാക്കുകൾ ചർച്ചയാകുന്നു

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് പാടാത്ത പൈങ്കിളി. 2020 സെപ്റ്റംബർ 7 ന് ആരംഭിച്ച പരമ്പരയ്ക്ക് തുടക്കം മുതൽ തന്നെ മികച്ച പ്രേക്ഷക സ്വീകാര്യത നേടാൻ കഴിഞ്ഞിരുന്നു. പുതുമുഖ താരങ്ങളായ സൂരജ്, മനീഷ എന്നിവരായിരുന്നു സീരിയലിൽ കൺമണിയും ദേവയുമായി എത്തിയത്. ഇവരോടൊപ്പം മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളും ഉണ്ടായിരുന്നു. വളരെ ചെറിയ സമയം കൊണ്ട് തന്നെ കൺമണി-ദേവ ജോഡികൾ പ്രേക്ഷകരുടെ പ്രിയപ്പെട്ടവാരായി മാറുകയായിരുന്നു.

ചുവന്ന വസ്ത്രത്തിൽ ഗ്ലാമറസ് ലുക്കിൽ കിയാര അദ്വാനി, ;ചിത്രങ്ങൾ വൈറലാകുന്നു

മികച്ച പ്രേക്ഷക സ്വീകാര്യത നേടി പാടാത്ത പൈങ്കിളി മുന്നേറുമ്പോഴായിരുന്നു സൂരജ് സീരിയലിൽ നിന്ന് മാറുന്നത്. ഇത് പ്രേക്ഷകരെ ഏറെ സങ്കടത്തിലാഴ്ത്തിയിരുന്നു. നടനെ തിരിക കൊണ്ട് വരണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് പ്രേക്ഷകർ രംഗത്ത് എത്തിയിരുന്നു. സൂരജിന് പകരം പുതിയ ദേവ എത്തിയിട്ടുണ്ട്. പുതുമുഖതാരമായ ലക്ജിത്ത് ആണ് പുതിയ ദേവ. എന്നാൽ നടനെ പൂർണ്ണമായും അംഗീകരിക്കാൻ പ്രേക്ഷകർക്ക് കഴിഞ്ഞിട്ടില്ല.

സീരിയൽ വിടാനുള്ള  കാരണം

സൂരജ് പോയതോടെ പാടാത്ത പൈങ്കിളിയുടെ റേറ്റിംഗിൽ വൻ ഇടafവ് സംഭവിച്ചിട്ടുണ്ട്. ആദ്യ സ്ഥാനങ്ങളിൽ ഇടം പിടിച്ചിരുന്ന പരമ്പര താഴേയ്ക്ക് പോകുകയായിരുന്നു. ആരോഗ്യപ്രശ്നത്തെ തുടർന്നാണ് സൂരജ് സീരിയലിൽ നിന്ന് പിൻമാറുന്നത്. പ്രേക്ഷകരുടെ നിരന്തരമായ ചോദ്യം എത്തിയതോടെയാണ് സീരിയലിൽ നിന്ന് പിൻമാറാനുള്ള കാരണം നടൻ വെളിപ്പെടുത്തിയത്. ആരോഗ്യ പ്രശ്നം കൊണ്ടാണ് മാറിയതെന്നും ബാക്കി എന്തെങ്കിലും ആയിരുന്നെങ്കിൽ സീരിയൽ വിടില്ലായിരുന്നുവെന്നും സൂരജ് പറഞ്ഞിരുന്നു.

പുതിയ ദേവ

പുതിയ ദേവ എത്തിയിട്ടും സൂരജിനെ തിരികെ കൊണ്ട് വരണമെന്നുളള ആവശ്യം ഉയരുന്നുണ്ട്. ഇതിന്റെ പേരിൽ ലക്കിയ്ക്കെതിരെ സൈബർ അറ്റാക്കും ഉയരുന്നുണ്ട്. എന്നാൽ ലക്കിയെ പിന്തുണക്കുന്നവരുമുണ്ട്. സൂരജിനെ പോലെ തന്നെ ലക്കിയും സൂപ്പറാണെന്നാണ് ഒരു വിഭാഗം പ്രേക്ഷകർ പറയുന്നത്. എങ്കിലും സൂരജിനെ പോലെ പ്രേക്ഷക പിന്തുണ ലഭിച്ചിട്ടില്ല. ഹേറ്റേഴ്സിന്റെ എണ്ണം ലക്കിയ്ക്ക് കുറയുന്നുണ്ട്. ഏറെ പ്രതീക്ഷയോടെയാണ് നടൻ ദേവയായി എത്തിയിരിക്കുന്നത്.

പുതിയ ചിത്രം

സീരിയലിൽ നിന്ന് നടൻ മാറിയെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ് സൂരജ്. പാടാത്ത പൈങ്കിളിയിൽ എത്തുന്നതിന് മുൻപ് തന്നെ സമൂഹമാധ്യമങ്ങളിൽ സൂരജ് സജീവമായിരുന്നു. സ്വന്തമായി ഒരു യൂട്യൂബ് ചാനലുണ്ട്. സോഷ്യൽ മീഡിയയിൽ തിളങ്ങി നിൽക്കുമ്പോഴാണ് നടൻ പാടാത്ത പൈങ്കിളിയിൽ എത്തുന്നത്. സീരിയലിനോടൊപ്പം തന്നെയുട്യൂബ് ചാനലിലും നടൻ സജീവമായിരുന്നു. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടന്റെ ഇൻസ്റ്റഗ്രാം പോസ്റ്റാണ്. നടന്റെ ചിത്രത്തിനോടൊപ്പം പങ്കുവെച്ച കമന്റാണ് പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാകുന്നത്.

Recommended Video

Mohanlal against dowry system
കമൻറുകൾ

''ദേ ആ കപ്പൽ മുങ്ങി.. പക്ഷെ ഒരു പ്രശ്നമുണ്ട്.. ആ മുങ്ങിയത് മുങ്ങി കപ്പൽ ആയിരുന്നു''... എന്നായിരുന്നു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം പങ്കുവെച്ച് കൊണ്ട് നടൻ കുറിച്ചത്. സൂരജിന്റെ പോസ്റ്റ് നിമിഷ നേരം കൊണ്ട് വൈറലാവുകയായിരുന്നു. ഭയങ്കര ബുദ്ധി എന്നിട്ട് ആ കപ്പൽ എവിടെ പോയി... മുങ്ങി എന്ന് മനസ്സിലായി, അത് മുങ്ങട്ടെ നമുക്ക് വേറെയൊരണ്ണം വാങ്ങാം., മുങ്ങിയത് നോക്കിട്ട് കാര്യമില്ലല്ലോ അത് ഇനി പൊങ്ങാനും പോകുന്നില്ല... എന്നിങ്ങനെയുള്ള രസകരമായ കമന്റുകളാണ് ലഭിക്കുന്നത്. കൂടാതെ പാടാത്ത പൈങ്കിളിലേയ്ക്ക് തിരികെ വാരാനും ആരാധകർ ആവർത്തിച്ച് പറയുന്നുണ്ട്.

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X