പാടാത്ത പൈങ്കിളിയിലെ ദേവയുടെ കാമുകി നടിയാണോ, താരത്തിന്റെ ഉത്തരം വൈറലാകുന്നു
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് പാടാത്ത പൈങ്കിളി. 2020 ൽ ആരംഭിച്ച പരമ്പര സംഭവ ബഹുലമായി മുന്നേറുകയാണ്. കൺമണിയുടേയും ദേവയുടേയും ജീവിത്തിലൂടെയാണ് സീരിയൽ മുന്നോട്ട് പോകുന്നത്. പുതുമുഖതാരം മനീഷയാണ് കൺമണിയായി എത്തുന്നത്. സൂരജ് സൺ ആണ് ആദ്യം ദേവ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത്. എന്നാൽ ഇപ്പോൾ അദ്ദേഹം ആ കഥാപാത്രത്തിൽ നിന്ന് മാറിയിട്ടുണ്ട്. ആരോഗ്യ പ്രശ്നത്തെ തുടർന്നാണ് പിൻമാറിയത്. സൂരജിന് പകരം പുതിയ ദേവ എത്തിയിട്ടുണ്ട്.

കാഞ്ഞങ്ങാട് സ്വദേശി ലക്ജിത്താണ് സൂരജിന് പകരം ദേവയായി എത്തുന്നത്. നടന്റെ വരവിന് സമ്മിശ്ര പ്രതികരണാണ് ലഭിക്കുന്നത്. മാസ് എൻട്രിയോടെയാണ് നടനെ അവതരിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം കൺമണിക്കൊപ്പം താരം ലൈവിൽ എത്തിയിരുന്നു, ആർക്കും പകരം ആകില്ലെന്നും തന്റെ ഐഡിയക്കൊത്ത് ദേവയെ അവതരിപ്പിക്കുമെന്നും നടൻ പറഞ്ഞിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരത്തിന്റ പ്രണയത്തെ കുറിച്ചാണ്. ഇൻസ്റ്റഗ്രാമിൽ ക്യു, എ സെക്ഷനിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരു ആരാധകന്റെ ചോദ്യത്തിനായിരുന്നു നടന്റെ മറുപടി.
സ്നേഹിക്കുന്ന പെൺകുട്ടിയുണ്ടെന്ന് ലൈവിൽ പറഞ്ഞില്ലേ, ആരാണ് നടിയാണോ എന്നായിരുന്നു ആരാധകന്റെ ചോദ്യം. ഒരുപാട് പേർ ചോദിക്കുന്ന ചോദ്യമാണിത്. അവൾ ഒരു നടിയോ ഒരു പബ്ലിക് ഫിഗറോ അല്ല. സാധാരണക്കാരിയാണ്. സമയം ആകട്ടെ എല്ലാം പറയാം ചിരിക്കുന്ന ഇമോജി പങ്കുവെച്ച് കൊണ്ട് നടൻ പറഞ്ഞു. ഇത് എല്ലാവർക്കും കൂടെയുള്ള ഉത്തരമാണിത്. കാരണം ഇതേ ചോദ്യം റിപ്പീറ്റായി വരുന്നുണ്ട്. അതുകൊണ്ടാണ് ഇങ്ങനെ ഇട്ടത്. എല്ലാവരോട് ഒരുപാട് സ്നേഹമെന്നും പിന്തുണക്കണമെന്നും ലക്കി മറുപടിയായി പറയുന്നു.
Recommended Video
പുതിയ ദേവയെ പരിചയപ്പെടുത്തി കൊണ്ട് കൺമണിയായി എത്തുന്ന മനീഷ രംഗത്തെ് എത്തിയിരുന്നു. സൂരജ് മാറിയതിനെ കുറിച്ചു നടി പറഞ്ഞിരുന്നു. പുതിയ ദേവ നിങ്ങളുടെ മുന്നിൽ എത്തിയിരിക്കുകയാണ്. ചോദിക്കാനുള്ളതെല്ലാം അങ്ങോട്ട് തന്നെ ചോദിക്കാം.സൂരജിനെ നമ്മളാരും മാറ്റിയതല്ല ആരോഗ്യ പ്രശ്നങ്ങൾ കൊണ്ട് മാറിയതാണ്. മുൻപ് നൽകിയ പ്രേക്ഷക പിന്തുണ ഇനിയും നൽകണമെന്നും മനീഷ പറയുന്നുണ്ട്. താൽക്കാലികമായിട്ടല്ല സ്ഥിരമായി താൻ ആയിരിക്കും ദേവയായി എത്തുന്നതെന്നും ലക്കി ലൈവിൽ പറഞ്ഞിരുന്നു


Click it and Unblock the Notifications