ചേച്ചിയുടെ ഓരോ ചലനത്തിലും അതുണ്ട്, അർച്ചന സുശീലനെ കുറിച്ച് പാടാത്ത പൈങ്കിളി താരം അങ്കിത

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് അർച്ചന സുശീലൻ. വില്ലത്തിയായി മിനിസ്ക്രീനിലെത്തിയ താരം ചുരുങ്ങിയ നേരം കൊണ്ട് തന്നെ കൈനിറയെ ആരാധകരെ സ്വന്തമാക്കുകയായിരുന്നു. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത മാനസപുത്രി എന്ന പരമ്പരയിൽ ഗ്ലോറി എന്ന കഥാപാത്രത്തിലൂടെയായിരുന്നു അർച്ചന കുടുംബ പ്രേക്ഷകരുടെ മുന്നിൽ എത്തിയത്. വില്ലത്തിയാണെങ്കിലും അതുവരെ കണ്ട നെഗറ്റീവ് കഥാപാത്രങ്ങളിൽ നിന്ന് വ്യത്യസ്തമായിരുന്നു നടിയുടെ അഭിനയം. ഇത് പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടു. കഥാപാത്രം നോക്കാതെ വില്ലത്തിയായ അർച്ചനയെ പ്രേക്ഷകർ നെഞ്ചിലേറ്റുകയായിരുന്നു.

ankhitha-archana


ഒരു ഇടവേളയ്ക്ക് ശേഷം അർച്ചന വീണ്ടും സീരിയലിൽ സജീവമായിരിക്കുകയാണ്. അതും ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത പാടാത്ത പൈങ്കിളി എന്ന പരമ്പരയിലൂടൊണ് അർച്ചന മടങ്ങി എത്തിയിരിക്കുന്നത്. സ്വപ്ന എന്ന വില്ലത്തി കഥാപാത്രത്തെയാണ് അർച്ചന ഈ പരമ്പരയിലും അവതരിപ്പിക്കുന്നത്. ഇപ്പോഴിത അർച്ചനയെ കുറിച്ച് പരമ്പരയിലെ മറ്റൊരു കഥാപാത്രമായ അങ്കിത വിനോദ് പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. പാടത്തെ പൈങ്കിളിയിൽ മധുരിമ എന്ന കഥാപാത്രത്തെയാണ് അങ്കിത അവതരിപ്പിക്കുന്നത്.

അത്ഭുതപ്പെടുത്തുന്ന നടിയാണ് അർച്ചന എന്നാണ് അങ്കിത വിനോദ് പറയുന്നത്. ഇൻസ്റ്റഗ്രാം ക്യു/ എ സെഷനിലായിരുന്നു നടിയുടെ പ്രതികരണം. മിനിസ്ക്രീനിലെ പ്രിപ്പെട്ട നടി ആരാണ് എന്ന ആരാധകരുടെ ചോദ്യത്തിനായിരുന്നു അങ്കിതയുടെ പ്രതികരണം. അർച്ചനയുടെ ചിത്രം പങ്കുവെച്ച് കൊണ്ടാണ് തന്റെ പ്രിയപ്പെട്ട മിനിസ്ക്രീൻ നടിയെ കുറിച്ച് അങ്കിത വെളിപ്പെടുത്തിയത്. ചേച്ചി മികച്ച നടിയാണ്. കൂടാതെ ചെറിയ ചലനങ്ങളിൽ പോലും ആ കഥാപാത്രം ഉണ്ട്. അത്രയും അമേസിംഗ് ആയ നടിയാണ് അർച്ചന ചേച്ചി എന്നാണ് അങ്കിത പറയുന്നത്.

Recommended Video

Sreekumaran Thampi about young stars

മലയാളത്തിൽ എക്കാലത്തെയും സൂപ്പർ ഹിറ്റ് സീരിയലുകൾ നമുക്ക് സമ്മാനിച്ചിട്ടുള്ള സംവിധായകൻ സുധീഷ് ശങ്കർ ആണ് പാടാത്ത പൈങ്കിളി ഒരുക്കുന്നത്. പരസ്പരം എന്ന ഹിറ്റ് പരമ്പരയ്ക്ക് ശേഷം സുധീഷ് ശങ്കർ സംവിധാനം ചെയ്യുന്ന പരമ്പരയാണിത്. സുധീഷിന്റെ ഭാര്യയും നടിയുമായ അഞ്ജിതയും പരമ്പരയിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. വർഷങ്ങൾക്ക് ശേഷമാണ് അഞ്ജിത മനിസ്ക്രിനിലേയ്ക്ക് മടങ്ങി എത്തിയിരിക്കുന്നത്. കൺമണി- ദേവയുടേയും കുടുംബജീവിത്തിലുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളിലൂടെയാണ് പാടാത്ത പൈങ്കിളി സ‍ഞ്ചരിക്കുന്നത്. തിങ്കൾ മുതൽ ശനി വരെ രാത്രി 8.30 ആണ് പരമ്പര സംപ്രേക്ഷണം ചെയ്യുന്നത്.

More from Filmibeat

Read more about: tv serial archana
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X