10 സിനിമയില്‍ അഭിനയിച്ചാല്‍ കിട്ടുന്ന ഫീല്‍ കിട്ടി, പാടാത്ത പൈങ്കിളിയെക്കുറിച്ച് സൂരജ്, കുറിപ്പ് വൈറല്‍

സീരിയല്‍ പ്രേമികളുടെ പ്രിയപ്പെട്ട താരങ്ങളിലൊരാളായി മാറിയിരിക്കുകയാണ് സൂരജ്. പാടാത്ത പൈങ്കിളിയിലെ ദേവയെ അവതരിപ്പിച്ചായിരുന്നു സൂരജിന്റെ വരവ്. കണ്‍മണിയുടെ എല്ലാമെല്ലാമായ ദേവ സാറിനെ ആരാധകരും ഏറ്റെടുക്കുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ സൂരജ് പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം ആരാധകര്‍ വൈറലാക്കി മാറ്റാറുണ്ട്.

തനിക്ക് ലഭിക്കുന്ന പിന്തുണയ്ക്കും സ്‌നേഹത്തിനും നന്ദി അറിയിച്ചും താരമെത്താറുണ്ട്. അമ്മമാരുടെ പിന്തുണയാണ് തനിക്കേറെ ലഭിക്കുന്നത്. ആരാധികയ്‌ക്കൊപ്പമുള്ള വീഡിയോ പങ്കുവെച്ചായിരുന്നു കഴിഞ്ഞ ദിവസം താരമെത്തിയത്.

നസീർ സർ, സത്യൻ മാഷ് കാലഘട്ടത്തിൽ അവരുടെ ആരാധികമാർ. ഇന്നിപ്പോൾ എന്റെ മുന്നിൽ നിൽക്കുന്ന അമ്മ. ഈ കാലഘട്ടത്തിൽ എന്നെ സ്നേഹിക്കുമ്പോൾ ഞാൻ ആരോടൊക്കെയാണ് കടപ്പാട് പറയേണ്ടത്. 10 സിനിമയിൽ അഭിനയിച്ചാൽ കിട്ടുന്ന ഫീൽ. ഒരു സീരിയലിൽ എനിക്ക് കിട്ടിയെന്നായിരുന്നു സൂരജ് കുറിച്ചത്. ഇതിനകം തന്നെ വീഡിയോയും കുറിപ്പും വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

Sooraj

ആരാധകന് സര്‍പ്രൈസ് കൊടുത്തതിനെക്കുറിച്ച് പറഞ്ഞും നേരത്തെ സൂരജ് എത്തിയിരുന്നു. ചങ്ക്, ചങ്കിടിപ്പ്, my blood... Ettan.. എന്നൊക്കെ പറഞ്ഞാൽ അത് അറിയാതെ പോകാമോ.. ഒരു ആരാധകൻ, ആരാധിക അവരുടെ സ്നേഹം.. അതൊക്കെ അനുഭവിക്കുക ചെറിയ ഒരു കാര്യമല്ല ലൈഫിൽ ഏറ്റവും വലിയ കാര്യമാണ് എനിക്കെന്നും സൂരജ് വ്യക്തമാക്കിയിരുന്നു.

സെൽഫി ചോദിക്കാൻ മടിവേണ്ട. എന്തകിലും പറയോ ഇഷ്ടവുമോ എന്ന ഭയം വേണ്ട..കാരണം... മുൻപ് പറഞ്ഞാലോ.. ഏട്ടൻ..blood.. എന്നൊക്കെ.. പിന്നെ ഞാൻ പറയണ്ടലോ... അപ്പോൾ എന്റെ ആരാധകന് ഞാൻ കൊടുത്ത ഒരു സർപ്രൈസ്‌ ആണ് ഈ വീഡിയോയെന്നുമായിരുന്നു സൂരജ് കുറിച്ചത്. നിരവധി പേരായിരുന്നു പോസ്റ്റിന് കൈയ്യടിച്ചെത്തിയത്.

Recommended Video

കാത്തിരിക്കുന്നത് മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ബ്രഹ്മാണ്ഡ സിനിമകള്‍ | Oneindia Malayalam

സീരിയലിനെക്കുറിച്ച് മാത്രമല്ല മറ്റ് വിശേഷങ്ങളുമായും സൂരജ് എത്താറുണ്ട്. ഈ ലാളിത്യവും വിനയവുമാണ് സൂരജിനെ വ്യത്യസ്തനാക്കുന്നത്. വൈകാതെ തന്നെ ബിഗ് സ്‌ക്രീനിലും സൂരജിനെ കാണുന്നതിനായി കാത്തിരിക്കുകയാണ് തങ്ങളെന്നുമായിരുന്നു ആരാധകര്‍ പറഞ്ഞത്. സീരിയലിലും സ്വന്തം ശബ്ദം ഉപയോഗിച്ചൂടേയെന്നായിരുന്നു ചിലര്‍ ചോദിച്ചത്.

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X