For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മനസുകൊണ്ട് ഞാന്‍ അതിന് തയ്യാറാകുന്നു, പുതിയ ട്രാന്‍സ്ഫര്‍മേഷന് സമയമായെന്ന് സൂരജ് സണ്‍

  |

  പാടാത്ത പൈങ്കിളിയിലെ ദേവയായി മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമായ നടനാണ് സൂരജ് സണ്‍. ജനപ്രിയ പരമ്പരയിലെ നായകവേഷം നടന്‌റെതായി ഏറെ ശ്രദ്ധിക്കപ്പെട്ടു. ചുരുങ്ങിയ നാളുകള്‍ കൊണ്ടാണ് എല്ലാവരുടെയും ഇഷ്ടതാരമായി സൂരജ് മാറിയത്. പാടാത്ത പൈങ്കിളിയില്‍ നിന്നുളള നടന്‌റെ പിന്മാറ്റം ആരാധകരെ നിരാശരാക്കിയിരുന്നു. സൂരജ് പരമ്പര വിട്ടതുമുതല്‍ നടന്‍ തിരിച്ചുവരണമെന്ന ആവശ്യവുമായി മിക്കവരും സമൂഹ മാധ്യമങ്ങളില്‍ എത്തി. എന്നാല്‍ ഇനി പരമ്പരയിലേക്ക് എത്തില്ലെന്നാണ് തന്‌റെ സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെ സൂരജ് അറിയിച്ചത്.

  മൃണാല്‍ താക്കൂറിന്‌റെ ഗ്ലാമറസ് ചിത്രങ്ങള്‍ കാണാം

  ആരാധകരുടെ പിന്തുണയ്ക്ക് നന്ദി അറിയിച്ച് നടന്‍ എപ്പോഴും തന്‌റെ പേജുകളിലൂടെ എത്താറുണ്ട്‌. യൂടൂബ് ചാനലിലൂടെയും സൂരജ് വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട്. നടന്റെ മോട്ടിവേഷണല്‍ വീഡിയോസിനും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കാറുളളത്. അതേസമയം ജീവിതത്തിലെ പുതിയ തീരുമാനം അറിയിച്ചുളള സൂരജ് സണ്ണിന്‌റെ പോസ്റ്റാണ് ഇപ്പോള്‍ വൈറലാകുന്നത്.

  അടുത്ത ട്രാന്‍സ്ഫര്‍മേഷന് സമയമായി എന്ന് അറിയിച്ചുകൊണ്ടുളള നടന്‌റെ കുറിപ്പാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. "എല്ലാവര്‍ക്കും നമസ്‌കാരം, 95 കിലോയില്‍ നിന്നായിരുന്നു 75 കിലോയിലേക്കുള്ള ട്രാന്‍സ്ഫര്‍മേഷന്‍. 75 കിലോയില്‍ നിന്ന് 85 കിലോയിലേക്ക് വീണ്ടും ഒരു മാറ്റം. ഇപ്പോള്‍ 75 ലേക്ക് ഒരു ട്രാന്‍സ്ഫര്‍മേഷന് മനസ്സുകൊണ്ട് ഞാന്‍ തയ്യാറാകുന്നു. രണ്ടോ മൂന്നോ മാസം കൂടുമ്പോള്‍ കാണുന്നവര്‍ എപ്പോഴും എന്നോട് ചോദിക്കാറുണ്ട് ഇടയ്ക്കിടെ മാറിക്കൊണ്ടിരിക്കുന്ന എന്റെ ഭാരത്തെക്കുറിച്ച്, സൂരജ് പറയുന്നു.

  അതുപോലെ തന്നെ എന്റെ രൂപത്തെക്കുറിച്ചും, ആവശ്യത്തില്‍ കൂടുതല്‍ ഭാരമായി എന്ന് തോന്നുമ്പോള്‍ എന്റെ ശരീരത്തില്‍ ഘടിപ്പിച്ച ഒരു യന്ത്രം 'നിന്റെ ലിമിറ്റ് കഴിഞ്ഞു' എന്ന് പറയും. പിന്നെ അടുത്ത ട്രാന്‍സ്‌ഫോര്‍മേഷന്‍ സമയമാണ്. ഇപ്പോള്‍ എന്റെ ലിമിറ്റ് അവസാനിച്ചു. ഇനി പുതിയ രൂപത്തിലേക്ക് മാറാന്‍ തയ്യാറാകുന്നു. ഭക്ഷണ പ്രിയനാണ് ഞാന്‍. ഭക്ഷണത്തെ ആസ്വദിച്ചു കഴിക്കുന്നത് എന്റെ വലിയൊരു വിനോദമാണ്.

  അതില്‍ പ്രധാനമായും നാട്ടിന്‍പുറത്തെ നാടന്‍ ഭക്ഷണം, കൂടുതലും സ്വന്തമായി പാകം ചെയ്ത് കഴിക്കുന്നത് എനിക്ക് അത്രയും ഇഷ്ടമാണ്. എനിക്ക് തൃപ്തികരമാണ്. പുതിയ പുതിയ ഭക്ഷണ പരീക്ഷണങ്ങള്‍ നടത്തുക അത് മറ്റുള്ളവരെക്കൊണ്ട് കഴിപ്പിക്കുക, കഴിച്ച് അവര്‍ക്ക് ഒന്നും സംഭവിച്ചില്ല എന്ന് തോന്നുമ്പോള്‍ സ്വന്തമായി കഴിക്കും.

  അരങ്ങേറ്റ സിനിമയിലെ ആദ്യ സീന്‍, മറക്കാനാവാത്ത അനുഭവം പങ്കുവെച്ച് മമ്മൂട്ടി

  ദൈവം സഹായിച്ച് ഇതുവരെ ആര്‍ക്കും ഒന്നും സംഭവിച്ചിട്ടില്ല. മനസ്സ് അസ്വസ്ഥമാകുമ്പോള്‍ മനസ്സിന് സ്വസ്ഥത കിട്ടുന്ന ഒന്നാണ് എനിക്ക് പാചകം. വീട് വൃത്തിയാക്കല്‍, പാചകം ചെയ്യല്‍ തുടങ്ങിയവ എന്റെ വിനോദങ്ങളാണ്. ഞാന്‍ വീട്ടിലെ ബംഗാളി ആണ്. ഭക്ഷണം കഴിക്കുന്നപോലെ ഇതൊക്കെ ആസ്വദിച്ചാണ് ചെയ്യാറ്..ആജ്ഞാപിച്ചാല്‍ ഞാനൊരു രാക്ഷസന്‍ ആണ്.

  നാല് തവണ ഓഡീഷന്‍ ചെയ്ത് അവസരം, പ്രണവ് ആള് പാവം, ഹൃദയം അനുഭവം പറഞ്ഞ് മിന്‌റു മരിയ

  ബഷീർ ബഷിയുടെ ഭാര്യമാർ തമ്മിൽ വഴക്കിടാറുണ്ടോ. രണ്ടാം ഭാര്യയുടെ മറുപടി

  അതുകൊണ്ട് എന്നിലെ രാക്ഷസനെ വീട്ടുകാര്‍ ഉണര്‍ത്താറില്ല. കാരണം അവര്‍ക്ക് വലിയൊരു ബംഗാളിയെ നഷ്ടപ്പെടും. മതി മതി ബാക്കി പിന്നെ പറയാം എന്തായാലും ഞാന്‍ ഭക്ഷണം നിയന്ത്രിച്ച് 75 കിലോ ആയതിനു ശേഷം കാണാം..എന്ന് നിങ്ങളുടെ സ്വന്തം..സൂരജ് സണ്‍, നടന്‍ കുറിച്ചു. അതേസമയം നടന്‌റെ പുതിയ ട്രാന്‍സ്ഫര്‍മേഷനായി കാത്തിരിക്കുകയാണ് എന്നാണ് കമന്റുകളിലൂടെ ആരാധകര്‍ പറയുന്നത്. പുതിയ രൂപത്തില്‍ മോന്‍ വേഗം തിരിച്ചുവരൂ എന്ന് ഒരു പ്രേക്ഷക സൂരജിന്റെ പോസ്റ്റിന് താഴെ കുറിച്ചു. സൂരജേട്ടന്‌റെ ഡയറ്റ് പ്ലാന്‍ ഒരു വീഡിയോ ആയി ചെയ്യുമോ എന്ന് ചോദിച്ച് മറ്റൊരാളും എത്തി.

  രണ്‍വീറിന് കൊടുക്കുന്ന പ്രതിഫലം തനിക്കും വേണമെന്ന് ദീപിക, ബന്‍സാലി ചിത്രത്തില്‍ നിന്ന് നടി പുറത്ത്‌

  Read more about: sooraj serial asianet
  English summary
  padatha painkili serial actor sooraj sun about his new transformation, latest post goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X