Just In
- 44 min ago
കൺഫെഷൻ റൂമിൽ വിങ്ങിപ്പൊട്ടി ഭാഗ്യലക്ഷ്മി, കരച്ചിലടക്കാനാവാതെ നടി പറഞ്ഞത്
- 1 hr ago
അടിവയറ്റില്‍ ചവിട്ടു കിട്ടിയ വീണ നായരെ ബിഗ് ബോസില്‍ നിന്നും ഹോസ്പിറ്റലില്‍ കൊണ്ട് പോയി, വെളിപ്പെടുത്തി അശ്വതി
- 2 hrs ago
രഞ്ജിനി ഹരിദാസിന് 39-ാം വയസിലെ പ്രണയം; കാമുകന് ശരത്തിനെ കുറിച്ച് നടി, വിവാഹം കഴിക്കാന്‍ പ്ലാനില്ലെന്നും താരം
- 3 hrs ago
കിടിലം ഫിറോസിനോട് തര്‍ക്കിച്ച് ഫിറോസ് ഖാന്, കൃത്രിമമായാണ് നിന്റെ പെരുമാറ്റം, അത് മാറ്റണം
Don't Miss!
- Travel
അലഞ്ഞുതിരിഞ്ഞുള്ള യാത്രകളില്‍ കയറിച്ചെല്ലുവാന്‍ ഈ ഇടങ്ങള്‍
- News
ജോസഫ് വാഴയ്ക്കന് മൂവാറ്റുപുഴയില്‍ വേണ്ട; വീണ്ടും പോസ്റ്ററുകള്‍, ഇത്തവണ തിരുവനന്തപുരത്ത്
- Automobiles
ഫെബ്രുവരി വിൽപ്പനയിൽ വെന്യുവിനെ പിന്നിലാക്കി സബ് കോംപാക്ട് എസ്യുവി കിരീടം ചൂടി വിറ്റാര ബ്രെസ
- Lifestyle
മറ്റുള്ളവരുടെ മനസ്സ് വായിക്കാന്‍ മിടുക്കര്‍ ഈ രാശിക്കാര്‍
- Sports
ഭാജിയോ, അശ്വിനോ? ആരെ നേരിടുകയാണ് കടുപ്പം- മുന്‍ ഇംഗ്ലണ്ട് താരം ബെല്‍ പറയും
- Finance
ഓഹരി വിപണി ഉണര്‍ന്നു; സെന്‍സെക്സിലും നിഫ്റ്റിയിലും നേട്ടം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പാടാത്ത പൈങ്കിളിയിലെ ദേവ പവർഫുളാണ്, സ്ട്രോങ്ങാണ്, സൂരജിനെ അഭിനന്ദിച്ച് ആരാധകന്‍, കുറിപ്പ് വൈറല്‍
പാടാത്ത പൈങ്കിളിയിലൂടെയാണ് സൂരജ് സണ്‍ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചിട്ടുള്ളത്. വര്‍ഷങ്ങളായി അഭിനേതാവാനുള്ള ശ്രമത്തിലായിരുന്നു താനെന്നും, മുന്‍പത്തെ അനുഭവങ്ങളെക്കുറിച്ചുമെല്ലാം പറഞ്ഞ് താരമെത്താറുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ സൂരജ് പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുമുണ്ട്.
തന്റെ കഥാപാത്രത്തിന് ലഭിക്കുന്ന അംഗീകാരങ്ങളെക്കുറിച്ചും, തനിക്ക് ലഭിക്കുന്ന പ്രതികരണങ്ങളെക്കുറിച്ചും സൂരജ് വാചാലനാവാറുണ്ട്. അത്തരത്തിലുള്ളൊരു അനുഭവം പങ്കുവെച്ച് എത്തിയിരിക്കുകയാണ് സൂരജ്. സൂരജ് പങ്കുവെച്ച കുറിപ്പിലൂടെ തുടര്‍ന്നുവായിക്കാം.

സൂരജിനെക്കുറിച്ച് ആരാധകന്‍
പ്രിയപ്പെട്ട സൂരജ് ചേട്ടന്, ഇന്ന് ഞാൻ അയച്ചു തന്ന ഫോട്ടോ ഇങ്ങൾ സ്റ്റോറി ആക്കിയത് സ്ക്രീൻ ഷോട്ട് എടുത്ത് ഞാൻ വാട്സ്ആപ്പ് സ്റ്റാറ്റസ് ആക്കിയപ്പോഴാണ്
ഇങ്ങൾക്കുള്ള ഫാൻ ബേസിനെ പറ്റി ഞാൻ ശെരിക്കും അറിഞ്ഞത്. എന്റെ സ്റ്റാറ്റസ് എടുത്ത് അതേപോലെ സ്റ്റാറ്റസ് ആക്കിയവരും കുറച്ചൊന്നുമല്ല. സൂരജ് ഏട്ടനെ എങ്ങനെ അറിയാം, നമ്പർ എവിടെ നിന്ന് കിട്ടി, ഒരു വലിയ ഹായ് പറയാമോ ഞങ്ങടെ ദേവക്ക് ,നമ്പർ തരാമോ"തുടങ്ങി നിരവധി ചോദ്യങ്ങൾ.

സൂരജിനെക്കുറിച്ച് ആരാധകന്‍
ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും ഒന്നും ഇല്ലാത്തവരും ഇങ്ങളെ ഫോളോ ചെയ്യാത്തവരും ഇങ്ങളെ പറ്റി കൂടുതൽ ഒന്നും അറിയാത്തവരും ആണ് അവരിൽ പലരും. പക്ഷേ ഏഷ്യാനെറ്റിലൂടെ അവർ ഇങ്ങളെ എന്നും കാണുന്നു, ഇഷ്ടപെടുന്നു ഒരു നല്ല അഭിനേതാവിന് ഏതൊക്കെ നവ മാധ്യമങ്ങളിൽ എത്രയൊക്കെ reach ഇണ്ടെങ്കിലും അതിനുപുറമേ ഒരുപാട് ആളുകൾ അവരെ ; അവർ അറിയാതെ സ്നേഹിക്കുന്നുണ്ട്.

സൂരജിനെക്കുറിച്ച് ആരാധകന്‍
ഇപ്പോ ഒരു കാര്യം പറയാതെ വയ്യ, ലൈക്കിലോ കമെന്റിലോ ഷെയറിലോ ഒതുങ്ങുന്നില്ല ആളുകൾക്ക് ഇങ്ങളോടുള്ള സ്നേഹം. പുതുതലമുറയിലും അങ്ങിനെ ആളുകൾ ഉണ്ടെന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം. ശരിക്കും ആരാധനയുടെ ഒരു ഭാഗം എന്നോണം ഇങ്ങളെ ഓരോ അപ്ഡേറ്റും ഫോളോ ചെയ്യുന്ന എന്നെക്കാൾ മാസ് ആണ്; ഞാൻ പറഞ്ഞ കൂട്ടത്തിൽ ഉൾപ്പെടുന്നവർ. അതിൽ ഒരുപാട് അമ്മമാരും മുത്തശ്ശിമാരും ഉണ്ട്.

സൂരജിനെക്കുറിച്ച് ആരാധകന്‍
സ്വന്തം വീട്ടിലെ ഒരു അംഗത്തെ പോലെയാണ് അവർ ഇങ്ങളെ കാണുന്നത്. മറ്റുള്ള സീരിയൽ നടന്മാരിൽ നിന്നും വ്യത്യസ്തനാക്കുന്ന എന്തോ ഒരു വല്യ പ്രത്യേകത ഇങ്ങക്ക് ഇണ്ട് അതുറപ്പാണ്. കാരണം ദേവ സ്ട്രോങ്ങ് ആണ്. ഓരോ ഡയലോഗും അത്രക്കും പവർഫുൾ ആണ്.

സൂരജിനെക്കുറിച്ച് ആരാധകന്‍
ഞാൻ പഠിക്കുന്നത് പാലക്കാട് ജയമാതാ കോളേജിൽ ഫസ്റ്റ് ഇയർ BA English Literature നു ആണ്. ഒരുനാൾ ഇങ്ങളെ ഞങ്ങൾ കോളേജിലേക്ക് ഗസ്റ്റ് ആയി ക്ഷണിക്കും. അതിനുള്ള ഒരു ഭാഗ്യം പടച്ചോൻ ഞങ്ങക്ക് തരണേ എന്ന് പ്രാർത്ഥിക്കുന്നു. സീരിയൽ ഒരുപാട് എപ്പിസോഡുകൾ മുന്നേറാൻ ആഗ്രഹിക്കുന്നു, പ്രാർത്ഥിക്കുന്നു. നായകനായി വെള്ളിത്തിരയിലേക്ക് വരുന്നതും കാത്ത്, ഇങ്ങടെ ആർമിയെന്നുമായിരുന്നു കുറിപ്പ്.