പാടാത്ത പൈങ്കിളിലേയ്ക്ക് സൂരജേട്ടൻ തിരികെ വരില്ല, ഇതാണ് ഇനിയുള്ള ദേവ, നടനെ പരിചയപ്പെടുത്തി കൺമണി
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് പാടാത്ത പൈങ്കിളി. 2020 ൽ സംപ്രേക്ഷണം ആരംഭിച്ച സീരിയൽ സംഭവബഹുലമായി മുന്നേറുകയാണ്. പുതുമുഖതാരങ്ങൾ പ്രധാനകഥപാത്രങ്ങളായി എത്തിയ പരമ്പര ചുരുങ്ങിയ സമയം കൊണ്ട് തന്നെ ജനശ്രദ്ധ സ്വന്തമാക്കിയിരുന്നു. നടി, അംബിക മോഹൻ, അർച്ചന സുശീലൻ, നവീൻ, തുടങ്ങിയവരാണ് പരമ്പരയിൽ പ്രധാനകഥപാത്രത്തെ അവതരിപ്പിക്കുന്നത്.
പുതിയ ചിത്രവുമായി പാർവതി നായർ, ചിത്രം കാണൂ
കൺമണിയുടേയും, ദേവയുടേയും ജീവിതത്തിലൂടെയാണ് പരമ്പര മുന്നോട്ട് പോകുന്നത്. കൺമണിയായി മനീഷയും ദേവയെ അവതരിപ്പിച്ചത് സൂരജ് സണ്ണുമായിരുന്നു. സംഭവ ബഹുലമായി പരമ്പര മുന്നേറുമ്പോൾ പ്രേക്ഷകരെ ആകെ വിഷമത്തിലാഴ്ത്തി കൊണ്ട് സൂരജ് പാടാത്ത പൈങ്കിളിയിൽ നിന്ന് പിൻമാറുകയായിരുന്നു. ഇത് പ്രേക്ഷകരെ ഏറെ സങ്കടത്തിലാഴ്ത്തിയിരുന്നു. ഇപ്പോഴിത പാടത്ത പൈങ്കിളി പപരമ്പരയിലേയ്ക്ക് പുതിയ ദേവ എത്തിയിരിക്കുകയാണ്.

ലക്ജിത്താണ് പുതിയ ദേവയായി എത്തുന്നത്. രണ്ട് അഭിപ്രായമാണ് നടന് ലഭിക്കുന്നത്. പരമ്പരയുടെ പുതിയ പ്രെമോ വീഡിയോയിലൂടെയായിരുന്നു താരത്തെ ആദ്യം പ്രേക്ഷകരുടെ മുന്നിലേയ്ക്ക് പരിചയപ്പെടുത്തിയത്. സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്. പുതിയ ദേവ നല്ലതാണെന്നും എന്നാൽ തങ്ങൾക്ക് സൂരജിനെ മതിയെന്നായിരുന്നു പ്രേക്ഷകർ പറഞ്ഞത്. ഇപ്പോഴിത പുതിയ ദേവയെ പ്രേക്ഷകരുടെ മുന്നിലേയ്ക്ക് പരിചയപ്പെടുത്തുകയാണ് കൺമണി. ലൈവിൽ എത്തിയാണ് ഇനി മുതൽ ദേവയായി എത്തുന്ന ലക്ജിത്തിനെ നടി പ്രേക്ഷകർക്കായി പരിചയപ്പെടുത്തിയത്.

പുതിയ ദേവയെ പരിചയപ്പെടുത്തുന്നതിനോടൊപ്പം തന്നെ സൂരജിന്റെ പരമ്പരയിൽ നന്നുള്ള പിൻമറ്റത്തെ കുറിച്ചും കൺമണി പറയുന്നുണ്ട്. പുതിയ ദേവ നിങ്ങളുടെ മുന്നിൽ എത്തിയിരിക്കുകയാണ്. ചോദിക്കാനുള്ളതെല്ലാം അങ്ങോട്ട് തന്നെ ചോദിക്കാം.സൂരജിനെ നമ്മളാരും മാറ്റിയതല്ല ആരോഗ്യ പ്രശ്നങ്ങൾ കൊണ്ട് മാറിയതാണ്. മുൻപ് നൽകിയ പ്രേക്ഷക പിന്തുണ ഇനിയും നൽകണമെന്നും മനീഷ പറയുന്നുണ്ട്.

കാഞ്ഞങ്ങാട് സ്വദേശിയായ ലക്ജിത്ത് സൈനയാണ് പുതിയ ദേവയായി എത്തുന്നത്. പല കാരണങ്ങളാല്‍ സിനിമയില്‍ എത്തിപ്പെടാന്‍ കഴിഞ്ഞിട്ടില്ല. ഓഡീഷനിലൂടെയാണ് പാടാത്ത പൈങ്കിളിയിൽ എത്തുന്നത്. എന്റെ ജോലി അഭിനയമാണ്, സിനിമയായാലും സീരിയലായാലും ഞാന്‍ അത് ചെയ്യുന്നു. അത്രേയുള്ളൂ. ആരേയും വെല്ലുവിളിക്കാനല്ല ഞാന്‍ വന്നത്. എന്റേതായ രീതിയില്‍ ഞാന്‍ നിങ്ങളുടെ മുന്നിലേക്ക് വരുന്നുണ്ട്. സ്വപ്‌നങ്ങളും ആഗ്രഹങ്ങളുമൊക്കെയുള്ള ഒരു സാധാരണക്കാരനാണ് ഞാനും. പുതിയ ദേവ താല്‍ക്കാലികമല്ല. സ്ഥിരമായുണ്ടാവുമെന്നു താരം പറഞ്ഞു.
Recommended Video

ആർക്കും ആരും പകരമാകില്ല. പോസിറ്റീവും നെഗറ്റീവുമായ കമന്റുകൾ ലഭിക്കുന്നുണ്ട്. അത് കുറെ കാലത്തേയ്ക്ക് ഉണ്ടാകും. എന്റെ ഐഡിയ വെച്ചിട്ടാണ ഞാൻ കാര്യങ്ങൾ ചെയ്യുന്നത്. എന്റെ കഴിവിന്റെ പരമാവധി ഞാൻ ചെയ്യാൻ ശ്രമിക്കും ബാക്കിയെല്ലാം നിങ്ങളുടെ കയ്യിലാണ് ലക്ജിത്ത് പറഞ്ഞു,
ആരോഗ്യ പ്രശ്നങ്ങളെ തുടർന്നാണ് സൂരജേട്ടൻ പരമ്പരയിൽ നിന്ന് മാറിയത്. ഇന വരില്ലെന്നും ഇതാണ് ഇനിയുള്ള ദേവയെന്നായിരുന്നു മനീഷ പ്രേക്ഷകരോട് പറഞ്ഞു. ആശംസ അറിയിക്കുന്നതിനോടൊപ്പം പുതിയ ദേവ വിവാഹിതനാണോ എന്നും പ്രേക്ഷകർ ചോദിക്കുന്നുണ്ട്. അല്ല എന്നായിരുന്നു താരത്തിന്റെ മറുപടി.


Click it and Unblock the Notifications