For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പാടാത്ത പൈങ്കിളിയിലെ ദേവയെ ഇത്ര ഇഷ്ട്ടാണോ ഈ അമ്മമാർക്ക്, ഒരു തട്ടുദോശ അനുഭവം പങ്കുവെച്ച് നടൻ

  |

  കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് സൂരജ്. സ്വന്തം പേരിനേക്കാളും പാടാത്ത പൈങ്കിളിയിലെ ദേവ എന്ന പേരിലൂടെയാണ് താരം പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത്. മാസങ്ങൾക്ക് മുൻപ് സംപ്രേക്ഷണം ആരംഭിച്ച പരമ്പര, കുറഞ്ഞ സമയത്തിനുളളിൽ തന്നെ മിനിസ്ക്രീൻ പ്രേക്ഷകരുട ഹൃദയം കീഴടക്കുകയായിരുന്നു. ദേവയും കൺമണിയുമൊക്കെ ഇന്ന് മിനിസ്ക്രീൻ പ്രേക്ഷകരുടെ കുടുംബത്തിലെ അംഗങ്ങളാണ്.

  കുടുംബ പ്രേക്ഷകർക്കിടയിൽ മാത്രമല്ല യൂത്തിനിടയിലും സൂരജിന് കൈനിറയെ ആരാധകരുണ്ട്. പരമ്പരയിൽ എത്തുന്നതിന് മുൻപ് മോട്ടിവേഷൻ വീഡിയോയുമായി താരം സമൂഹ മാധ്യമങ്ങളിൽ സജീവമായിരുന്നു. ഇതെല്ലാം വൈറലുമായിരുന്നു . ഇതിലൂടെ നിരവധി ആരാധകരെ നേടാനും നടന് കഴിഞ്ഞിരുന്നു. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടന്റെ പോസ്റ്റാണ്. ഒരു ദോശ കഴിക്കാൻ പോയ വിശേഷമാണ് സൂരജ് പങ്കുവെച്ചിരിക്കുന്നത്. നടന്റെ പോസ്റ്റ് ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.

  പാടാത്ത പൈങ്കിളിയിൽ എത്തുന്നതിന് മുൻപ് തന്നെ അമ്മമാരുടെ പ്രിയങ്കരനായിരുന്നു സൂരജ്. നടന്റെ പല യൂട്യൂബ് വീഡിയോകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സമൂഹമാധ്യമങ്ങളിൽ തിളങ്ങി നിൽക്കുമ്പോഴായിരുന്നു സീരിയലിൽ ദേവയായി പ്രത്യക്ഷപ്പെടുന്നത്. ചെറിയ സമയത്തിനുള്ളിൽ തന്നെ അമ്മമാരുടെ പ്രിയപ്പെട്ട ദേവയായി മാറുകയായിരുന്നു.

  കുടുംബപ്രേക്ഷകരുടെ സ്നേഹം നേരിട്ട് കാണാൻ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവെച്ച് സൂരജ് രംഗത്തെത്തിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ഒരു ചിത്രം പങ്കുവെച്ച് കൊണ്ടാണ് ആരാധകരുടെ സ്നേഹത്തെ കുറിച്ച് വാചാലനാവുന്നത്. നടന്റെ ആ തട്ടുദോശ അനുഭവം പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിട്ടുണ്ട്. തട്ടുകടയിൽ നിന്ന് ഭക്ഷണം കഴിക്കാൻ പോയപ്പോൾ ആരാധകരോടൊപ്പം നിന്ന് പകർത്തിയ സെൽഫി പങ്കുവെച്ചു കൊണ്ടായിരുന്നു നടന്റെ വാക്കുകൾ. '' ദേവയെ ഇത്ര ഇഷ്ട്ടാണോ ഈ അമ്മമാർക്ക്...ആ സ്നേഹം. നേരിൽ കാണാൻ സാധിച്ചു. ഒരു തട്ടുദോശ അനുഭവം''- ചിത്രത്തിനോടൊപ്പം നടൻ കുറിച്ചു. മികച്ച പ്രതികരണമാണ് നടന്റെ വീഡിയോയ്ക്ക് ലഭിക്കുന്നത്. ജാഡയില്ലാത്ത താരമാണ് സൂരജെന്നാണ് അധികം പേരും പറയുന്നത്.

  മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇടയിൽ ഏറ്റവു കൂടുതൽ ചർച്ചയാകുന്ന പേരുകളാണ്

  കൺമണിയും ദേവയും. കണ്മണി എന്ന പെൺകുട്ടിയുടെ ജീവിതത്തെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ട് പോകുന്നത്. ഇവളെ ദേവ വിവാഹം ചെയ്തതോടെ കഥ ആകെ മാറിയിരിക്കുകയാണ്. ഇപ്പോൾ ഇവരുടെ കുടുംബജീവിത്തിലുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളിലൂടെയാണ് പാടാത്ത പൈങ്കിളി മുന്നോട്ട് പോകുന്നത്. പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയായ വാനമ്പാടി അവസാനിച്ചതിന് പിന്നാലെയാണ് പാടാത്ത പൈങ്കിളിആരംഭിക്കുന്നത്. തിങ്കൾ മുതൽ ശനി വരെ രാത്രി 8.30 ന് ആണ് പരമ്പര സംപ്രേക്ഷണം ചെയ്യുന്നത്.

  എന്റെ മാനസപുത്രി, പരസ്പരം എന്നീ പരമ്പരകൾ ഒരുക്കിയ സുധീഷ് ശങ്കറാണ് പാടാത്ത പൈങ്കിളി സംവിധാനം ചെയ്യുന്നത്. സൂരജിനോടൊപ്പം മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് പരമ്പരയിൽ അഭിനയിക്കുന്നത്. അർച്ച സുശീലൻ,ദിനേഷ് പണിക്കർ,പ്രേം പ്രകാശ്, അ‍ഞ്ജിത, അംബിക മോഹൻ തുടങ്ങിയവാരണ് മറ്റ് താരങ്ങൾ. പുതുമുഖ താരം മനീഷയാണ് നായിക. ദിനേഷ് പള്ളത്തിന്റേതാണ് കഥ. ഏഷ്യാനെറ്റ് സ്റ്റാർ കമ്മ്യൂണിക്കേഷനു വേണ്ടി മേരിലാന്റ് സ്റ്റുഡിയോ ആണ് സീരിയൽ നിർമിക്കുന്നത്.

  Tiny Tom About His unforgettable Memories With Megastar Mammootty | FilmiBeat Malayalam

  സൂരജ് ഇൻസ്റ്റഗ്രാം പോസ്റ്റ്

  Read more about: serial tv
  English summary
  padatha painkili Serial Actor sooraj sun Shared Beautiful Moments With his Fans
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X