ചന്ദനമഴയിലെ ചക്കിയെ ഓര്‍മ്മയുണ്ടോ? നടി അഞ്ജിതയുടെയും സുധീഷിന്റെയും മകള്‍, വിശേഷങ്ങള്‍ അറിയാം
സീരിയല്‍ നടി അഞ്ജിതയുടെ കുടുംബ വിശേഷങ്ങള്‍ അടുത്തിടെയാണ് പുറത്ത് വരുന്നത്. സീരിയലുകളില്‍ കൂടുതലും വില്ലത്തി വേഷങ്ങള്‍ ചെയ്തിരുന്ന അഞ്ജിത കുറേ കാലം അഭിനയ ജീവിതത്തിന് ഇടവേള നല്‍കിയിരുന്നു. സീരിയല്‍ സംവിധായകന്‍ സുധീഷ് ശങ്കറിന്റെ ഭാര്യയാണ് അഞ്ജിത എന്ന കാര്യം അധികമാര്‍ക്കും അറിയാന്‍ സാധ്യതയില്ല. ഭര്‍ത്താവിന്റെ പിന്തുണയോടെ വീണ്ടും സജീവമായി അഭിനയിക്കുകയാണ് അഞ്ജിത.
അഞ്ജിതയെയും സുധീഷിനെയും പോലെ അവരുടെ കുടുംബത്തിലൊരു സെലിബ്രിറ്റി കൂടിയുണ്ട്. മലയാള ടെലിവിഷനില്‍ ഏറ്റവുമധികം ചര്‍ച്ചയാക്കപ്പെട്ട പരമ്പരയാണ് ചന്ദനമഴ. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന പരമ്പരയില്‍ അമൃത എന്ന നായിക കഥാപാത്രമായിരുന്നു ശ്രദ്ധേയമായത്. അമൃതയ്‌ക്കൊപ്പം ചക്കി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഗോപികയെയും ആരും മറക്കില്ല.

സ്‌കൂള്‍ വിദ്യാര്‍ഥിയായി എത്തിയ ചക്കി നടി അഞ്ജിതയുടെയും സംവിധായകന്‍ സുധീഷ് ശങ്കറിന്റെയും മകളാണെന്നുള്ള കാര്യം അധികമാര്‍ക്കും അറിയാന്‍ സാധ്യതയില്ല. വര്‍ഷങ്ങള്ക്കിപ്പുറമാണ് അന്ന് ചക്കിയായി വേഷം ഇട്ട ഗോപികയെ കുറിച്ചുള്ള വിവരങ്ങള്‍ അറിയുന്നത്. പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ ഗോപിക ഇപ്പോള്‍ അഭിനയ രംഗത്ത് അത്ര സജീവല്ല.
ഗോപികയ്ക്ക് പിന്നാലെ ഇപ്പോള്‍ അച്ഛന്റെ പരമ്പരയിലൂടെ അനുജന്‍ കൃഷ്ണ ശങ്കര്‍ അഭിനയരംഗത്തേക്ക് എത്തിയിരിക്കുകയാണ്. സുധീഷ് ശങ്കര്‍ സംവിധാനം ചെയ്യുന്ന പാടാത്ത പൈങ്കിളി എന്ന പരമ്പരയിലാണ് അഞ്ജിത അഭിനയിക്കുന്നത്. ഭര്‍ത്താവ് സുധീഷ് ശങ്കറാണ് അഭിനയത്തിന് പൂര്‍ണ്ണ പിന്തുണയാണ് നല്‍കിയതെന്നാണ് നേരത്തെ അഞ്ജിത പറഞ്ഞിരുന്നത്. അദ്ദേഹം എന്നും എന്റെ തിരിച്ചു വരവിനായി പറയുമായിരുന്നു.

അങ്ങനെയാണ് അഭിനയത്തിലേക്കും പാടാത്ത പങ്കിളിയിലേക്കും എത്തുന്നത്. ഭര്‍ത്താവിന്റെ സീരിയലില്‍ മാത്രമേ അഭിനയിക്കുകയുള്ളു എന്ന് പറയാന്‍ കഴിയില്ല. ഒരു സമയം ഒരെണ്ണം അല്ലേ ചെയ്യാന്‍ കഴിയൂ. എനിക്ക് രണ്ടുമക്കള്‍ ആണുളളത്. ഗോപിക ശങ്കര്‍, കൃഷ്ണ ശങ്കര്‍ എന്നിവരാണ് മക്കള്‍. മകള്‍ ഇപ്പോള്‍ പ്ലസ്ടുവിനായിട്ടുണ്ട്, കൃഷ്ണ എട്ടില്‍ ആണ്.
ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ സിനിമയിലേക്ക് വരാന്‍ താല്‍പര്യം ഉണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ ഇത് വരെ ഒരു സിനിമയിലും അഭിനയിച്ചിട്ടില്ല. മെയിന്‍ സ്ട്രീം സംവിധായകരുടെ ഓഫറുകള്‍ വന്നിരുന്നു. അന്നൊന്നും താല്‍പര്യം ഉണ്ടായിരുന്നില്ലെങ്കിലും ഇനി നല്ല അവസരം വന്നാല്‍ തീര്‍ച്ചയായും ഞാന്‍ സിനിമയില്‍ ഉണ്ടാകും. അഞ്ജിതയ്ക്കും കുടുംബത്തിനും കൊറോണ ആയിരുന്നു. അതില്‍ നിന്നും മുക്തരായി വന്നതേയുള്ളു.


Click it and Unblock the Notifications