For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രാവിലെ അനങ്ങാന്‍ പറ്റുന്നില്ല, മുട്ടിന് താഴെയൊക്കെ പ്രശ്‌നമുണ്ട്, അന്ന് സംഭവിച്ചതിനെ കുറിച്ച് സൂരജ് സണ്‍

  |

  ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്ത പാടാത്ത പൈങ്കിളി എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് സൂരജ് സണ്‍. ആദ്യ പരമ്പരയിലൂടെ തന്നെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കാന്‍ താരത്തിന് കഴിഞ്ഞു. സ്വന്തം പേരിനെക്കാളും കഥാപാത്രത്തിന്റെ പേരായ ദേവ എന്നാണ് നടനെ അറിയപ്പെടുന്നത്. സീരിയലില്‍ നിന്ന് പിന്‍മാറിയിട്ടും ഇന്നും ദേവയായി തന്നെയാണ് അറിയപ്പെടുന്നത്. സീരിയല്‍ മികച്ച രീതിയില്‍ മുന്നേറുമ്പോഴായിരുന്നു സൂരജിന്റെ പിന്‍മാറ്റം. ഇത് ആരാധകരെ ഏറെ സങ്കടപ്പെടുത്തിയിരുന്നു. നടന്‍ തന്നെ ദേവയായി മടങ്ങി എത്തണമെന്നാണ് ഇപ്പോഴും പ്രേക്ഷകരുടെ ആഗ്രഹം.

  Also Read: സരസ്വതി അമ്മയുടെ പെരുമാറ്റം കാണുമ്പോള്‍ ദേഷ്യം വരും, ഓഫ് സ്‌ക്രീനിലും അമ്മയാണ്, ദേവി മേനോനെ കുറിച്ച് സിദ്ധു

  സൂരജ് പിന്‍മാറിയതോടെ റേറ്റിംഗില്‍ നിന്നും സീരിയല്‍ താഴെയ്ക്ക് പോയി. ടോപ്പ് ഫൈവില്‍ ഇടംപിടിച്ചിരുന്ന പരമ്പരയായിരുന്നു. എന്നാല്‍ ഇപ്പോള്‍ അഞ്ചിന് താഴെയാണ്. സൂരജിന് പകരം പുതിയ ദേവ എത്തിയിട്ടും അംഗീകരിക്കാന്‍ പ്രേക്ഷകര്‍ക്ക് കഴിഞ്ഞിട്ടില്ല. മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കിടയില്‍ മത്രമല്ല യൂത്തിനിടയിലും നടന് ആരാധകരുണ്ട്.

  Also Read: അച്ഛന്‍ മരിക്കുന്നത് വരെ അമ്മ ഗര്‍ഭിണിയായിരുന്നു; ആഹാരമില്ല, ബാല്യകാലത്തെ കുറിച്ച് ഷീല

  കാരണം പോലും പറയാതെയാണ് സൂരജ് പാടാത്ത പൈങ്കിളിയില്‍ നിന്ന് പിന്‍മാറിയത്. നടന്‍ പോയതിന് പിന്നാലെ സീരിയല്‍ അണിയറപ്രവര്‍ത്തകരെ പ്രതിക്കൂട്ടിലാക്കി നിരവധി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇത് പരമ്പരയെ നെഗറ്റീവായി ബാധിക്കാന്‍ തുടങ്ങിയപ്പോഴാണ് യഥാര്‍ത്ഥ കാരണം വെളിപ്പെടുത്തിയത്. ആരോഗ്യ പ്രശ്‌നം രൂക്ഷമായതിനെ തുടര്‍ന്നാണ് നടന്‍ സീരിയല്‍ വിട്ടത്. ഇപ്പോഴിത തന്റെ ആരോഗ്യ പ്രശ്‌നത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് നടന്‍. ഒപ്പം തന്നെ നടന്‍ എന്ന നിലയില്‍ നേരിടേണ്ടി വന്ന മോശം അനുഭവത്തെ കുറിച്ചും പറയുന്നുണ്ട്. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

  'ആരോഗ്യപ്രശ്‌നങ്ങള്‍ കാരണമാണ് ഞാന്‍ സീരിയലില്‍ നിന്നും പിന്‍വാങ്ങിയത്. ഇപ്പോഴും എന്റേതായ പെയിന്‍ ഞാന്‍ അനുഭവിച്ച് കൊണ്ടിരിക്കുന്നുണ്ട്. ഞങ്ങളുടെ നാട്ടിലൊരു പുഴയുണ്ട്. വെള്ളം കയറുന്നതും പതിവാണ്. ഒരു ദിവസം മദ്രസ വിട്ട് വന്ന രണ്ട് കുട്ടികള്‍ പുഴയില്‍ കുളിക്കാന്‍ ഇറങ്ങി. നല്ല ഒഴുക്കും പൊഴിയും ഉണ്ടായിരുന്നു. ഞാന്‍ നോക്കുമ്പോള്‍ ഒരു കുട്ടി അതിലകപ്പെട്ടു. മറ്റൊരു കുട്ടി കരച്ചിലുമായി. അങ്ങനെ കുട്ടിയെ രക്ഷിക്കാന്‍ വേണ്ടി പുഴയിലേയ്ക്ക് എടുത്തു ചാടി.എങ്ങനെയൊക്കെയോ കുട്ടിയുടെ അടുത്തെത്തി. ഏകദേശം അരകിലോമീറ്ററോളം അവനും ഞാനും ഒഴുകി പോയി';സൂരജ് പഴയ സംഭവം പങ്കുവെച്ച് കൊണ്ട് പറഞ്ഞു.

  'വെള്ളം എവിടെയൊക്കെ പോകുന്നോ അവിടെയൊക്കെ എന്റെ മുതുക് ചെന്ന് ഇടിക്കുന്നുണ്ട്. അങ്ങനെ ഒന്ന് രണ്ട് തവണ ഇടിക്കുമ്പോള്‍ കല്ലിലിടിക്കുന്ന ഫീല്‍ ഉണ്ടാകും. ഒടുവില്‍ കുട്ടിയെ രക്ഷിച്ച് കരയ്‌ക്കെത്തിച്ചു. എന്നാല്‍ തനിക്ക് പല ആരോഗ്യ പ്രശ്‌നങ്ങള്‍ വന്നു. ശരീരത്തില്‍ മുറുവുകളുണ്ടായി. പിന്നീട് ഞാന്‍ ഷൂട്ടിന് പോയി. ഒരു ദിവസം കൊല്ലത്തൊരു ഉദ്ഘാടനത്തിനും പങ്കെടുത്താണ് വീട്ടിലെത്തിയത്. പിറ്റേന്ന് രാവിലെ എഴുന്നേറ്റപ്പോള്‍ എനിക്ക് അനങ്ങാന്‍ പറ്റുന്നില്ല. ആയൂര്‍വേദവും കാര്യങ്ങളുമൊക്കെ ചെയ്തു. മൂന്ന് മാസമെടുത്തു ശരിയാവാന്‍'; സൂരജ് കൂട്ടിച്ചേർത്തു.

  'മുട്ടിന് താഴെയൊക്കെ ഇപ്പോഴും ചെറിയ പ്രശ്‌നമുണ്ട്. നിലവില്‍ നട്ടെല്ലിന്റെ ജോയിന്റ് അല്‍പം വിട്ടിട്ടാണ്. ആറാട്ടുമുണ്ടന്‍ സിനിമയ്ക്ക് വേണ്ടി സ്റ്റണ്ട് ചെയ്തപ്പോള്‍ നല്ല പെയിന്‍ ഉണ്ടായിരുന്നു. സ്റ്റണ്ട് സീനൊക്കെ പറഞ്ഞാല്‍ ചെയ്യാതിരിക്കാന്‍ സാധിക്കില്ല. കാരണം, ചിലപ്പോള്‍ ഒരു അവസരം കിട്ടില്ലെങ്കിലോ. വീട്ടില്‍ റസ്റ്റ് ആയിരുന്ന ഏഴ് മാസം'; സൂരജ് കൂട്ടിച്ചേര്‍ത്തു.

  12th Man Teaser Reaction | Mohanlal | Unni Mukundan | Jeethu Joseph | FilmiBeat Malayalam

  ഇതേ അഭിമുഖത്തില്‍ തന്നെ ജീവിതത്തിലുണ്ടായ മോശം അനുഭവത്തെ കുറിച്ചും നടന്‍ വെളിപ്പെടുത്തി. 'ആറാട്ടുമുണ്ടന്‍ ആണ് അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രം. ഈ ചിത്രത്തിന് മുമ്പ് മറ്റൊരു സിനിമയിലേയ്ക്ക് വിളിച്ചിരുന്നു. നായകന്‍ എന്ന നിലയിലായിരുന്നു വിളിച്ചത്. എന്നാ അവിടെ എത്തിയപ്പോള്‍ അത് മാറി. സീരിയല്‍ നടനെ വെച്ച് സിനിമ എടുത്താല്‍ എങ്ങനെ മുന്നോട്ട് പോകുമെന്നായി സംസാരം. ഇവരുടെ മുഖം കണ്ടുകഴിഞ്ഞാല്‍ സിനിമ കാണാന്‍ എങ്ങനെയാണ് മനുഷ്യന്മാര്‍ കയറുക. സീരിയല്‍ ആണെന്ന് കരുതില്ലേ എന്ന രീതിയിലൊക്കെ പറഞ്ഞു. ഇതുകേട്ടപ്പോള്‍ ഭയങ്കര സങ്കടമായി . എന്നാല്‍ ഇപ്പോള്‍ നടനായും സഹനടനായും നിരവധി ചാന്‍സുകള്‍ ലഭിക്കുന്നുണ്ട്'; സൂരജ് പറഞ്ഞ് നിര്‍ത്തി.

  Read more about: tv
  English summary
  Padatha Painkili Serial Fame Sooraj Sun Opens Up About His Health Issue, Went Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X