For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പാടാത്ത പൈങ്കിളി വിട്ടതോടെ സൂരജ് അഭിനയം നിർത്തിയോ, മറുപടിയുമായി നടൻ, മറ്റൊരു വേദിയിൽ എത്തും

  |

  ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന പാടാത്ത പൈങ്കിളി എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് സൂരജ് സൺ. ദേവ എന്നാണ് നടനെ പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത്. പാടാത്ത പൈങ്കിളി എന്ന പരമ്പരയിലൂടെയാണ് സൂരജ് ആദ്യമായി മിനിസ്ക്രീനിലെത്തുന്നത്. വളരെ ചെറിയ സമയം കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറുകയായിരുന്നു. കുടുംബ പ്രേക്ഷകർക്കിടയിൽ മാത്രമല്ല യൂത്തിനിടയിലും താരത്തിന് കൈനിറയെ ആരാധകരുണ്ട്.

  സൽവാറിൽ സിമ്പിൾ ലുക്കി നടി, ഫോട്ടോഷൂട്ട് വൈറലാകുന്നു

  പാടാത്ത പൈങ്കിളി മികച്ച പ്രേക്ഷക സ്വീകാര്യത മുന്നേറുമ്പോഴായിരുന്നു സൂരജ് പരമ്പരയിൽ നിന്ന് പിൻമാറുന്നത്. ആരോഗ്യപ്രശ്നത്തെ തുടർന്നാണ് താരം സീരിയലിൽ നിന്ന് മാറിയത്. സൂരജും അണിയറ പ്രവർത്തകരും ഇക്കാര്യം ആരാധകരെ അറിയിച്ചിരുന്നു. എന്നാൽ ഇത് അംഗീകരിക്കാൻ പ്രേക്ഷകർക്ക് ഇപ്പോഴും കഴിഞ്ഞിട്ടില്ല. സൂരജിന് പകരം ലക്ജിത്ത് സൈനിയാണ് ദേവയായി എത്തിയിരിക്കുന്നത്. ലക്കിയുടേയും ആദ്യത്തെ പരമ്പരയാണിത്. പാടാത്ത പൈങ്കിളി വിട്ടെങ്കിലും സൂരജ് പുതിയ പരമ്പരകളിൽ എത്തിയിട്ടില്ല. നടൻ അഭിനയം ഉപേക്ഷിച്ചോ എന്നാണ് ചിലർ ചോദിക്കുന്നത്. ഇപ്പോഴിത ഇതിന് മറുപടി നൽകിയായി സൂരജ് രംഗത്ത് എത്തിയിരിക്കുകയാണ്.

  Body shaming on Anoop Krishnan's fiancee after their engagement video was out | FilmiBeat Malayalam

  തന്റെ യൂട്യൂബ് ചാനലിലൂടെയാണ് സംശയങ്ങൾക്ക് മറുപടി നൽകിയിരിക്കുന്നത്. തന്റെ ജീവിതത്തിന്റെ പകുതി ഭാഗവും അഭിനയത്തിൽ നിൽക്കാൻ വേണ്ടി മാറ്റി വെച്ചതാണ്. തനിക്ക് അഭിമാനവും ആത്മവിശ്വാസവും നൽകിയ മേഖല വിട്ട് താൻ എങ്ങും പോകില്ല എന്നാണ് നടൻ പറയുന്നത്. സൂരജിന്റെ വീഡിയോ ആരാധകരുടെ ഇടയിൽ വൈറലായിട്ടുണ്ട്. നടന്റെ വാക്കുകൾ ഇങ്ങനെ...

  പലരും എന്നോട് ചോദിക്കുന്നുണ്ട് അഭിനയമൊക്കെ നിർത്തിയോ, ഇനി അഭിനയിക്കുന്നില്ലേ,നിന്റെ ഭ്രാന്ത് അവസാനിച്ചോ എന്നൊക്കെ. എന്റെ ജീവിതത്തിലെ പകുതി ഭാഗവും അഭിനയത്തിൽ നിൽക്കാൻ വേണ്ടി മാറ്റിവെച്ചു. പിന്നെ എന്റെ മുഴുവൻ ജീവനും സമയവും അഭിനയരംഗത്ത് നിൽക്കണമെന്നുള്ള എന്റെ തീരുമാനം ഞാൻ ഒരിക്കലും മാറ്റില്ല. എന്റെ മരണം വരെ അതിനൊരുമാറ്റവും ഉണ്ടാകില്ല. ആദ്യം ഒരു സംശയം ഉണ്ടായിരുന്നു. അഭിനയത്തിനോടുള്ള ഭ്രാന്ത് എല്ലാവർക്കും ഉണ്ടാകും. ഇത് വെറും ഭ്രാന്താണോ എന്ന്. അല്ലെന്ന പിന്നെ എനിക്ക് മനസ്സിലായി.

  കണ്ട സ്വപ്നങ്ങളൊന്നും കളയാൻ ഞാൻ ഒരിക്കലും തയ്യാറല്ല. ജീവിക്കുന്നെങ്കിൽ അത് അഭിനയ മേഖലയിലായിരിക്കും . മരിക്കുന്നതും അഭിനയമേഖലയിൽ നിന്നുകൊണ്ടായിരിക്കും. അല്ലാതെ മറ്റൊന്നിലേയ്ക്ക് പോകാൻ ഞാൻ തയ്യാറല്ല. പോവുകയുമില്ല. ഇപ്പോഴുള്ള എനന്റെ ഈ സാഹചര്യം പലതും പഠിക്കാനും മനസ്സിലാക്കാനുമുള്ള സമയമാണ്. ആ സമയം ഞാൻ വളരെ നല്ല രീതിയിൽ ഉപയോഗിച്ചു. ഇത് അല്ലെങ്കിൽ മറ്റൊരു വേദിയിൽ ഞാൻ വരും.

  തുടക്കത്തിൽ നിങ്ങൾ എന്നെ സ്വീകരിക്കുമോ എന്നൊരു ഭയം ഉണ്ടായിരുന്നു. എന്നാൽ അതെനിക്ക് മാറി. അതിന് ശേഷം എനിക്ക് ഈ മേഖലയിൽ നിൽക്കാൻ കഴിയുമെന്നും, നിങ്ങളുടെ സ്നേഹവും വിശ്വാസും എപ്പോഴും ഉണ്ടാകുമെന്നുള്ള ഉറച്ച വിശ്വാസമുള്ളടത്തോളം കാലം ഞാൻ സ്വപ്നം കണ്ടയിടത്ത് ഞാൻ എത്തും. ഇത് ഉറച്ച തീരുമാനമാണെന്നും സൂരജ് പറയുന്നു. പലരും പറഞ്ഞിട്ടുണ്ട് മറ്റൊരു ഫീൽഡ് നോക്കാൻ. ഇതിലും മോശമായ അവസരത്തിൽ പോലും ഞാൻ അങ്ങനെ ചെയ്തിട്ടില്ല.

  ഇപ്പോഴുള്ള സാഹചര്യം ഒരുപാട് അറിവ് തന്നു. ഒരുപാട് പേരെ പഠിക്കാൻ സാധിച്ചു. മനുഷ്യരെ മനസ്സിലാക്കാൻ സാധിച്ചു. അങ്ങനെ നിരവധി അനുഭവങ്ങൾ കിട്ടി. നാളെ ഒരാൾക്ക് പറഞ്ഞു കൊടുക്കാൻ വലിയ സ്റ്റോറിയുണ്ട്. ആരെങ്കിലും നാളെ എന്റെ വഴിയെ സഞ്ചരിക്കുമ്പോൾ എനിക്ക് പറഞ്ഞു കൊടുക്കാം ഇതേ അവസ്ഥ ആയിരിക്കുമെന്ന്. ഇപ്പോൾ പിന്നോട്ട് പോയാൽ ഞാൻ ഇത്രയും കാലം പറഞ്ഞതൊക്കെ ഫേക്ക് ആണെന്ന് പറയും.ഞാൻ ലക്ഷ്യത്തിലെത്താതെ പിന്നോട്ട് പോയാൽ പിന്നെ എനിക്ക് മറ്റൊരാളെ മോട്ടിവേറ്റ് ചെയ്യാൻ സാധിക്കില്ല. അതേസമയം ഞാൻ ലക്ഷ്യത്തിൽ എത്തിയാൽ നിങ്ങളെ മോട്ടിവേറ്റ് ചെയ്യാൻ സാധിക്കും. എന്നെ സ്നേഹിക്കുന്നവരോടും ഞാൻ അഭിനയിച്ച് കാണണം എന്ന് ആഗ്രഹിക്കുന്നവരോടും ഞാൻ മറ്റൊരു വേദിയിൽ വരും. ഇന്ന് അല്ല നാളെ. ഉറപ്പാണ്.

  വീഡിയോ കാണാം

  Read more about: serial
  English summary
  Padatha Painkili Serail Fame Sooraja Sun Opens Up He IS definitely Come back At another Platform
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X