For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ആണ്‍ സുഹൃത്തുക്കളാണ് കൂടുതലുള്ളത്, എന്‍റെ നേവല്‍ ഞാന്‍ പോലും കണ്ടില്ലെന്ന് കമന്‍റിടാറുണ്ട്'; അങ്കിത വിനോദ്

  |

  മലയാളം മിനിസ്‌ക്രീൻ ആരാധകരുടെ പ്രിയപ്പെട്ട പരമ്പരകളിൽ ഒന്നാണ് പാടാത്ത പൈങ്കിളി. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സീരിയൽ ചുരുങ്ങിയ നാൾ കൊണ്ടാണ് മികച്ച പ്രേക്ഷക പ്രശംസ നേടിയെടുത്തത്. പാടാത്ത പൈങ്കിളിയില്‍ പ്രധാന വേഷങ്ങളിലൊന്നായ മധുരിമയെ അവതരിപ്പിക്കുന്നത് യുവ നടി അങ്കിത വിനോദാണ്.

  നല്ലൊരു നര്‍ത്തകി കൂടിയായ അങ്കിത ഇപ്പോള്‍ ഏഷ്യാനെറ്റിലെ തന്നെ റിയാലിറ്റി ഷോകളില്‍ ഒന്നായ ഡാന്‍സിങ് സ്റ്റാര്‍സിലും മത്സരാര്‍ഥിയായി പങ്കെടുക്കുന്നുണ്ട്. പാടാത്ത പൈങ്കിളിയില്‍ മാത്രമല്ല വേറെയും സീരിയലുകള്‍ അങ്കിത ചെയ്യുന്നുണ്ട്.

  Serial Actress Ankhitha Vinod, Serial Actress Ankhitha Vinod news, Serial Actress Ankhitha Vinod photos, പാടാത്ത പൈങ്കിളി, അങ്കിത വിനോദ്, അങ്കിത വിനോദ് വാര്‍ത്തകള്‍, അങ്കിത വിനോദ് സീരിയല്‍

  മഴവില്‍ മനോരമയിലെ എന്നും സമ്മതം എന്ന സീരിയലിലാണ് അങ്കിത മറ്റൊരു പ്രധാന കഥാപാത്രം ചെയ്യുന്നത്. തനൂജ എന്നാണ് അങ്കിത അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ കുറച്ച് വര്‍ഷങ്ങളായി അഭിനയ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ കൂടിയും അധികം അഭിമുഖങ്ങളിലൊന്നും അങ്കിത പ്രത്യക്ഷപ്പെട്ടിട്ടില്ല. നടിയുടെ വിശേഷങ്ങല്‍ ആരാധകര്‍ അറിയുന്നത് താരത്തിന്‍റെ സോഷ്യല്‍മീഡിയ പേജുവഴിയാണ്.

  Also Read: 'അങ്ങനെ അതും കഴിഞ്ഞു'; വിവാഹം മകനൊപ്പം ആഘോഷിച്ച് അനുശ്രീ, 'ദുബായില്‍ പോയില്ലേ'യെന്ന് ആരാധകര്‍!

  മോഡലിങിലും സജീവമായ അങ്കിത തന്‍റെ അഭിനയ ജീവിതത്തെ കുറിച്ചും ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വരുന്ന ചില തെറ്റായ വാര്‍ത്തകള്‍ കൊണ്ട് തനിക്കുണ്ടായ ബുദ്ധിമുട്ടുകളെ കുറിച്ചും വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യാഗ്ലിറ്റ്സിന് നല്‍കിയ അഭിമുഖത്തില്‍.

  തന്‍റെ പേരില്‍ വരുന്ന തെറ്റായ വാര്‍ത്തകളും വീഡിയോകളും കാണുമ്പോള്‍ അതിലുള്ള അമര്‍ഷം തീര്‍ക്കാന്‍ ആ വീഡിയോയ്ക്ക് താഴെ തന്നെ കമന്‍റ് ചെയ്യുന്ന സ്വഭാവം തനിക്കുണ്ടെന്നും അങ്കിത വെളിപ്പെടുത്തി. 'നടിയാവണമെന്ന് എനിക്ക് ചെറുപ്പം മുതല്‍ ആഗ്രഹമുണ്ടായിരുന്നു.'

  'പക്ഷെ നടിയായത് ശരിയ്ക്കും യാദൃശ്ചികം ആയിട്ടാണ്. ആഗ്രഹം ഉണ്ടായിരുന്നുവെങ്കിലും നടിയാവാന്‍ വേണ്ടി ഞാന്‍ ഒന്നും ചെയ്തിരുന്നില്ല. ടിക്ക് ടോക് റീല്‍സില്‍ ഒന്നും സജീവം ആയിരുന്നില്ല. വല്ലപ്പോഴുമാണ് ഒരു വീഡിയോ പോസ്റ്റ് ചെയ്യുന്നത്.'

  'അങ്ങനെ പോസ്റ്റ് ചെയ്ത ഒരു ഡാന്‍സ് വീഡിയോ വൈറലായി. അത് കണ്ടിട്ടാണ് എന്നെ സീരിയലിലേക്ക് വിളിച്ചത്. ലൊക്കേഷനില്‍ ആദ്യമൊക്കെ എനിക്കൊപ്പം അച്ഛനും വരുമായിരുന്നു. പിന്നീട് അച്ഛന്‍റെ അവസ്ഥ കണ്ടിട്ട് വേണ്ട അച്ഛാ... ഞാന്‍ തനിച്ച് പോയിക്കോളാമെന്ന് പറയുകയായിരുന്നു. എന്‍റെ കൂടെ വന്നാല്‍ അച്ഛന്‍ ലൊക്കേഷനില്‍ വെറുതെ കുറേ നേരം ഇരിക്കണം.'

  Serial Actress Ankhitha Vinod, Serial Actress Ankhitha Vinod news, Serial Actress Ankhitha Vinod photos, പാടാത്ത പൈങ്കിളി, അങ്കിത വിനോദ്, അങ്കിത വിനോദ് വാര്‍ത്തകള്‍, അങ്കിത വിനോദ് സീരിയല്‍

  'ലാപ് ടോപ്പൊക്കെ എടുത്താണ് അച്ഛന്‍ കൂടെ വരുന്നത്. എന്നിട്ട് ലൊക്കേഷനില്‍ ഇരുന്ന് ജോലി ചെയ്യുകയാണ് ചെയ്യാറ്. അതുകൊണ്ട് തനിച്ച് പോയിക്കോളാമെന്ന് ഞാന്‍ തന്നെ പറയുകയായിരുന്നു. ഇപ്പോള്‍ രണ്ട് സീരിയലുകളാണ് ഒരുമിച്ച് ഒരേ സമയം ചെയ്യുന്നത്. അതിന് ഇടയില്‍ ഏഷ്യനെറ്റിലെ ഡാന്‍സ് റിയാലിറ്റി ഷോയുമുണ്ട്.'

  'അതുകൊണ്ട് ഇപ്പോള്‍ സമയം വളരെ കുറവാണ്. യാത്ര തന്നെയാണ്. കിട്ടുന്ന സമയം ഞാന്‍ ഏറ്റവും അധികം ഉപയോഗിക്കുന്നത് ഉറങ്ങാനാണ്. ഉറക്കമാണ് എന്‍റെ മെയിന്‍. ഉറങ്ങാന്‍ വേണ്ടിയാണ് ഞാന്‍ വീട്ടിലേക്ക് വരുന്നത് എന്നാണ് അമ്മ പറയുന്നത്.'

  Also Read: 'മഷൂറയ്ക്ക് കൊടുക്കുന്ന സ്‌നേഹം എനിക്കും തന്നാല്‍ മതി, ആദ്യമായാണ് ഈ അനുഭവം'; ബേബി ഷവറിനിടെ സുഹാന പറഞ്ഞത്!

  'ചെയ്യുന്ന സീരിയലില്‍ എനിക്ക് ഏറ്റവും റിലേറ്റ് ചെയ്യാന്‍ പറ്റുന്ന കഥാപാത്രം എന്നും സമ്മതത്തിലെ തനൂജയാണ്. തനൂജയ്ക്ക് ഞാനുമായി നല്ല ബന്ധമുണ്ട്. നായകന്റെ നല്ല ഒരു സുഹൃത്താണ് ഞാന്‍. എനിക്ക് യഥാര്‍ത്ഥ ജീവിതത്തിലും ആണ്‍ സുഹൃത്തുക്കളാണ് കൂടുതല്‍ ഉള്ളത്. ഗേള്‍സിനെക്കാള്‍ ആണ്‍ സുഹൃത്തുക്കളെ കൂടുതല്‍ വിശ്വസിക്കാം.'

  'എന്തും തുറന്ന് പറയാം എന്ന ഒരു വിശ്വാസമുണ്ട്. ഇപ്പോള്‍ എനിക്ക് പ്രണയം ഒന്നുമില്ല. ഞാന്‍ വളരെ അധികം ചൂസിയായിട്ടുള്ള ആളാണ്. ലുക്ക് ഒന്നും എനിക്ക് വിഷയമേ അല്ല. വീട്ടില്‍ കാര്യമായ വിവാഹ ആലോചനകളൊക്കെ നടക്കുന്നുണ്ട്. അച്ഛനും അമ്മയും മാട്രമോണിയില്‍ എന്‍റെ പേര് രജിസ്റ്റര്‍ ചെയ്ത് വെച്ചിട്ടുണ്ട്.'

  'അത് വഴിയുള്ള ഒരുപാട് മെസേജുകള്‍ ദിവസവും വരാറുണ്ട്. എന്‍റെ കല്യാണം കഴിഞ്ഞൂവെന്ന് പറഞ്ഞ് സോഷ്യല്‍മീഡിയയില്‍ ഒരുപാട് വാര്‍ത്തകള്‍ വന്നിട്ടുണ്ട്. അണ്‍ പ്രൊഫഷണല്‍ ആയിട്ടുള്ള യുട്യൂബേഴ്‌സ് ഒരു ക്ലിക്ക് ബൈറ്റിന് വേണ്ടി നമ്മളെ കരുവാക്കുകയാണ് അത്രം വാര്‍ത്തകളിലൂടെ ചെയ്യുന്നത്.'

  'അങ്കിത വിനോദ് ഹോട്ട് നേവല്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ' എന്ന് പറഞ്ഞ് ചില പോസ്റ്റുകള്‍ ഞാന്‍ തന്നെ കണ്ടിട്ടുണ്ട്. എന്നാല്‍ തുറന്ന് നോക്കിയാല്‍ ഒന്നും ഉണ്ടാവില്ല. പലപ്പോഴും അത്തരം പോസ്റ്റുകള്‍ക്ക് താഴെ 'ഓഹോ അടി പൊളി... എന്റെ നേവല്‍ ഞാന്‍ പോലും കണ്ടില്ല' എന്ന് ഞാന്‍ തന്നെ പോയി കമന്‍റിടാറുണ്ട്' അങ്കിത വിനോദ് പറഞ്ഞു.

  Read more about: serial
  English summary
  Padatha Painkili Serial Actress Ankhitha Vinod Open Up About Her Shooting Experience, Video Goes Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X