വേറെ എന്തെങ്കിലുമാണെങ്കിൽ അതിജീവിക്കും,സൂരജ് പിൻമാറാൻ കാരണം, പുതിയ ദേവയെ വിഷമിപ്പിക്കില്ല

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് പാടാത്ത പൈങ്കളി. 2020 സെപ്റ്റംബർ 7 ന് ആരംഭിച്ച പരമ്പര മികച്ച പ്രേക്ഷക സ്വീകാര്യത നേടി മുന്നേറുകയാണ്. പുതുമുഖ താരങ്ങളായ സൂരജ് സൺ, മനീഷ എന്നിവരാണ് പരമ്പരയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വളരെ ചെറിയ സമയം കൊണ്ട് തന്നെ മികച്ച പ്രേക്ഷകരെ സ്വന്തമാക്കാൻ പാടാത്ത പൈങ്കിളിക്ക് കഴിഞ്ഞു.

pafatha painkili

സംഭവബഹുലമായി പരമ്പര മന്നേറുമ്പോഴാണ് പാടത്ത പൈങ്കിളിയിൽ നിന്ന് സൂരജ് അപ്രതീക്ഷിതമായി പിൻമാറുന്നത്. ഇത് പ്രേക്ഷകരെ ഏറെ ഞെട്ടിച്ചിരുന്നു. താരത്തെ തിരികെ കൊണ്ടു വരണമെന്ന് ആവശ്യപ്പെട്ട് പ്രേക്ഷകർ രംഗത്ത് എത്തിയിരുന്നു. എന്നാൽ പ്രേക്ഷകരെ സങ്കടത്തിലാഴ്ത്തി കൊണ്ട് സൂരജിന് പകരം പുതിയ താരം എത്തിയിരിക്കുകയാണ് . പുതുമുഖതാരമാണ് വീണ്ടും ദേവയാകുന്നത്.

പുതിയ ദേവ

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് പുതിയ ദേവയെ കുറിച്ചുളള ചർച്ചയാണ്. പരമ്പരയുടെ പുതിയ പ്രൊമോ വീഡിയോ വന്നതിന് പിന്നാലെയാണ് പാടാത്ത പൈങ്കിളി പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയാകുന്നത്. സൂരജിന് പകരം പുതുമുഖ താരം ലക്ജിത്താണ് ദേവയാകുന്നത്. രണ്ട് അഭിപ്രായമാണ് ലഭിക്കുന്നത്. ലക്ജിത്ത് കുഴപ്പമില്ലെങ്കിലും ഞങ്ങളുടെ ദേവയായി സൂരജിനെ മതിയെന്നാണ് ആരാധകർ പറയുന്നത്.

പ്രേക്ഷകരുടെ പ്രതികരണം

സൂരജിനായി കാത്തിരിക്കുകയായിരുന്നു ഞങ്ങൾ. എന്നാൽ പകരക്കാരനായി എത്തിയ താരത്തെ സങ്കടപ്പെടുത്തുന്നില്ല. ലക്ജിത്തിനെ ഞങ്ങള്‍ സ്വീകരിക്കുന്നു. ഈ ചേട്ടന്‍ പൊളിയാണ്, എന്നാലും സൂരജിന്റെ അത്ര വരില്ലെന്നും പ്രേക്ഷകർ പറയുന്നു. ആ ശബ്ദം കേള്‍ക്കുമ്പോള്‍ മനസ്സിലേക്ക് ആദ്യം വരുന്നത് സൂരജിന്റെ മുഖമാണ്. അത് മാറാന്‍ സമയമെടുക്കുമെന്നും ആരാധകർ പറയുന്നു. പുതിയ പ്രെമോ വീഡിയോയ്ക്ക് കമന്റായിട്ടാണ് ആരാധകർ തങ്ങളുടെ അഭിപ്രായം അറിയിച്ചിരിക്കുന്നത്.

പിൻമാറാനുള്ള  കാരണം

ആരോഗ്യ പ്രശ്നങ്ങൾ കൊണ്ടാണ് സൂരജ് പാടാത്ത പൈങ്കിളിൽ നിന്ന് പിൻമാറിയത്. നടൻ തന്നെയാണ് ഇക്കാര്യം പ്രേക്ഷകരോട് പങ്കുവെച്ചത്. സൂരജിനെ തിരികെ കൊണ്ടുവരണമെന്നുള്ള പ്രേക്ഷകരുടെ ആവശ്യം ശക്തമായതോടെയാണ് സീരിയലി നിന്ന് പിൻമാറിയ കാരണം താരം അറിയിച്ചത്. എന്നാൽ തങ്ങൾ കാത്തിരിക്കാൻ തയ്യാറാണെന്നാണ് പ്രേക്ഷകർ പറയുന്നത്. സൂരജ് ഇല്ലാത്ത പാടാത്ത പൈങ്കിളി ഇനി കാണില്ലെന്നു പ്രേക്ഷകർ പറഞ്ഞിരുന്നു,

ആരോഗ്യ പ്രശ്നം

പ്രേക്ഷകരുടെ ആവശ്യം വീണ്ടും ശക്തമായതോടെയാണ് തന്റെ പിൻമാറ്റത്തിന് പിന്നിലെ കാരണം കൃത്യമായി നടൻ പങ്കുവെച്ചിരിക്കുന്നത്. യൂട്യൂബ് വീഡിയോയിലൂടെയാണ് കാരണം വെളിപ്പെടുത്തിയത്. ആരോഗ്യ പ്രശ്നമാണെന്ന് മാത്രമാണ് തുടക്കത്തിൽ വെളിപ്പെടുത്തിയത്. എന്നാൽ ഇപ്പോൾ സീരിയലിൽ പകരക്കാരനെത്തിയപ്പോൾ മാറാനുളള കാരണം കൃത്യമായി വെളിപ്പെടുത്തുകയാണ് താരം. എന്റെ കൂടെ നിന്ന പ്രിയപ്പെട്ടവര്‍ക്ക് വേണ്ടിയെന്ന് പറഞ്ഞ് പുതിയ വീഡിയോയും പങ്കുവെച്ചിരിക്കുന്നത്.

Recommended Video

Chakkappazham Fame Arjun Finally Revealed The Reason For Quitting The Show
 മാറാനുള്ള  കാരണം

ദേവയായല്ല സൂരജായാണ് ഇപ്പോള്‍ സംസാരിക്കുന്നത്. എന്നോടുള്ള നിങ്ങളുടെ സ്‌നേഹം കണ്ട് മനസ്സ് നിറഞ്ഞു. വിഷമമുണ്ടോയെന്നായിരുന്നു ഒരുപാട് പേര്‍ ചോദിച്ചത്. അംബിക ചേച്ചിയും വിഷമമുണ്ടോയെന്ന് ചോദിച്ചിരുന്നു. നീ വിഷമിക്കണ്ടെന്നൊക്കെ പറഞ്ഞ് വിളിച്ചിരുന്നു. ചില സാഹചര്യം അങ്ങനെയാണ്. എന്ത് കാര്യമാണെങ്കിലും നമ്മള്‍ അതിജീവിക്കും. എന്നാല്‍ ശാരീരികമായൊരു ബുദ്ധിമുട്ട് വരുമ്പോള്‍ നമ്മളത് തരണം ചെയ്യാന്‍ പറ്റുന്നില്ലേല്‍ വേറൊന്നും ചെയ്യാനില്ല. തരണം ചെയ്യാന്‍ ഞാന്‍ ശ്രമിച്ചുവെങ്കിലും അതില്‍ പരാജയപ്പെട്ടും. അതോടെയാണ് പിന്‍മാറാനായി തീരുമാനിച്ചത്. ഏഷ്യാനെറ്റ് തന്നെ മാറ്റിയതല്ല, സാഹചര്യം അങ്ങനെയായത് കൊണ്ട് എനിക്ക് മാറേണ്ടി വന്നതാണ്. പാടാത്ത പൈങ്കിളി കുടുംബത്തിലെ എല്ലാവരേയും മിസ്സ് ചെയ്യുന്നുണ്ടെന്നും താരം പുതിയ വീഡിയോയിൽ പറയുന്നു. പിന്തുണച്ച് പ്രേക്ഷകർ രംഗത്ത് എത്തിയിട്ടുണ്ട്

More from Filmibeat

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X