For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  തോല്‍പിച്ചു എന്ന് കരുതണ്ട, നോവിച്ചു എന്ന് കരുതിയിരുന്നേക്കണം; സൂരജിന്റെ വാക്കുകള്‍ വീണ്ടും ചര്‍ച്ചയാവുന്നു

  |

  പാടാത്ത പൈങ്കിളി എന്ന പരമ്പരയിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് സൂരജ് സണ്‍. സീരിയലില്‍ എത്തുന്നതിന് മുന്‍പ് തന്നെ സൂരജിന് കൈനിറയെ ആരാധകരുണ്ടായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് ആദ്യം പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെടുന്നത്. താരത്തിന്റെ വാക്കുകളും മോട്ടിവേഷന്‍ വീഡിയോയുമെല്ലാം ആരാധകരെ വര്‍ധിപ്പിച്ചിരുന്നു.പുതുമുഖമായ സൂരജ് ആദ്യം തന്നെ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറുകയായിരുന്നു. സീരിയലിലെ കഥാപാത്രമായ ദേവ എന്നായിരുന്നു താരത്തെ പ്രേക്ഷകരുടെ ഇടയില്‍ അറിയപ്പെട്ടിരുന്നത്.

  പ്ലാസ്റ്റിക് സര്‍ജറിയോ മറ്റ് ചികിത്സയോ ചെയ്‌തോ; ലുക്ക് മാറിയത് ഇങ്ങനെയാണ്...തുറന്ന് പറഞ്ഞ് അമൃത

  സീരിയലില്‍ സജീവമായി നില്‍ക്കുമ്പോഴായിരുന്നു സൂരജ് പാടാത്ത പൈങ്കിളില്‍ നിന്ന് പിന്‍മാറുന്നത്. ആരോഗ്യകരമായ പ്രശ്‌നത്തെ തുടര്‍ന്നാണ് പാടാത്ത പൈങ്കിളിയില്‍ നിന്ന് മാറുന്നതെന്ന് പറഞ്ഞ് കൊണ്ടാണ് താരം സീരിയല്‍ വിടുന്നത്. ഇത് പ്രേക്ഷകരെ ഏറെ സങ്കടത്തിലാഴ്ത്തിയിരുന്നു. സൂരജിന് പകരം പുതിയ ദേവ വന്നിട്ടും പ്രേക്ഷകര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല. സീരിയലില്‍ നിന്ന് മാറിയ എങ്കിലും പ്രേക്ഷകരുമായി നല്ല അടുപ്പമാണ് സൂരജിനുള്ളത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്ന വീഡിയോയ്ക്കും കുറിപ്പിനും നല്ല പ്രതികരണാണ് ലഭിക്കുന്നത്. ഇപ്പോഴിത സൂരജിന്റെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ചര്‍ച്ചയാവുകയാണ്. ഇതിന് പിന്നാലെ താരം സീരിയല്‍ നിന്ന് മാറാനുള്ള കാരണം വീണ്ടും ചര്‍ച്ചയാവുകയാണ്.

  ചിത്രം പങ്കുവെയ്ക്കുക മാത്രമല്ല, മനസിലുള്ളത് പറയുകയും ചെയ്യും, വീടിനെ കുറിച്ച് പ്രണവ് മോഹന്‍ലാല്‍

  ജീവിതത്തെ വളരെ പോസിറ്റീവായി നോക്കുന്ന വ്യക്തിയാണ് സൂരജ്. നേരിടേണ്ടി വന്ന താഴ്ചകള്‍ ഒരിക്കലും മുന്നോട്ടുള്ള നടന്റെ യാത്രയെ ബാധിച്ചിട്ടില്ലെന്നാണ് സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ വ്യക്തമാകുന്നത്. ഇപ്പോഴിത അത്തരത്തിലുള്ള നടന്റെ വാക്കുകളാണ് ഇന്‍സ്റ്റഗ്രാമില്‍ ചര്‍ച്ചയാവുന്നത്. '' തോല്‍പിച്ചു എന്ന് കരുതേണ്ട, നോവിച്ചു എന്ന് കരുതിയിരുന്നേക്കണം' എന്നായിരുന്നു നടന്റെ കുറിപ്പ്. ഒരു പുസ്തകം വായിച്ചു കൊണ്ട് ഇരിയ്ക്കുന്ന ഫോട്ടോയ്ക്ക് ഒപ്പമാണ് നടന്‍ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. സൂരജിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിട്ടുണ്ട്.

  കരിയറിന്റെ തുടക്കത്തില്‍ ഒരുപാട് സ്ട്രഗിള്‍ ചെയ്തിട്ടുണ്ടെന്ന്് സൂരജ് പല തവണ പറഞ്ഞിട്ടുണ്ട്. മാനസികമായി തന്നെ പിന്നോട്ട് വലിയ്ക്കുന്ന പല അനുഭവങ്ങളും ഉണ്ടായിട്ടുണ്ട് എന്നും, തോല്‍പിക്കാന്‍ നോക്കുന്നവരുടെ മുന്നില്‍ ജയിച്ചു കാണിക്കണം എന്നും താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു. നടന്റെ പുതിയ പോസ്റ്റിന് താഴെ ആരാധകര്‍ കമന്റ് ആയി ഇടുന്നതും ഇത് തന്നെയാണ്. പാടാത്ത പൈങ്കിളി എന്ന സീരിയലില്‍ നിന്നും പിന്മാറിയ സമയത്തും നടനെതിരെ ചില വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ആരോഗ്യപരമായ കാരണങ്ങള്‍ പറഞ്ഞാണ് സൂരജ് സണ്‍ ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന പാടാത്ത പൈങ്കിളി സീരിയലില്‍ നിന്നും പിന്മാറിയത്. നടന്റെ ചില പോസ്റ്റുകള്‍ കാണുമ്പോള്‍, ആ പിന്മാറ്റത്തിന് പിന്നില്‍ മറ്റെന്തെങ്കിലും കാരണം ഉണ്ടോ എന്ന് സംശയിച്ചു പോവുമെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

  തനിക്ക് നേരെ ഉയര്‍ന്ന വിമര്‍ശനത്തിന് മറുപടിയുമായി താരം രംഗത്ത് എത്തിയിരുന്നു. സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. ഒരു ട്രോള്‍ വീഡിയോയുടെ പശ്ചാത്തലത്തിലായിരു്ന്നു പ്രതികരണം.ആദ്യം ട്രോള്‍ വീഡിയോ കണ്ടപ്പോള്‍ എനിക്ക് ഒന്നും തോന്നിയില്ല. ഞാന്‍ ആസ്വദിച്ചു എന്നാല്‍ ആ വീഡിയോയില്‍ എന്റെ പേര് കാണിക്കുന്നുണ്ടല്ലോ. അസുഖവുമായി മുങ്ങിയാലോ എന്ന് കാണിക്കുന്ന ആ ഒരു വാക്ക് ഒരുപാട് ആളുകളില്‍ തെറ്റിധാരണ ഉണ്ടാക്കുകയാണ് ചെയ്തത്. സൂരജ് എന്ന് പറയുന്ന വ്യക്തി അസുഖം എന്ന കള്ള കാരണം കൊണ്ട് മുങ്ങി എന്ന തരത്തിലുള്ള തെറ്റിധാരണയാണ് പലരിലേക്കും എത്തിയത്. എന്നെ സ്നേഹിക്കുന്ന അല്ലെങ്കില്‍, പാടാത്ത പൈങ്കിളി സീരിയലിനെ സ്നേഹിക്കുന്ന ഒരുപാട് ആളുകള്‍ ഉണ്ട്. അതില്‍ ഒത്തിരി പേരുമായി ഞാന്‍ അടുപ്പവും സ്നേഹവും കാണിക്കുന്ന ആളാണ്. അങ്ങനെ ഉള്ള ആളുകളിലേക്ക് ഒരു തെറ്റിദ്ധാരണ പടര്‍ത്തുകയാണ് ആ ട്രോളുകളില്‍ കൂടി കഴിഞ്ഞത്. അതാണ് എന്നെ വിഷമിപ്പിക്കുന്നത്. എന്റെ വിഷമങ്ങളും പ്രശ്നങ്ങളും മറ്റൊരാളിലേക്ക് എത്തിച്ചിട്ട് സിംപതി പിടിച്ചു പറ്റുന്ന ഒരാള്‍ അല്ല ഞാന്‍.

  ഞാനെന്ന് പറയുന്ന വ്യക്തി മാറാവ്യാധിയില്‍ പെട്ട് കിടക്കുകയല്ല. ഈ പറഞ്ഞ ആയിരത്തില്‍ 800 പേര്‍ക്ക് വരെ വരാന്‍ സാധ്യത ഉള്ള ഒരു ചെറിയ പ്രശ്നമാണ് എനിക്കുള്ളത്. പക്ഷെ ആ ഒരു സാഹചര്യത്തില്‍ എന്റെ അസുഖം മൈന്‍ഡ് ചെയ്യാതെ മുന്‍പോട്ട് പോയാല്‍ വലിയ പ്രത്യാഘാതമാകും ഞാന്‍ നേരിടേണ്ടി വരികയെന്ന് ഡോക്ടര്‍ പറഞ്ഞതു കൊണ്ടാണ് മാറി നിന്നത്. ബന്ധപ്പെട്ടവരെ അസുഖത്തിന്റെ വിവരം അറിയിച്ചു കൊണ്ടാണ് ഞാന്‍ അതില്‍ നിന്നും ക്വിറ്റ് ചെയ്തത്. അത് വരെ ഈ വിവരം പുറത്തു വിടരുതെന്ന് ബന്ധപ്പെട്ട അധികാരികള്‍ പറഞ്ഞത് അനുസരിച്ചാണ് ആളുകള്‍ ചോദിച്ചപ്പോഴും ഒന്നും പറയാതെ മുന്‍പോട്ട് പോയത്. അത് ബോധ്യപ്പെടുത്തേണ്ട ആളുകളെ ബോധിപ്പിച്ചതുമാണെന്നും സൂരജ് അഭിമുഖത്തിലൂടെ പറഞ്ഞിരുന്നു.

  Recommended Video

  എനിക്ക് കൽപ്പന ചേച്ചി ആണ് ഈ പേര് ഇട്ടത് : Madhu Warrier | FilmiBeat Malayalam

  സിനിമയിലും ചുവട് ഉറപ്പിച്ചുണ്ട് സൂരജ്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയത്തില്‍ ചെറിയ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഒരു സീനിലാണ് താരം അഭിനയിച്ചത്. ഇപ്പോള്‍ മറ്റൊരു സിനിമയുടെ ഷൂട്ടിങ് തിരക്കിലാണ് താരം. ലോക്കേഷനില്‍ നിന്നുള്ള ചിത്രങ്ങളും മറ്റും ഇന്‍സ്റ്റഗ്രാമില്‍ നേരത്തെ പങ്കുവെച്ചിരുന്നു. സിനിമയോടുള്ള ആഗ്രഹത്തെ കുറിച്ച് സൂരജ് നേരത്തെ പല അവസരത്തിലും വ്യക്തമാക്കിയിരുന്നു. നടന്റെ പുതിയ ചുവട് വയ്പ്പില്‍ സന്തോഷത്തിലാണ് ആരാധകര്‍.

  Read more about: serial tv
  English summary
  Padatha Painkili Fame sooraj Sun Write Up aimed Whom, post went Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X