വാക്ക് പാലിച്ച് സൂരജ്, എന്‍റെ പുതുവര്‍ഷം ഇവിടെ തുടങ്ങുന്നു, പാടാത്ത പൈങ്കിളി നായകന്‍റെ പോസ്റ്റ് വൈറല്‍

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയിരിക്കുകയാണ് സൂരജ്. പാടാത്ത പൈങ്കിളിയെന്ന പരമ്പരയില്‍ ദേവയെ അവതരിപ്പിച്ച് ആസ്വാദക ഹൃദയത്തില്‍ ഇടം നേടിയിരിക്കുകയാണ് താരം. മികച്ച സ്വീകാര്യതയും പിന്തുണയും സ്വന്തമാക്കി മുന്നേറുകയാണ് പരമ്പര. പരമ്പരയിലെ വിശേഷങ്ങളും വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ചുമെല്ലാം പറഞ്ഞ് സജീവമാണ് സൂരജ്. യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുമുണ്ട്. പുതുവത്സര ആശംസ നേര്‍ന്നുള്ള കുറിപ്പാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

ശരീരഭാരം കൂടുന്നുവെന്നും വണ്ണം കുറയ്ക്കാനായുള്ള കാര്യങ്ങള്‍ ചെയ്ത് തുടങ്ങുമെന്നും താരം നേരത്തെ പറഞ്ഞിരുന്നു. ഡയറ്റ് പ്ലാനും വര്‍ക്കൗട്ടും തീരുമാനിച്ചുവെന്നും സൂരജ് പറഞ്ഞിരുന്നു. ജിമ്മില്‍ നിന്നുള്ള വീഡിയോയ്‌ക്കൊപ്പമായാണ് താരം പുതുവത്സര ആശംസകള്‍ അറിയിച്ചിട്ടുള്ളത്.

എന്റെ ന്യൂ ഇയര്‍ ഇവിടെ നിന്നു തുടങ്ങുന്നു..നിങ്ങളോ? നന്മയും സന്തോഷമുള്ള നല്ലൊരു പുതുവർഷം ആവട്ടെ നമുക്ക്. പുതിയ പുതിയ നല്ല തീരുമാനങ്ങൾ എടുക്കാനും. ശക്തിയുള്ള മനസ്സാൽ മുന്നോട്ടു പോകാനും സാധിക്കട്ടെ.. നമുക്ക്. ഹാപ്പി ന്യൂ ഇയറെന്നായിരുന്നു സൂരജ് കുറിച്ചത്. ആരാധകരെല്ലാം താരത്തിന് ആശംസ അറിയിച്ചെത്തിയിട്ടുണ്ട്. ഇതിനകം തന്നെ സൂരജിന്‍റെ വര്‍ക്കൗട്ട് വീഡിയോ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

Sooraj

ഇറങ്ങി പുറപ്പെടുമ്പോൾ കൈയ്യിലുള്ള ഏറ്റവും വലിയ സമ്പാദ്യം. മറ്റുള്ളവരുടെ തകർച്ചകൾ കാണാൻ കാത്തിരിക്കാതെ. സ്വന്തം ഉയർച്ചയ്ക്ക് വേണ്ടി പോരാടാൻ. മുന്നോട്ടുപോവുകയന്നുള്ള കുറിപ്പുമായും സൂരജ് എത്തിയിരുന്നു. കണ്‍മണിയും ദേവയും തമ്മിലുള്ള പ്രണയവുമായാണ് പരമ്പര മുന്നേറുന്നത്.

അപ്രതീക്ഷിതമായി വിവാഹിതരാവേണ്ടി വന്നവരാണെങ്കിലും ആ സാഹചര്യവുമായി പൊരുത്തപ്പെടുകയായിരുന്നു ഇരുവരും. ദേവയുടെ മനസ്സില്‍ കണ്‍മണിയും സ്ഥാനം പിടിക്കുകയായിരുന്നു. ഇവരുടെ റൊമാന്റിക് മുഹൂര്‍ത്തങ്ങള്‍ കാണാനായി കാത്തിരിക്കുകയാണ് തങ്ങളെന്നായിരുന്നു ആരാധകരും പറഞ്ഞത്. പാടാത്ത പൈങ്കിളിയില ഫൈറ്റ് രംഗം ചിത്രീകരിച്ചതിനെക്കുറിച്ചുള്ള വീഡിയോയുമായി നേരത്തെ താരമെത്തിയിരുന്നു.

പരമ്പരയുടെ സംപ്രേഷണ സമയം മാറുന്നതിനെക്കുറിച്ച് പറഞ്ഞും സൂരജും സംഘവും എത്തിയിരുന്നു. ഏട്ടത്തിമാരും ദേവയ്‌ക്കൊപ്പമുണ്ടായിരുന്നു. ദേവ, നമ്മുടെ സീരിയലിന്റെ സമയം മാറുകയാണെന്നും ഇനി എല്ലാവരും നമ്മളെ കാണുമോയെന്നുമായിരുന്നു അവരുടെ സംശയം. അര്‍ച്ചന സുശീലനായിരുന്നു പുതിയ സംപ്രേഷണ സമയത്തെക്കുറിച്ച് പറഞ്ഞത്. ഈ വീഡിയോ വൈറലായി മാറിയിരുന്നു.

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X