twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തോണിയിൽ പ്രണയാർദ്രരായി പാടാത്ത പൈങ്കിളിയിലെ ദേവയും മധുരിമയും, ചിത്രം കാണാം

    |

    മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് പാടാത്ത പൈങ്കിളി. ഏഷ്യനെറ്റിൽ പുതുതായി സംപ്രേക്ഷണം ആരംഭിച്ച പരമ്പരയ്ക്ക് മികച്ച പ്രേക്ഷ സ്വീകാര്യതയാണ് ലഭിക്കുന്നത്. ചെറിയ സമയത്തിനുള്ളിൽ മിനിസ്ക്രീൻ പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ പരമ്പരയ്ക്ക് കഴിഞ്ഞിരുന്നു. പാടാത്ത പൈങ്കിളിയിലെ താരങ്ങൾ ഇന്ന് മലയാളി പ്രേക്ഷകരുടെ കുടുംബത്തിലെ അംഗങ്ങളെ പോലെയാണ്. സൂരജാണ് പരമ്പരയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സീരിയലിൽ മറ്റൊരു പ്രധാനപ്പെട്ട കഥാപാത്രമാണ് മധുരിമ. അങ്കിത വിനോദാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പ്രേക്ഷകർക്ക് പുതുമുഖമാണ് അങ്കിത എങ്കിലും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് നടിക്ക് ലഭിക്കുന്നത്.

    ankhitha-sooraj

    ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് അങ്കിത പങ്കുവെച്ച് ചിത്രങ്ങളാണ്. സിരിയലിലെ നായകനായ ദേവയ്ക്കൊപ്പമുള്ള ചിത്രമാണ് നടി പങ്കുവെച്ചിരിക്കുന്നത്. ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. തോണിയിൽ പ്രണയാർദ്രരായി ഉള്ള ചിത്രമാണ് അങ്കിത പങ്കുവെച്ചിരിക്കുന്നത്. ചിത്രം പ്രേക്ഷകരുടെ ഇടയിൽ വൈറലായിട്ടുണ്ട്. മികച്ച കമന്റുകളാണ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.

    ഇനിയിപ്പോൾ എന്ത് ഇട്ടിട്ടെന്താണ് ചേച്ചിക്ക് ദേവച്ചേട്ടനെ നഷ്ടമായി എന്നാണ് പ്രേക്ഷകർ മധുരിമയോട് പറയുന്നത്. എന്നാൽ അധികം വൈകാതെ കാണാമല്ലോ എന്നാണ് മറ്റു ചില പ്രേക്ഷകർ പറയുന്നത്. ഇഷ്‌കിലെ പറയുവാന്‍ ഇതാദ്യമായ് എന്നു തുടങ്ങുന്ന ഗാനത്തിന് പുതിയ പതിപ്പുനൽകിയപ്പോൾ അതിലും അങ്കിത പ്രത്യക്ഷപ്പെട്ടിരുന്നു. നിറഞ്ഞ കൈയ്യടിയാണ് അങ്കിതയ്ക്ക് പാട്ടിലെ അവതരണത്തിന് ലഭിച്ചത്.

    പരമ്പരയിൽ കൺമണിയുടെ വിവാഹം മുടങ്ങിയിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് കുടുംബത്തിൽ നടക്കുന്ന സംഭവങ്ങളാണ് ഇപ്പോൾ പാടാത്ത പൈങ്കിളിയിൽ നടക്കുന്നത്. കൂടാതെ കഴിഞ്ഞ കുറച്ചു നാളുകളായി മധുരിമയെ പരമ്പരയിൽ കാണാൻ ഇല്ലായിരുന്നു. വിവാഹ എപ്പിസോഡിന് ശേഷമാണ് മധുരിമ പരമ്പരയിൽ നിന്ന് അപ്രത്യക്ഷമായത്. അങ്കിതയെ സിരിയലിൽ കാണാത്തതിന്റെ നിരാശയും പ്രേക്ഷകർ പ്രകടിപ്പിച്ചിരുന്നു. ഇതിനിടെയാണ് നടിയുടേയും സൂരജിന്റേയും ചിത്രങ്ങൾ പുറത്തു വരുന്നത്.

    എന്റെ മാനസപുത്രി, പരസ്പരം എന്നീ പരമ്പരകൾ ഒരുക്കിയ സുധീഷ് ശങ്കറാണ് പാടാത്ത പൈങ്കിളി സംവിധാനം ചെയ്യുന്നത്. വൻതാരനിരയാണ് പരമ്പരയിൽ അണിനിരക്കുന്നത്. ഒര ഇടവേളയ്ക്ക് ശേഷം അർച്ചന സുശീലനു സീരിയലിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ദിനേഷ് പണിക്കർ,പ്രേം പ്രകാശ്, അ‍ഞ്ജിത, അംബിക മോഹൻ തുടങ്ങിയവാരണ് മറ്റ് താരങ്ങൾ. ദിനേഷ് പള്ളത്തിന്റേതാണ് കഥ. ഏഷ്യാനെറ്റ് സ്റ്റാർ കമ്മ്യൂണിക്കേഷനു വേണ്ടി മേരിലാന്റ് സ്റ്റുഡിയോ ആണ് സീരിയൽ നിർമിക്കുന്നത്.

    Recommended Video

    Pooja Jayaram Interview | FilmiBeat Malayalam

    ചിത്രം കാണാം

    Read more about: serial
    English summary
    Padatha painkili Serial Fame Ankhitha Vinod's Romantic Photo With Co-star Sooraj goes viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X