പാടാത്ത പൈങ്കിളിയിലെ പാടുന്ന താരങ്ങളെ പരിചയപ്പെടുത്തി ദേവ, ഭരതിന് ഇങ്ങനെയൊരു മുഖമോ?
കണ്‍മണിയുടേയും ദേവയുടേയും പ്രണയം പറയുന്ന പാടാത്ത പൈങ്കിളിക്ക് ആരാധകരേറെയാണ്. ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ട സീരിയലായി മാറിയിരിക്കുകയാണ് പാടാത്ത പൈങ്കിളി. ദേവയെന്ന നായകനായെത്തുന്ന സൂരജിന് ആരാധകരേറെയാണ്. സ്‌ക്രീനില്‍ മാത്രമല്ല ജീവിതത്തില്‍ താനെങ്ങനെയാണെന്നും താരം തെളിയിച്ചിരുന്നു. യൂട്യൂബിലൂടെയാണ് സൂരജ് വിശേഷങ്ങള്‍ പങ്കുവെക്കാറുള്ളത്. പോസ്റ്റ് ചെയ്യുന്ന വീഡിയോകളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. ലൊക്കേഷനിലെ ഇടവേള ആസ്വദിക്കുന്നതിന്റെ വീഡിയോ പങ്കുവെച്ച് സൂരജ് എത്തിയിരുന്നു.
പാടാത്ത പൈങ്കിളിയിലെ പാടുന്ന പൈങ്കിളികളെ പരിചയപ്പെടുത്തിയായിരുന്നു താരമെത്തിയത്. പിന്നണിയിലെ പ്രവര്‍ത്തകരും ഭരത്തുമായിരുന്നു പാട്ടിന് നേതൃത്വം കൊടുത്തത്. വീഡിയോ പകര്‍ത്തി ഗാനം ആസ്വദിക്കുകയായിരുന്നു സൂരജ്. സ്‌ക്രീനില്‍ വില്ലനാണെങ്കിലും നല്ലൊരു ഗായകനാണെന്ന് സച്ചിന്‍ തെളിയിക്കുകയായിരുന്നു. കണ്‍മണിയെ ഉപദ്രവിക്കുന്ന ഭരത്തിനോട് പ്രേക്ഷകര്‍ക്ക് വെറുപ്പാണ്. എന്നാല്‍ ഈ വീഡിയോ കണ്ടതോടെ പാവം തോന്നുന്നുവെന്നായിരുന്നു ചിലരുടെ കമന്റുകള്‍.
ദേവയുടെ സഹോദരനായ വിജയിനെ അവതരിപ്പിക്കുന്ന ഫസല്‍ റാസിയും പാട്ടുകാര്‍ക്കൊപ്പം ചേര്‍ന്നിരുന്നു. മാനേ മധുരക്കരിമ്പേ എന്ന ഗാനമായിരുന്നു അദ്ദേഹം പാടിയത്. ചിത്രീകരണത്തിനിടയിലെ ഇടവേള ഞങ്ങള്‍ ഇങ്ങനെയൊക്കെയാണ് ആസ്വദിക്കുന്നതെന്നായിരുന്നു താരങ്ങള്‍ പറഞ്ഞത്. സൂരജിനും ഒരു പാട്ട് ആവാമായിരുന്നുവെന്നായിരുന്നു ആരാധകരുടെ പറച്ചില്‍. നല്ല ശബ്ദമാണെന്നും പാടിക്കൂടേയെന്നുമായിരുന്നു മിക്കവരും ചോദിച്ചത്.

കുടുംബസമേതമായുള്ള വീഡിയോ ചെയ്യാമോയെന്നായിരുന്നു ചിലരുടെ ചോദ്യം. കമന്റുകളെല്ലാം വായിക്കാറുണ്ടെങ്കിലും മറുപടി നല്‍കുന്ന ശീലമില്ല സൂരജിന്. ഇതേക്കുറിച്ച് താരം നേരത്തെ പറഞ്ഞിരുന്നു. വീഡിയോയിലൂടെയായാണ് താരം മറുപടി നല്‍കാറുള്ളത്. അഭിനയ ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് നേരത്തെ സൂരജ് എത്തിയിരുന്നു. ഓഡീഷന്‍ സമയത്തെ ടെന്‍ഷനെക്കുറിച്ചെല്ലാം താരം പറഞ്ഞിരുന്നു.
Recommended Video
കണ്‍മണിയെ ഉപദ്രവിക്കാനായെത്തിയ ആളുമായുള്ള ഫൈറ്റ് രംഗം ചിതത്രീകരിച്ചതിനെക്കുറിച്ച് പറഞ്ഞുള്ള വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. സീരിയലിന് പിന്നിലെ തമാശകളും രസകരമായ സംഭവങ്ങളും ആഘോഷ വീഡിയോയുമെല്ലാം പങ്കുവെക്കുന്നത് തുടരണമെന്നായിരുന്നു ആരാധകര്‍ താരത്തോട് പറഞ്ഞത്. ക്രിസ്മസ് ദിനത്തില്‍ വിവിധ പരമ്പരകളിലെ നായകന്‍മാരെല്ലാം ഒരുമിച്ചെത്തിയിരുന്നു. ദേവയും കല്യാണു ജീവയുമെല്ലാം ഒരുമിച്ചെത്തിയപ്പോള്‍ ആരാധകരും സന്തോഷത്തിലായിരുന്നു.
വേദികയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം


Click it and Unblock the Notifications